കുറെ കാലങ്ങൾക്ക് ശേഷം കഴിഞ്ഞദിവസം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വളരെ മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത് എതിരാളികളെ നിഷ്പ്രഭരാക്കി പ്രകടനം അവർ കാഴ്ചവച്ചെങ്കിലും ഒരു സമനില വഴങ്ങേണ്ടി വന്നിരുന്നു അവർക്ക് വിജയം നേടിയെടുക്കുവാൻ അവർക്ക് ഇപ്പോഴും കഴിഞ്ഞില്ല എന്ന കാരണം കൊണ്ട് ബാഴ്സലോണ ആരാധകൻ അത്ര നിരാശരല്ല, കാരണം കാലങ്ങൾക്കുശേഷം വളരെ മികച്ച ഒരു പ്രകടനം തങ്ങളുടെ ഇഷ്ട ടീമിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ആരാധകർക്ക് നൽകിയിരിക്കുന്ന പ്രതീക്ഷകളുടെ ആക്കം വർദ്ധിപ്പിച്ചിട്ടുണ്ട്
വളരെ കാലങ്ങൾക്ക് ശേഷം ബാഴ്സലോണയിൽ നിന്നും ഭാവനാസമ്പന്നമായ നീക്കങ്ങൾ ഉള്ള ഒരു കളി കാണാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ആരാധകർ. എന്നാൽ ബാഴ്സലോണയുടെ പരിശീലകനായ സാവി മാത്രം. വളരെയധികം നിരാശയിലാണ് അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ നന്നായി കളിച്ചതുകൊണ്ടു മാത്രം കാര്യമില്ല വിജയം നേടി പോയിന്റ് കരസ്ഥമാക്കിയാൽ മാത്രമേ നന്നായി കളിച്ചതിന് എന്തെങ്കിലും അർത്ഥമുള്ളു എന്നാണ് ടീമിന്റെ പരിശീലകൻ അഭിപ്രായപ്പെടുന്നത്.
കളിക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സ്പാനിഷ് ക്ലബ്ബിൻറെ പരിശീലകൻ മത്സരത്തിലുടനീളം തന്റെ താരങ്ങളുടെ പ്രകടനത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു അദ്ദേഹംപറഞ്ഞ പ്രതികരണങ്ങളുടെ മലയാളം പരിഭാഷ താഴെ ചേർക്കുന്നു.
“ഇതു കയ്പ്പും മധുരവും നിറഞ്ഞൊരു ഫലമായിരുന്നു, എന്നെ സംബന്ധിച്ച് ഇന്നുറങ്ങാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഞങ്ങൾ വിജയിക്കണമായിരുന്നു. പ്രത്യേകിച്ചും ഒരാൾ അധികമായിരുന്നു എന്ന ആനുകൂല്യം കണക്കിലെടുക്കുമ്പോൾ.”
“ഒരാൾ അധികമുണ്ടാവുമ്പോൾ ഞങ്ങൾ ശാന്തരാകണം. ആദ്യ പകുതിയിൽ ഞങ്ങൾ വളരെ മികച്ചതായിരുന്നു, ടീം വളർന്നു കൊണ്ടിരിക്കയാണ്. പന്തു നഷ്‌ടപ്പെടുമ്പോൾ ഞങ്ങൾ പ്രെസ്സ് ചെയ്യുകയും പന്തു കൃത്യമായി വിതരണം ചെയ്യുന്നുമുണ്ട്. വിജയം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്ഥാനങ്ങളിലേക്ക് മുന്നേറണം. എന്നാൽ സമനില മാത്രമാണെങ്കിലും അഭിമാനമുണ്ട്. ഞങ്ങൾക്ക് ഇന്നു രാത്രി ഭാഗ്യം ഉണ്ടായിരുന്നില്ല. എല്ലാവരിലും എനിക്ക് അഭിമാനമുണ്ട്. ഈ ബാഴ്‌സലോണ ഞാൻ ആഗ്രഹിച്ച ടീം പോലെയുണ്ട്.” സാവി പറഞ്ഞു.