in , , , , ,

LOVELOVE LOLLOL OMGOMG CryCry

സൈനിങ്‌ അലേർട്ട്; യുവമധ്യനിര താരം ബ്ലാസ്റ്റേഴ്സിലേക്ക്

കേരളാ ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഹൈ പ്രൊഫൈൽ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. ഡിഫൻസീവ് മിഡ്ഫീൽഡ്, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിൽ മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്സിനുണ്ട്. എന്നാൽ ഹൈ പ്രൊഫൈൽ താരത്തെ സ്വന്തമാക്കിയില്ല എങ്കിലും ഒരു സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നടത്താൻ സാധ്യതയുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ഡെവലപ്മെന്റ് സ്റ്റേജിലുള്ള ചില യുവതാരങ്ങളെ നോട്ടമിട്ടിട്ടുണ്ടെന്നും ആ താരങ്ങളെ അടുത്ത ജനുവരിയിൽ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നും ബ്ലാസ്റ്റേഴ്‌സുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. ഇത് പ്രകാരം ബംഗളുരു എഫ്സിയുടെ നംഗ്യാൽ ബൂട്ടിയയെ ഈ ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്.

നംഗ്യാൽ ബൂട്ടിയയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ശ്രമം നടത്തിയിരുന്നു. ഇക്കാര്യം 90ndstoppage റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി മാർക്കസ് മെർഗുലോയും വ്യക്തമാക്കിയിരുന്നു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ കഴിയാത്ത നംഗ്യാലിനെ ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്.

നേരത്തെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരങ്ങളെ അവരുടെ ലഭ്യത അനുസരിച്ച് സൈൻ ചെയ്യാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി. എന്നാൽ ഉടനടി സൈൻ ചെയ്യേണ്ട ഹൈ പ്രൊഫൈൽ ഇന്ത്യൻ താരങ്ങളെ ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

അതേ സമയം 25 കാരനായ നംഗ്യാൽ ബൂട്ടിയ മിഡ്ഫീൽഡ്, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകൾ കൈകാര്യം ചെയ്യുന്ന താരമാണ്. 2019 ൽ ബംഗളുരു എഫ്സിയുടെ ഭാഗമായ താരത്തിന് ബംഗളുരു നിരയിൽ വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ല. അതിനാൽ ബ്ലാസ്റ്റേഴ്സിന് ഈ സൈനിങ്‌ പെട്ടെന്ന് പൂർത്തിക്കരിക്കാനാവും.

ബ്ലാസ്റ്റേഴ്‌സിനായി യുവ താരത്തിന്റെ ഗംഭീര പ്രകടനം; വാനോളം പുകഴ്ത്തി പരിശീലകൻ രംഗത്ത്…

ദിമിക്കും ഓഗ്ബച്ചക്കും കഴിയാത്തത് ചെയ്തു തുടങ്ങി ബ്ലാസ്റ്റേഴ്‌സിന്റെ മിന്നൽ താരം😍🔥