in

LOVELOVE

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ നിങ്ങൾ ഉണ്ടാകണം – സുനിൽ ചേത്രി..

ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ യോഗ്യത മത്സരങ്ങൾ മറ്റന്നാൾ ആരംഭിക്കുകയാണ്.ഇന്ത്യയുടെ ആദ്യത്തെ മത്സരം മറ്റന്നാൾ കമ്പോടിയക്ക് എതിരെയാണ്.സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് വേദി.

ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ യോഗ്യത മത്സരങ്ങൾ മറ്റന്നാൾ ആരംഭിക്കുകയാണ്.ഇന്ത്യയുടെ ആദ്യത്തെ മത്സരം മറ്റന്നാൾ കമ്പോടിയക്ക് എതിരെയാണ്.സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് വേദി.

ഇപ്പോൾ ഇന്ത്യൻ സൂപ്പർ താരം സുനിൽ ചേത്രി ആരാധകരോട് സ്റ്റേഡിയത്തിൽ വന്നു കളി കാണാൻ ആവശ്യപെടുകയാണ്.ഇന്ത്യൻ ഫുട്ബോളിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ആരാധകരോട് ആവശ്യപെട്ടത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്.അവസാനമായി ഞങ്ങൾ ഇവിടെ കളിച്ചത് ബംഗ്ലാദേശിനെതിരെയാണ്.50000 ത്തിൽ അധികം ആരാധകർ അന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്നു.

അന്ന് ഞങ്ങൾ എത്രത്തോളം സന്തോഷിച്ചു എന്ന് തങ്ങൾക്ക് അറിയില്ല.പക്ഷെ നിങ്ങൾ നൽകിയ പിന്തുണക്ക് അനുസരിച്ചുള്ള ഒരു മത്സരഫലം ഞങ്ങൾക്ക് അന്ന് നൽകാൻ കഴിഞ്ഞിരുന്നില്ല.അതിന് ഞങ്ങൾ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

നിങ്ങൾ ഒരിക്കൽ കൂടി ഞങ്ങളെ പിന്തുണക്കാൻ വരിക.ഞങ്ങൾ ഏറ്റവും മികച്ചത് നിങ്ങൾക്ക് നൽകും. നിങ്ങളാണ് ഞങ്ങളുടെ ശക്തി. ഞങ്ങളോട് കളിക്കാൻ വരുന്ന മൂന്നു ടീമുകളും നിങ്ങളോട് കൂടിയാണ് മത്സരിക്കേണ്ടത് എന്ന് നിങ്ങൾ കാണിച്ചു കൊടുക്കണം എന്നും സുനിൽ ചേത്രി കൂട്ടിച്ചേർത്തു.

കളം വാണ മിശിഹാ ഇന്നലെ സ്വന്തമാക്കിയത് ഒട്ടേറെ നേട്ടങ്ങൾ..

വാസ്കസിന് കൂട്ടായി ഗോവയിൽ റോയ് കൃഷ്ണ എത്തുമെന്ന് റിപ്പോർട്ടുകൾ.