in , ,

LOVELOVE

അന്ന് ക്യാപ്റ്റൻ കോഹ്ലി അല്ലായിരുന്നേൽ താൻ ഇന്ന് ഇന്ത്യൻ ടീമിൽ കാണില്ലെന്ന് യുവ ഇന്ത്യൻ താരം…

മുൻ ഇന്ത്യൻ ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലും ഒരാളായ വിരാട് കോഹ്ലിയെ പുകഴ്ത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളേറും നിലവിലെ റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ താരവുമായ മുഹമ്മദ് സിറാജ്.

മുൻ ഇന്ത്യൻ ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലും ഒരാളായ വിരാട് കോഹ്ലിയെ പുകഴ്ത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളേറും നിലവിലെ റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ താരവുമായ മുഹമ്മദ് സിറാജ്.

പ്രമുഖ മാധ്യമായ ഹിന്ദുസ്താൻ ടൈംസിൻ കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സിറാജിന്റെ വാക്കുകളിലേക്ക്.

2018-ൽ ബാംഗ്ലൂറിൽ തന്റെ പ്രകടനം ഏറ്റവും മോശമായിരുന്നു . മറ്റേതെങ്കിലും ഫ്രാഞ്ചൈസി ആയിരുന്നെങ്കിൽ, ഒരുപക്ഷേ തന്നെ പുറത്താക്കിയെന്നേ., പക്ഷേ വിരാട് പിന്തുണ നൽകി എന്നെ നിലനിർത്തി. മുഴുവൻ ക്രെഡിറ്റും വിരാട്ടിനാണ്. ഭായ്, ഇന്ന് ഞാൻ എന്തുതന്നെയായാലും അത് എല്ലാം നിങ്ങൾ കാരണമാണ്.

അദ്ദേഹത്തെ പോലൊരു ക്യാപ്റ്റൻ ബൗളർമാർക്ക് വളരെ പ്രധാനമാണ്. ഒരു ഫാസ്റ്റ് ബൗളർ ബൗൾ ചെയ്യാനുള്ള ഊർജം തേടുകയാണെങ്കിൽ, വിരാടിനെ നോക്കിയാൽ മതിയാകും എന്ന തരത്തിലാണ് മൈതാനത്ത് അദ്ദേഹത്തിന്റെ ഊർജം. അവൻ വളരെ വ്യത്യസ്തനും അതുല്യനുമാണ്,” സിറാജ് കൂട്ടിച്ചേർത്തു.

സിറാജിൻറെ ക്രിക്കറ്റ്‌ കരിയറിലെ പ്രധാന വ്യക്തികളിൽ ഒന്നാണ് വിരാട് കോഹ്ലിയെന്നും അദ്ദേഹം ഇല്ലായിരുവെന്നുവെങ്കിൽ തനിക്കു ഒന്നും സാധ്യമാകയില്ലെന്നും ഇതിന് മുൻപും സിറാജ് പ്രതികരിച്ചിട്ടുണ്ട്.

പ്രഥമ ഐ എസ് ൽ ഫൈനൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇപ്പോൾ എവിടെ?

ഫൈനലിന് എത്തുന്ന ആരാധകർ അറിയേണ്ട കാര്യങ്ങൾ