in

LOVELOVE OMGOMG LOLLOL AngryAngry CryCry

സാവി പണിപറ്റിച്ചു, സാല ബാഴ്സലോണയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്…

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ വച്ചാണ് അദ്ദേഹം ആദ്യമായി ഫുട്ബോൾ നിരൂപകരുടെ ചിന്തകളിൽ ഇടം നേടുന്നത്. അവിടെനിന്നും ഇറ്റാലിയൻ ക്ലബ് റോമയിലേക്ക് പോയപ്പോൾ സാല എന്ന താരം അവിടെ കളിച്ചു തെളിഞ്ഞു പിന്നീട് വീണ്ടും പോരാട്ടത്തിന് ഭൂമികയായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ മടങ്ങി വന്നു. രണ്ടാം വരവ് ലിവർപൂളിൽ ആയിരുന്നു അദ്ദേഹത്തിനെ എത്തിച്ചത്.

Salah and Xavi

ലോക കായിക ഭൂപടത്തിൽ ഈജിപ്തിന് ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുന്നതിൽ മുഹമ്മദ് സാല എന്ന ഈജിപ്ഷ്യൻ മെസ്സി വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. പ്രാർത്ഥന എന്ന അർത്ഥം വരുന്ന നാമമുള്ള മുഹമ്മദ് സാല കളിക്കളത്തിന് അകത്തും പുറത്തും വളരെ മാന്യമായ പെരുമാറ്റം പുലർത്തുന്ന ഒരു താരമാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരും ഉണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ വച്ചാണ് അദ്ദേഹം ആദ്യമായി ഫുട്ബോൾ നിരൂപകരുടെ ചിന്തകളിൽ ഇടം നേടുന്നത്. അവിടെനിന്നും ഇറ്റാലിയൻ ക്ലബ് റോമയിലേക്ക് പോയപ്പോൾ സാല എന്ന താരം അവിടെ കളിച്ചു തെളിഞ്ഞു പിന്നീട് വീണ്ടും പോരാട്ടത്തിന് ഭൂമികയായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ മടങ്ങി വന്നു. രണ്ടാം വരവ് ലിവർപൂളിൽ ആയിരുന്നു അദ്ദേഹത്തിനെ എത്തിച്ചത്.

Salah and Xavi

പിന്നീട് ഫുട്ബോൾ ലോകം സാക്ഷ്യംവഹിച്ചത് ഫുട്ബോൾ ഭൂപടത്തിലെ പുതിയ ഈജിപ്ഷ്യൻ ഫറവോയുടെ സിംഹാസനാരോഹണത്തിന് ആയിരുന്നു. ലിവർപൂളിൽ നിന്നും അദ്ദേഹം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലേക്ക് കുതിച്ചുകയറി. അദ്ദേഹത്തിന് മേൽ കണ്ണ് വെക്കാത്തവർ ആയി ഇന്ന് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ ഒന്നുമില്ല

ലിവർപൂൾ എഫ് സിയുമായി നിലവിൽ അദ്ദേഹത്തിന് ഉള്ള കരാർ 2023ൽ അവസാനിക്കുകയാണ്. അദ്ദേഹത്തിന് അവിടെ തന്നെ തുടരുവാൻ ആണ് താല്പര്യം എന്നത് പകൽ പോലെ വ്യക്തമാണ്, കാരണം ലിവർപൂൾ എന്ന ഇംഗ്ലീഷ് ക്ലബ്ബിനോട് സാലയ്ക്ക് ഉള്ള അഭിനിവേശം അദ്ദേഹം പലതവണ പറഞ്ഞിട്ടുള്ളതാണ്. അതേസമയം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ അദ്ദേഹത്തിനുവേണ്ടി തകൃതിയായ നീക്കങ്ങൾ നടത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.

ബാഴ്സലോണയുടെ ഇതിഹാസമായ സാവി അവരുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം പല താരങ്ങൾക്കും ക്ലബ്ബിലേക്ക് മടങ്ങിയെത്താൻ താല്പര്യമുണ്ട് എന്നും ചില റിപ്പോർട്ടുകളുണ്ട്. ഈജിപ്ഷ്യൻ താരത്തിനും ഇപ്പോൾ ബാഴ്സലോണയുടെ താൽപര്യത്തിൽ അതീവ സന്തോഷവുമുണ്ട്.
ലിവർപൂളിൽ തുടരുവാൻ ആണ് അദ്ദേഹത്തിൻറെ താല്പര്യം എങ്കിലും ബാഴ്സലോണയുടെ താൽപര്യത്തിന് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത് ലിവർപൂൾ ആരാധകരെ കുറച്ച് ആശങ്കപ്പെടുത്തുന്നുണ്ട്.

സാവി എന്ന അനുകൂല ഘടകം ഉള്ളത് ബാഴ്സലോണയ്ക്ക് അല്പം പ്രതീക്ഷ നൽകുന്ന ഘടകമാണെങ്കിലും ലിവർപൂളിൽ തുടരുവാനുള്ള താല്പര്യം അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് കാറ്റലോണിയൻ ക്ലബ്ബിനോട് വിരക്തി ഒന്നുമില്ലാത്തതുകൊണ്ട് കൂടുതൽ പണം വീശുകയാണെങ്കിൽ അദ്ദേഹം കാറ്റലോണിയൻ ക്ലബ്ബിലേക്ക് എത്തിയേക്കും.

അയാൾക്ക് ഒരങ്കത്തിന് കൂടി ബാല്യം ഉണ്ടായിരുന്നില്ലേ…

സെൽഫിഷ് എന്ന് വിളിക്കുന്ന വിമർശകർക്കെതിരെ എംബാപ്പെ രംഗത്ത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ…