in , , , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

നോഹയെ ബ്ലാസ്റ്റേഴ്സിലേക്ക് അടുപ്പിച്ചത് യുവതാരത്തിന്റെ നിർണായക ഇടപെടൽ

ഒടുവിൽ നോഹ സദോയിയുടെ വരവ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു സിനിമ സ്റ്റൈൽ രീതിയിൽ മികച്ച വീഡിയോയോട് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ വരവ് പ്രഖ്യാപിച്ചത്. 2026 വരെയുള്ള കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ഒടുവിൽ നോഹ സദോയിയുടെ വരവ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു സിനിമ സ്റ്റൈൽ രീതിയിൽ മികച്ച വീഡിയോയോട് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ വരവ് പ്രഖ്യാപിച്ചത്. 2026 വരെയുള്ള കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് വിട്ട യുവതാരം ഇനി കിബു വികൂനയുടെ ക്ലബ്ബിൽ

എന്നാൽ നോഹയുടെ വരവിന് പിന്നിൽ സുപ്രധാനമായ നീക്കങ്ങൾ നടത്തിയ ഒരു ബ്ലാസ്റ്റേഴ്‌സ് താരം കൂടിയുണ്ട്. മുൻ ഗോവ താരവും നേരത്തെ നോഹയുടെ സഹതാരം കൂടിയായ ഐബാൻ ദോഹലിംഗാണ് താരത്തെ ബ്ലാസ്റ്റേഴ്സിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് യുവതാരം പഞ്ചാബിലേക്ക്; പകരം പുതിയ മുന്നേറ്റതാരമെത്തിയേക്കും

ഐബാനാണ് നോഹയെ ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത് എന്നല്ല പറഞ്ഞ് വരുന്നത്. മറിച്ച് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ശ്രമിച്ച ഘട്ടത്തിൽ താരത്തിനെ ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതൽ അടുപ്പിച്ചത് ഐബാനാണ്. ഇതിനെ സൂചിപ്പിക്കുന്ന ഒരു ചർച്ചയും ഇന്ന് കമന്റ്റ് ബോക്സിൽ ഇരുവരും നടത്തിയിരുന്നു.

ALSO READ: പത്താം വയസ്സിൽ മാതാപിതാക്കളുടെ അപകടമരണം; അനാഥത്വത്തിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ പുതിയ സെൻസേഷണിലേക്ക്

അതേ സമയം ബ്ലാസ്റ്റേഴ്‌സ് സമീപ കാലത്തായി നടത്തിയ ഏറ്റവും മികച്ച വിദേശ സൈനിംഗുകളിൽ ഒന്നാണ് നോഹ. എഫ്സി ഗോവയിൽ നിന്നും രണ്ട് വർഷത്തെ കരാറിലാണ് താരം മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. ഒരു വർഷം കൂടി കരാർ നീട്ടാനുള്ള ഓപ്‌ഷൻ കോൺട്രാക്ടിൽ ഉണ്ട്.

ALSO READ: 27 മത്സരങ്ങളിൽ 7 ഗോളും 11 അസിസ്റ്റും; ബ്ലാസ്റ്റേഴ്‌സ് താരം അതുജ്ജ്വല ഫോമിൽ

ഇത് വരെ ഒരു കിരീടം നേടാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ കിരീടം നേടാൻ നോഹയുടെ വരവ് കാരണമാകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം..

ആഫ്രിക്കൻ കൊടും കാറ്റ് ഇനി ബ്ലാസ്റ്റേഴ്‌സിനോടൊപ്പം; നോഹ സദൗയിയുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചു…

സഞ്ജുവിന് ഇനി നല്ല കാലം;ഇന്ത്യക്ക് വേണ്ടി ഇനി പുതിയ പോസ്ഷനിൽ അരങ്ങേറും