ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ ചൂടാറുമ്പോൾ കളത്തിന് പുറത്ത് നിന്നും ഈ മത്സരവുമായി ബന്ധപ്പെട്ട് ഒരു വാർത്ത പുറത്ത് വരികയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താന്‍ മത്സരത്തിനു മുമ്പായി ആളുകളുടെ പ്രതികരണമെടുക്കുകയായിരുന്ന പാക് യൂട്യൂബറെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്.
പാക് ചാനല്‍ ജിയോ ടിവിയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ശേഷം പല പ്രമുഖ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.24-കാരനായ യൂട്യൂബര്‍ സാദ് അഹമ്മദാണ് കൊല്ലപ്പെട്ടത്.
ഇന്ത്യ – പാകിസ്താന്‍ മത്സരത്തിനു മുമ്പായി ആളുകളുടെ പ്രതികരണമടങ്ങുന്ന വ്‌ളോഗ് ചെയ്യാന്‍കറാച്ചിയിലെ സെറീന മൊബൈല്‍ മാര്‍ക്കറ്റിലെത്തിയതായിരുന്നു സാദ് അഹമ്മദ്. മാർക്കറ്റിലെ വ്യാപരികളോടും ആളുകളോടും പ്രതികരണം ചോദിച്ച സാദ് അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോടും അഭിപ്രായം തേടുകയായിരുന്നു.
എന്നാൽ ഉദ്യോഗസ്ഥൻ സാദിന്റെ ചോദ്യത്തിന് പ്രതികരണം പറയാൻ താല്പര്യം കാണിച്ചില്ല.ന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥനെ സാദ് വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പാക് മാധ്യമങ്ങളോട് പറഞ്ഞത്.
ഇതിൽ പ്രകോപിതനായ സുരക്ഷാ ഉദ്യോഗസ്ഥൻ സാദിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ടന്‍തന്നെ സാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഗുല്‍ ഹസനെ പോലീസ് അറസ്റ്റ് ചെയ്തു.