in , , , ,

OMGOMG LOLLOL

ഇങ്ങനെയൊരു മോശം ഫ്രീകിക്ക് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല; മോഹൻ ബഗാൻ സൂപ്പർ താരത്തിന്റെ കിക്ക് കണ്ട് തലയിൽ കൈവെച്ച് ആരാധകർ ( വീഡിയോ കാണാം)

ഫുട്ബോളിൽ ഏറെ നിർണായകമായ ഒന്നാണ് ഫ്രീകിക്ക് ഗോളുകൾ. നല്ല രീതിയിൽ ഫ്രീകിക്കുകളെ ഉപയോഗിച്ചാൽ മത്സരത്തിന്റെ മേധാവിത്വംപോലും പ്രസ്തുത ടീമിന് നേടിയെടുക്കാനാവും. എന്നാലിപ്പോൾ ഒരു ഫ്രീ കിക്ക് ഏറ്റവും മോശം രീതിയിൽ ഉപയോഗിച്ചിരിക്കുകയാണ് മോഹൻ ബഗാൻ താരം. ഇതിന്റെ വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഫുട്ബോളിൽ ഏറെ നിർണായകമായ ഒന്നാണ് ഫ്രീകിക്ക് ഗോളുകൾ. നല്ല രീതിയിൽ ഫ്രീകിക്കുകളെ ഉപയോഗിച്ചാൽ മത്സരത്തിന്റെ മേധാവിത്വംപോലും പ്രസ്തുത ടീമിന് നേടിയെടുക്കാനാവും. എന്നാലിപ്പോൾ ഒരു ഫ്രീ കിക്ക് ഏറ്റവും മോശം രീതിയിൽ ഉപയോഗിച്ചിരിക്കുകയാണ് മോഹൻ ബഗാൻ താരം. ഇതിന്റെ വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ALSO READ: യൂറോപ്യൻ ഓഫർ തടഞ്ഞ് യുവതാരത്തെ ബ്ലാസ്റ്റേഴ്സിന് വിറ്റു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

മോഹൻ ബഗാൻ താരം സുമിത് രതിയാണ് മോശം ഫ്രീ കിക്ക് എടുത്ത താരം. കൽക്കട്ട ഫുട്ബാൾ ലീഗിൽ ഇന്ന് കൽക്കട്ട പോലീസും മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരത്തിലാണ് സുമിത് രതി മോശം ഫ്രീ കിക്ക് എടുത്തത്. മത്സരം 1-1 എന്ന നിലയിലായ സമയത്തും റെഗുലർ ടൈമും കഴിഞ്ഞ ഇഞ്ചുറി ടൈമിലെ ഏഴാം മിനുട്ടിലാണ് രതി ഈ ഫ്രീകിക്ക് പാഴാക്കിയത് എന്നതാണ് ശ്രദ്ധേയം.

ALSO READ: ആശ്വസിക്കാം; ബ്ലാസ്റ്റേഴ്സിന്റെ ഫിനാൻഷ്യൽ സ്ട്രാറ്റജി ഇപ്രകാരം

ബോക്സിന് തൊട്ട് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് നേരിടാൻ എതിർ ഗോൾകീപ്പർ താരങ്ങളെ മുന്നിൽ നിർത്തി എല്ലാ സജീകരണവും തയാറാക്കിയപ്പോഴാണ് രതിയുടെ കിക്ക് ലക്ഷ്യത്തിൽ നിന്നും ഏറെ വിശാലമായി പുറത്ത് പോയത്. രതി ഫ്രീകിക്ക് ഗോൾ പാഴാക്കിയതിൽ പരിശീലകനും നിരാശ പ്രകടിപ്പിക്കുന്നുണ്ട്.

ALSO READ; പെപ്ര ഐ ലീഗിലേക്ക്?; ചർച്ചകൾ തുടരുന്നു

2018 ൽ എടികെയുടെ സമയത്ത് ഭാഗമായ ടീമിൽ ഭാഗമായിരുന്ന രതി 2019-20 സീസണിലെ ഐഎസ്എല്ലിലെ എമർജിങ് താരം കൂടിയായിരുന്നു. 2019-20 സീസണിൽ എടികെയ്ക്ക് വേണ്ടി 14 മത്സരങ്ങൾ കളിച്ച താരത്തിന് പിന്നീട് സൈഡ് ലൈനിലായിരുന്നു സ്ഥാനം.

ALSO READ: നിലനിർത്താൻ കോച്ചിന് താൽപര്യം, എന്നാൽ താരത്തിന് താൽപര്യമില്ല; ബ്ലാസ്റ്റേഴ്‌സിൽ വീണ്ടുമൊരു ട്രാൻസ്ഫർ നടന്നേക്കും

പിന്നീടുള്ള 4 സീസണുകളിലായി താരം സീനിയർ ടീമിനായി ആകെ 7 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഇന്ത്യൻ അണ്ടർ 20,23 ടീമുകൾക്കായും കളിച്ച താരമാണ് രതി.

രണ്ട് കിടിലൻ വിദേശ സൈനിങ്ങുകൾ; വമ്പൻ നീക്കങ്ങളുമായി ഐഎസ്എൽ വമ്പന്മാർ…

രോഹിത് അകത്ത്, പാണ്ട്യ പുറത്ത്; കൊടൂര ട്വിസ്റ്റിന് മുംബൈ ഇന്ത്യൻസ്