മറ്റൊരു ഐസിസി ട്രോഫി കൂടി കൈവിട്ടു പോവുന്ന കാഴ്ച്ച ,നിർണ്ണായക സമയത്ത് കളി മറക്കുന്ന പരിചയ സമ്പന്നർ ,സ്വിങ്ങിങ് സാഹചര്യങ്ങളിൽ ഒരിക്കൽ കൂടി ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളി മറക്കുമ്പോൾ ,ഐസിസി നോക്ക് ഔട്ടിൽ തകരുന്ന ഇന്ത്യൻ ടീം വീണ്ടും ആരാധകരെ നിരാശപ്പെടുത്തുന്നു
എതിർ വശത്തു എല്ലാ അർത്ഥത്തിലും ചാമ്പ്യന്മാർ ആവേണ്ട പ്രകടനവുമായി 21 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഐസിസി ട്രോഫി സ്വന്തമാക്കുന്ന കിവീസിന് അഭിനന്ദങ്ങൾ, എന്ത് കൊണ്ട് ഇന്ത്യ തോറ്റു എന്നത് വിശകലനം ചെയ്യപ്പെടേണ്ട സംഗതി തന്നെയാണ്.
കാരണങ്ങൾ എണ്ണിപ്പറയാൻ നിന്നാൽ ഒരുപാടുണ്ട് പറയാൻ. ടീം സെലക്ഷൻ മുതൽ നമുക്കത് കാണാം. ഏറ്റവും ശക്തമായ 11 അല്ല പരാജയപ്പെട്ടത്.. ധവാനും രാഹുലും ഇല്ല. സമ്മർദ്ദം എന്താണ് എന്ന് പോലും അറിയാത്ത പ്രിത്വി ഷാ ഇല്ല ഇഷാന്തിനേക്കാൾ താരതമ്യേനെ മികച്ച ഭുവി ഇല്ല. സിറാജ് ഇല്ല..
അതുകൊണ്ടു വിഷമിക്കേണ്ട കാര്യമില്ല.
ഇതൊരു ICC ഫൈനൽ ആണെന്നും അവിടെ സമ്മർദം നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ കെൽപ്പുള്ളവർ വേണം എന്നും മനസിലാക്കാൻ ഉള്ള വിവരം BCCI ക്കോ കോഹ്‌ലിക്കോ ഇല്ല..
രഹാനെ, ഗിൽ, ഇഷാന്ത്, ഇവരെക്കാൾ കഴിവുള്ളവർ പുറത്തു നിൽക്കുന്നു..
ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ, വില്യംസൻ എന്ന ക്യാപ്റ്റനു എതിരെ വേണ്ടത് ഇഷാന്തിന്റെ പരിചയ സമ്പത്ത് അല്ല. ബൂമ്റ, ഷമി, അശ്വിൻ, ഭുവി ഇവർ മതിയായിരുന്നു ഏത് ലോകോത്തര ബാറ്റിംഗ് ടീമിനെയും 300 നു താഴെ എറിഞ്ഞിടാൻ.. എന്നാൽ ആ സ്കോർ എങ്കിലും ചേസ് ചെയ്യാൻ സാധിക്കുന്ന ബാറ്റിംഗ് ലൈനപ്പ് കൂടി വേണം.
അത് ഇല്ലാതെ പോയി.. രാഹുലോ ധവാനോ പൃഥ്വിഷായോ ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നു എന്നു ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. ഈ ഇന്ത്യൻ ടീം തോൽവി അർഹിക്കുന്നു തട്ടീം മുട്ടീം കുറച്ചു കളി ജയിച്ചപ്പോ ഫൈനലും ആ രീതിയിൽ കണ്ടു….
വില്യംസന് ഒരു എതിരാളി ആകാൻ കോഹ്‌ലിക്ക് സാധിക്കില്ല എന്നു കഴിഞ്ഞ ലോകകപ്പിൽ കണ്ടതാണ്.. രോഹിത് ആണ് ഏറെക്കുറെ ഒരുപരിധിവരെയെങ്കിലും അയാൾക്കുള്ള മറുപടി.. അല്ലെങ്കിൽ പണ്ട് ഓസ്‌ട്രേലിയ ചെയ്ത പോലെ അവരുടെ ഏറ്റവും മികച്ച 11 നെ ഇറക്കുക. അവിടെ ടീമിലെ പന്ത്രണ്ടാമനു പോലും സ്ഥാനം ഇല്ല..
ടീമിനെ രണ്ട് ദിവസം മുൻപേ പ്രഖ്യാപിച്ചു… ശേഷം മഴ പെയ്തു സാഹചര്യങ്ങൾ മാറി.. അപ്പോഴും 11ൽ നിന്ന് ഒരു സ്‌പിന്നേറെ ഒഴിവാക്കാനുള്ള അവസരമുണ്ടായിരുന്നു… അത് ചെയ്തില്ല… സിറാജ് കൂടി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അല്പം കൂടി മൂർച്ച കൂടിയേനെ ബൗളിംഗിന്…. ബാറ്സ്മാന്മാരുടെ പ്രകടനവും ശോകമായിരുന്നു… എല്ലാ മേഖലയും മനോഹരമായി കൈകാര്യം ചെയ്ത കിവീസിന് ഒടുവിൽ അവർ അർഹിച്ച വിജയം…..
എല്ലാവരും ഇന്ത്യ ഡിഫൻസീവായി കളിച്ചതിനെ പറയുന്നു ഇന്ത്യ ആകളി കളിച്ചില്ലേൽ ഇന്നലെ തന്നെ അവസാനിക്കുമായിരുന്നു ഇന്ത്യ 11 വിക്കറ്റ് കളഞ്ഞ തിൽ എത്ര നല്ല ബോളാണുള്ളത് എല്ലാം ഇന്ത്യ വിക്കറ്റ് കളഞ്ഞ് കുളിച്ചതാണ്.ഇനി ന്യൂസിലാന്റ് കളിച്ചത് നോക്കു ഇന്ത്യയേക്കാളും ഡിഫൻസീവായി കളിച്ചു പക്ഷേ ഇന്ത്യയെപ്പോലെ വിക്കറ്റ് കളഞ്ഞ് കുളിക്കുകയായിരുന്നു ഷമിയുടെ 2 വിക്കറ്റുകൾ ഒരു രക്ഷയും ഇല്ലായിരുന്നു രണ്ടാം ഇന്നിംഗ്സിൽ അവർ ക്ഷമാപൂർവം ഡിഫൻസീവായി കളിച്ചു വിജയം നേടി ഇന്ത്യ ആദ്യ ഇന്നിംഗ് സ്പോലെ ഉത്തരവാദിത്വമില്ലാതെ ബാറ്റ് ചെയ്തു ശരിക്കും രണ്ടും തുല്യ ശക്തികളാണ് ഇന്ത്യ അവർക്ക് അവസരം കൊടുത്തതാണ്.
ചുരുക്കിപ്പറഞ്ഞാൽ എന്തിനു വില്ലിയും പിള്ളേരും അവിടെ വന്നോ… അത് നല്ല അസ്സൽ വെടുപ്പ് ആയിട്ട് തീർത്തു. സർവ്വ മേഖലയിലും ആധിപത്യം… നേടി ചരിത്ര താളുകളിൽ എഴുതി ചേർത്തു…!!
ഒരിക്കൽ കൂടി നമ്മുക്ക് തല താഴ്ത്തി കൊടുക്കാം എവിടെ പിഴച്ചു ഇന്ന് ചിന്തിച്ചു തുടങ്ങിയാൽ ലോക കപ്പും ഇങ്ങനെ ആണുങ്ങൾ കൊണ്ടുപോകൂന്നത് നോക്കേണ്ടിവരും….!!!
കുന്നോളം ഉണ്ട് സങ്കടം….!!!! അർഹിച്ചാൽ മാത്രം പോരാ അത് എടുക്കാൻ ഉള്ള ഒരു മനസ്സ് കൂടി വേണം…അത് അവർക്കുണ്ട്….!! കാണിച്ചു തന്നു….!!!
NB:- ഈ വിശകലനം ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ ഒരുപറ്റം ആരാധകരുടെ വൈകാരിക പ്രകടനങ്ങളുടെ സമാഹാരമാണ്, അത് കൂട്ടിയിണക്കുന്ന കർത്തവ്യം മാത്രമേ ലേഖകൻ ചെയ്തിട്ടുള്ളൂ….