പ്രോ റസലിങ് സ്ക്രിപ്റ്റഡ് ആണ്, നാടകം ആണ് , അഭിനയം ആണ് എന്നൊക്കെ കുറ്റം പറയുന്ന കുറെ പേരുണ്ട്.. എന്നാൽ പ്രോ റെസ്ലിങ് എന്തു മാത്രം അപകടം പിടിച്ച സംഭവം ആണെന്ന് ഇന്നും പലർക്കുമറിയില്ല.
1998ൽ കിങ് ഓഫ് ദി റിങ്ങിൽ മാൻകൈന്റ് vs അണ്ടർ ടേക്കർ HELL IN A CELL മാച്ച് നടന്നു. പക്ഷെ ആ മാച്ച് ഓർമിക്കപ്പെടുന്നത് ഒരിക്കലും അതിന്റെ സ്ക്രിപ്റ്റ് , സ്റ്റോറീട്ടെല്ലിങ് കൊണ്ടല്ല. മറിച്ച് , ഫോളിയുടെയും അണ്ടർ ടേക്കറിന്റെയും റെസ്‌ലിംഗിനൊടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ്.. പ്രത്യേകിച്ച് ഫോളിയുടെ അപാരമായ ഡെഡിക്കേഷൻ… ജീവൻ പോകാൻ ചാൻസ് ഉള്ള രണ്ട് വലിയ ജമ്പ് എടുത്ത ഫോളിയുടെ പേരിലാണ് ഇന്നും ആ HELL IN A CELL ഓർമിക്കപ്പെടുന്നത്.
ആദ്യത്തെ HELL IN A CELL അണ്ടർ ടേക്കറിന്റെയും ഷോൺ മൈക്കിൾസിന്റെയും മാരക പെർഫോമൻസും കെയിന്റെ അത്യുഗ്രൻ അരങ്ങേറ്റവും കൂടെ ഏവരും ഓർത്തിരിക്കുന്ന ഒരു കിടിലൻ മാച്ച് ആയിരുന്നു അത്.
അത് കൊണ്ട് തന്നെ ഫോളിക്ക് തന്റെ മാച്ച് അതിനേക്കാൾ കിടിലൻ ആകണമെന്ന് നിർബന്ധം ഉണ്ടായിരുന്നു.. ടെറി ഫൻകുമായി ഇത് ചർച്ച ചെയ്യുന്നതിനിടെ ടെറി ആണ് തമാശക്ക് അണ്ടർ ടേക്കർ നിന്നെ കേജിന്റെ മുകളിൽ നിന്ന് താഴെക്കെറിയേണ്ടി വരും എന്ന് ഫോളിയോട് പറഞ്ഞത്.. എന്നാൽ ഫോളി ഇത് സീരിയസ് ആയി എടുക്കുകയും മാച്ച് ആ രീതിയിൽ മുൻപോട്ട് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ചെയ്തു.
ജൂൺ 28 1998
ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മാച്ച്. മത്സരത്തിന് തൊട്ട് മുന്നേ അണ്ടർ ടേക്കറിന്റെ കാലിൽ ചെറുതായി ഒന്ന് പരുക്കേറ്റു മുടന്തിയാണ് പുള്ളി റാമ്പിൽ കൂടെ എൻട്രൻസ് ചെയ്തത്. സെല്ലിന്റെ മുകളിൽ കാത്തുനിന്ന ഫോളിയുടെ അടുത്തേക്ക് പുള്ളി കയറിയത് ആ കാല് വെച്ചാണ്.
വിചാരിച്ചത് പോലെ മാച്ച് തുടങ്ങി.. നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന മാച്ചിന്റെ ദിശ അപ്പാടെ മാറിയത് അണ്ടർ ടേക്കർ ഫോളിയെ സെല്ലിന്റെ മുകളിൽ നിന്ന് വലിച്ചെറിഞ്ഞപ്പോൾ ആണ്. വീഴ്ചയുടെ ആഘാതം ഫോളിയും അണ്ടർ ടേക്കറും ഉദ്ദേശിച്ചതിനെക്കാൾ വളരെ വലുതായിരുന്നു.
സംഭവം കൈവിട്ട് പോയി എന്ന് മനസ്സിലാക്കിയ ഫങ്ക് , മക്മോഹൻ എന്നിവർ കാരക്ടർ ബ്രേക്ക് ചെയ്ത് റിങ്ങിലേക്ക് ഓടി. എന്നിട്ട് എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ അവർ ഫോളിയെ സ്ട്രക്ചറിൽ കൊണ്ടുപോകാൻ തയ്യാറായി.
എന്നാൽ ആ സമയം കൊണ്ട് സ്ഥലകാല ബോധം തിരികേ കിട്ടിയ ഫോളി വീണ്ടും സെല്ലിന്റെ മുകളിൽ വലിഞ്ഞുകയറി മാച്ച് വീണ്ടും തുടർന്നു. എന്നാൽ ഇപ്രാവശ്യം അണ്ടർ ടേക്കർ ചെയ്തത് പ്ലാൻ ചെയ്ത പോലെ CHOCKSLAM സെല്ലിന്റെ മുകളിൽ ചെയ്‌തു. എന്നാൽ ഭാരം താങ്ങാൻ സാധിക്കാത്ത സെല്ലിന്റെ മുകൾ ഭാഗം ഫോളിയെയും കൊണ്ട് താഴെ റിങ്ങിൽ വീണു.
കൂടെ വീണ കസേര മുഖത്ത് തട്ടി പുള്ളിയുടെ താടിയെല്ലും ഒടിഞ്ഞു. ഇപ്രാവശ്യവും മാച്ച് നിർത്താൻ തീരുമാനിച്ചു എങ്കിലും ഫോളി മാച്ച് തുടരാൻ നിർദ്ദേശിച്ചു. അവസാനം പ്ലാൻ ചെയ്ത പോലെ മാച്ച് ഫിനിഷ് ചെയ്തിട്ടാണ് ഫോളി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. ഈ മാച്ചിന്റെ പ്രത്യാഘാതം ആയിരുന്നിരിക്കണം 2000ത്തോടെ ഫോളി ഫുൾ ടൈം കരിയറിന്ന് ബൈ ബൈ പറഞ്ഞു
ഇന്നും ഇക്കാലം വരെ പലരും ചർച്ച ചെയ്യുന്ന ഒരു കുപ്രസിദ്ധ മാച്ച് ആണ് അന്നവിടെ പിറവി കൊണ്ടത്. മാച്ചിന് ശേഷം ഫോളി പറഞ്ഞത് ആ CHOCKSLAM കറക്ടായി സെൽ ചെയ്തിരുന്നു എങ്കിൽ പുള്ളി മരിച്ചേനെ എന്നായിരുന്നു…
ഇപ്പോഴും എന്നോട് ആരെങ്കിലും മോസ്റ്റ് ഡെയ്ഞ്ചറസ് സ്പോർട്ട് ഏതാണെന്ന് ചോദിച്ചാൽ ഞാൻ ഈ മാച്ച് കാണിച്ചിട്ട് പറയും… പ്രോ റെസ്ലിങ് ആണെന്ന്…