in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഒരുപാട് പണം ബ്ലാസ്റ്റേഴ്സിന് കിട്ടുന്നുണ്ട്, പക്ഷെ ഏറ്റവും വലിയ പ്രശ്നം ഇതാണ്..

എന്നാൽ ഈ സീസണിലേക്ക് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് വലിയ വരുമാനം ലഭിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിൽ ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ പണം വാരിക്കുട്ടിയത് ബ്ലാസ്റ്റേഴ്സാണ്

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിൽ കളിച്ച് ഫൈനലിൽ ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി. അതോടൊപ്പം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഏകദേശം 15 കോടിയോളമാണ് നഷ്ടം വന്നത്.

കൊറോണ മഹാമാരിയെ തുടർന്ന് കഴിഞ്ഞ സീസൺ അടിച്ചുപൂട്ടിയ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നടന്നത്. ഇതുകൊണ്ടുതന്നെയാവണം ബ്ലാസ്റ്റേഴ്സിന് ഇത്രത്തോളം നഷ്ടം വരാൻ കാരണം.

എന്നാൽ ഈ സീസണിലേക്ക് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് വലിയ വരുമാനം ലഭിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിൽ ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ പണം വാരിക്കുട്ടിയത് ബ്ലാസ്റ്റേഴ്സാണ്.

ടിക്കറ്റ് വിൽപ്പനയിലുടെ ബ്ലാസ്റ്റേഴ്സിന് നല്ല തുക കണ്ടെത്തുന്നുണ്ടെങ്കിലും പ്രവർത്തനചിലവ് ഉൾപ്പടെയുള്ള നിരവധി കാര്യങ്ങളിൽ ഈ പണം ചിലവാക്കുന്നുമുണ്ട്. ഇതിന് ഏറ്റവും എടുത്തു പറയേണ്ടത്ത് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയിലല്ല എന്നതാണ്.

അതോടൊപ്പം കൊച്ചിയിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സി മത്സരത്തിനാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടിയ പോരാട്ടമെന്ന് ഇന്ത്യൻ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ റിപ്പോർട്ട്‌ ചെയ്തു.

എന്തിരുന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ വളരെയധികം വാശിയെറിയ പോരാട്ടങ്ങളോടെ മുന്നേറുകയാണ്. എല്ലാ ടീമുകളും പ്ലേഓഫ്‌ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

മോഹൻ ബഗാന് സമനില, ഐഎസ്എൽ പ്ലേഓഫ് പോരാട്ടം ആവേശത്തിലേക്ക്?

‘ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള കാരണം ഇവാൻ ആശാനാണ്’ – വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്സിന്റെ ന്യൂ സൈനിങ്