in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മിന്നും പ്രകടനം; സഞ്ജുവിന് ആശ്വാസമായി ലേലത്തിൽ സ്വന്തമാക്കിയ യുവതാരം

റിറ്റൻഷനിലും ലേലത്തിലും ടീം ബിൽഡ് ചെയ്യുന്നതിൽ റോയൽസ് പാളിയെങ്കിലും യുധ്‌വീറിനെ പോലുള്ള ആഭ്യന്തര താരങ്ങൾ ഈ സീസണിൽ സഞ്ജുവിന് മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്.

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ അടുത്ത സീസണിലെ സ്‌ക്വാഡിൽ ആരാധകർ അത്ര തൃപ്‌തരല്ല. ജോസ് ബട്ട്ലർ, ട്രെന്റ് ബോൾട്ട്, അശ്വിൻ, ചഹൽ എന്നിവരെ വിട്ട് കളഞ്ഞ റോയൽസ് അതേ മികവിനുള്ള താരങ്ങളെ ടീമിലെത്തിച്ചില്ല എന്ന വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. കൂടാതെ മത്സരപരിചയമുള്ള താരങ്ങളുടെ അഭാവവും ബാക്ക് ആപ്പ് ഓപ്‌ഷനുകളുടെ കുറവും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിൽ രാജസ്ഥാന് പ്രതീക്ഷ നൽകുകയാണ് ലേലത്തിൽ അടിസ്ഥാന വിലയ്ക്ക് അവർ വാങ്ങിച്ച യുവതാരം.

താരലേലത്തിൽ 35 ലക്ഷം രൂപ മുടക്കി രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ജമ്മു കശ്മീർ താരമായ യുധ്‌വീർ സിങ്ങാണ് തകർപ്പൻ പ്രകടനവുമായി റോയൽസിന്റെ പ്രതീക്ഷ കാക്കുന്നത്. റൈറ്റ് ഹാൻഡ് ബൗളറും ബാറ്ററുമായ യുധ്‌വീർ കഴിഞ്ഞ ഐപിഎൽ സീസണിൽ ലക്നൗവിന് വേണ്ടി അഞ്ച് മത്സരങ്ങൾ കളിച്ചെങ്കിലും ശരാശരി പ്രകടനം മാത്രം മാത്രമായിരുന്നു താരം നടത്തിയത്. എന്നാലിപ്പോൾ സയ്യദ് മുസ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനമാണ് ഈ 27 കാരൻ നടത്തുന്നത്.

അരുണാചലിനെതിരായ മത്സരത്തിൽ മൂന്ന് ഓവർ ബോൾ ചെയ്ത താരം 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും 11 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 21 റൺസും നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

സയ്യദ് മുസ്താഖ് അലി ട്രോഫിയിൽ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിൽ അത്യാവശ്യം മികച്ച കണക്കുകളുള്ള ഓൾ റൗണ്ടറാണ് യുധ്‌വീർ. രാഹുൽ ദ്രാവിഡിനെ പോലുള്ള ഒരു മികച്ച പരിശീലകന്റെ കീഴിലേക്ക് വരുമ്പോൾ യുധ്‌വീർ ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.

റിറ്റൻഷനിലും ലേലത്തിലും ടീം ബിൽഡ് ചെയ്യുന്നതിൽ റോയൽസ് പാളിയെങ്കിലും യുധ്‌വീറിനെ പോലുള്ള ആഭ്യന്തര താരങ്ങൾ ഈ സീസണിൽ സഞ്ജുവിന് മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്.

മുംബൈ ഇന്ത്യസിന്റെ പദ്ധതികൾ തെറ്റി പോയി; ലക്ഷ്യംവെച്ചിരുന്നത് ഈ താരങ്ങളെയായിരുന്നു, പക്ഷെ കിട്ടിയില്ല, പണികൊടുത്ത് രാജസ്ഥാനും…

ബ്ലാസ്റ്റേഴ്സ് അഴിച്ച് പണി നടത്തുമോ;പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് സിഇഒ