in

OMGOMG LOVELOVE

‘ബട്ലർ പറവ’, ജോസ് ബട്ലറുടെ തകർപ്പൻ ക്യാച്ച് – വീഡിയോ കാണാം!

ആഷസ് രണ്ടാം ടെസ്റ്റിൽ മാർക്കസ് ഹാരിസിനെ പുറത്താക്കാൻ ജോസ് ബട്ലർ എടുത്ത ക്യാച്ച് വൈറലാവുകയാണ്. തന്റെ ഇടത്തേക്ക് പൂർണമായും ഡൈവ് ചെയ്ത് പന്തിനെ കൈപിടിയിലൊതിക്കിയ ജോസ് ഇംഗ്ലണ്ടിന് ആദ്യ സെഷനിലെ ഏക വിക്കറ്റ് സമ്മാനിച്ചു. ആദ്യ ടെസ്റ്റില്‍ പുറത്ത് ഇരുന്ന ശേഷം ഇന്ന് തിരിച്ചുവരവ് നടത്തിയ സ്റ്റുവർട്ട് ബ്രോഡിനാണ് വിക്കറ്റ് ലഭിച്ചത്, ബ്രോഡിന്റെ 150 ാം ടെസ്റ്റ് മത്സരം കൂടിയാണ് ഇത്! ക്യാപ്റ്റൻ കമ്മിൻസിന്റെ അഭാവത്തിൽ മുൻ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായി തിരികെ എത്തുന്നു എന്ന പ്രത്വേകതയും ഈ മത്സരത്തിനുണ്ട്.

ആഷസ് രണ്ടാം ടെസ്റ്റിലെ ആദ്യ സെഷനിൽ തന്നെ തകർപ്പൻ ക്യാച്ചുമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ! ഓസ്ട്രേലിയൻ ഓപണർ മാർക്കസ് ഹാരിസിനെ പുറത്താക്കാൻ ആണ് ബട്ലർ ‘പറവയായത് ‘. പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച ഹാരിസിന് പിഴച്ചു, ബാറ്റിന് പിന്നിൽ തട്ടിയ പന്തിനെ നേരെ വേഗത്തിൽ ബട്ലറുടെ ഡൈവ്, അതി മനോഹരമായ ക്യാച്ച്! ടോസ് നഷ്ടപ്പെട്ട് ഫീൽഡ് ചെയ്യുന്ന അതിഥികൾക്ക് ആശ്വാസവും!

അഡലൈഡിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കകയായിരുന്നു. മാർക്കസ് ഹാരിസ് 28 പന്തുകളിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്ത് പുറത്തായപ്പോൾ സഹ ഓപണർ ഡേവിഡ് വാർണർ 72 പന്തുകൾ നേരിട്ട് 20 റൺസുമായി ക്രീസിലുണ്ട്. മൂന്നാമൻ മാർനസ് ലാബുഷൈൻ (16)  ആണ് കീസ് പങ്കിടുന്നത്. തുടക്കത്തില്‍ ഇംഗ്ലീഷ് പേസർമാർ നാല് പേരും ചേർന്ന് ഓസീസ് അതിജീവനം ബുദ്ധിമുട്ടുള്ളതാക്കി എങ്കിലും വാർണർ – ലാബുഷൈൻ ജോഡി ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.  ഡിന്നറിന് പിരിയുമ്പോൾ 45/1 എന്ന നിലയിലാണ് ആതിഥേയർ.

ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ പ്രൈമറി കോണ്ടാക്ട് ആയി സ്ഥിരീകരിച്ചതിനാൽ ഈ മത്സരം നഷ്ടമായി, സഹ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഇന്ന് ഓസ്ട്രേലിയൻ ടീമിനെ നയിക്കുന്നത്. നീണ്ട 45 മാസങ്ങൾക്ക് ശേഷമാണ് സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയൻ ടീമിന്റെ നായക സ്ഥാനത്ത് എത്തുന്നത്. 2018 ലെ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ബാൻ നേരിട്ടിരുന്ന സ്മിത്ത് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയത് ചർച്ചയായി എങ്കിലും ഇത്രയും പെട്ടെന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടില്ല.

കമ്മിൻസിന് പകരം മൈക്കിൾ നെസർ അരങ്ങേറ്റം കുറിച്ചപ്പോൾ പരിക്കേറ്റ് പുറത്തായ പേസർ ജോഷ് ഹേസൽവുഡിന് പകരക്കാരൻ ആയി ജൈ റിച്ചാര്‍ഡ്സനാണ് ടീമിലേക്ക് എത്തിയത്. 2019 ഫെബ്രുവരിയിലാണ് റിച്ചാര്‍ഡ്സൻ അവസാന ടെസ്റ്റ് മത്സരം കളിച്ചത് – കുമ്മിൻസ്, ഹേസൽവുഡ്, സ്റ്റാർക്ക് ത്രയം ഉള്ളപ്പോൾ അവസരങ്ങൾ ലഭിക്കാതെ പോവുന്ന റിച്ചാര്‍ഡ്സന് ഇത് മികച്ച അവസരമാണ്. സൗത്ത് ആഫ്രിക്കൻ വംശജനായ നെസർ ക്വീൻസ്ലാന്റിന് വേണ്ടി കളിക്കുന്ന ബൗളിങ് ഓൾറൗണ്ടർ ആണ്. ജോഷ് – പാറ്റ് ജോഡിക്ക് പകരക്കാർ ആവില്ല എങ്കിലും ഒരു ഡേ നൈറ്റ് മത്സരം വിജയിക്കാൻ പോന്ന ബൗളിങ് ലൈനപ്പാണ് ഓസിസിന്റേത്.

ഇംഗ്ലണ്ടും രണ്ട് മാറ്റങ്ങളുമായി ആണ് ഇറങ്ങിയത്. പേസർ മാർക് വുഡ്, സ്പിന്നർ ജാക് ലീച്ച് എന്നിവർക്ക് പകരം വെറ്ററൻ പേസ് ജോഡിയായ അണ്ടേർസൻ – സ്റ്റുവർട്ട് ബ്രോഡ് എന്നിവർ തിരിച്ചു വരവ് നടത്തി. ബ്രോഡിന് ഇത് 150 ാം ടെസ്റ്റ് മത്സരം കൂടിയാണ്.

റയൽ മാഡ്രിഡ് സൂപ്പർതാരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, ചാമ്പ്യൻസ് ലീഗിനേയും കാര്യങ്ങൾ ബാധിക്കും

റയൽ മാഡ്രിഡ് സ്വപ്നങ്ങൾക്ക് റാമോസ് തുരങ്കം വയ്ക്കുന്നു, ദൈവമായി കണ്ട ആരാധകർ വെറുക്കുവാൻ തുടങ്ങുന്നു…