in

LOVELOVE

അയാൾക്ക് പകരം മറ്റൊരാൾ അതു അത്ര എളുപ്പമല്ല…

യുവിക്ക് പകരം പലരും ടീമിൽ വന്നു പോയി. ഒരു പക്ഷെ അയാളെക്കാൾ നല്ല ബാറ്റസ്മാൻമാർ ഇന്ത്യൻ ടീമിലേക്ക് കടന്നു വന്നിട്ട് ഉണ്ടാവും. നല്ല ബൗളേർമാരും ഉണ്ടായിട്ട് ഉണ്ട്. പക്ഷെ അവർ ആരും യുവിക്ക് പകരമായില്ലലോ. നിങ്ങൾക്ക് പകരം മറ്റൊരാൾ അത് അത്ര എളുപ്പമല്ല

എം സ്‌ ധോണി ‘ദി അൺ ടോൾഡ് സ്റ്റോറിയിലെ ഒരു രംഗം ഓർമ വരുകയാണ്. സുശാന്ത്‌ സിംഗ് രാജ്പുറ്റ് കൂച്ചു ബീഹാർ ട്രോഫിയിൽ യുവിയുടെ പ്രകടനത്തെ പറ്റി തന്റെ കൂട്ടുകാരോട് വിവരിച്ച ശേഷം പറയുന്ന ഒരു വാചകമുണ്ട്. What a player he is’. അതെ പറഞ്ഞു വരുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ഭരിച്ച യുവരാജാവിനെ പറ്റിയാണ്..

2000 കോഴ ആരോപണത്തിൽ തകർന്ന ഇന്ത്യൻ ടീമിനെ രക്ഷിക്കാൻ ദാദക്ക് ചുറുചുറക്കുള്ള ഒരു കൂട്ടം യുവാക്കളെ ആവശ്യമായിരുന്നു.ആ സമയത്തു അണ്ടർ -19 ലോകകപ്പ് വിജയിച്ച രണ്ട് പയ്യന്മാർ ഇന്ത്യൻ ടീമിലേക്ക് കടന്നു വന്നു. യുവരാജ് സിങ്ങും മുഹമ്മദ് കൈഫും. ക്രിക്കറ്റിന്റെ മെക്കയിൽ സായിപ്പന്മാരുടെ അഹന്ത മാറ്റിയത് മുതൽ സച്ചിന്റെ ഒപ്പം യുവിയെയും കൈഫിനെയും ഇന്ത്യൻ ജനത മനസിൽ പ്രതിഷ്ഠിച്ചു. സച്ചിൻ ഔട്ട് ആയാൽ ടീവീ നിർത്തുന്ന ആരാധകർ ഞങ്ങൾക്ക് യുവിയും കൈഫും ഉണ്ട് എന്ന് ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി.ഇടക്ക് എപ്പോഴോ കൈഫ്‌ വീണപ്പോഴും യുവി മുന്നേറുകയായിരിന്നു.

2007 ലെ t20 ലോകകപ്പിൽ ബാറ്റ് കൊണ്ട് അയാൾ മായാജാലം കാണിച്ചു കൊണ്ടിരുന്നു. ഫ്ലിന്റോഫിന്റെ അഹങ്കാരത്തിനു ബ്രോഡിലെ പയ്യനെ 6 തവണ ഒരു ഓവറിൽ ഗാലറിക്ക് അപ്പുറം പറത്താൻ നിങ്ങൾക്കേ കഴിയു.ബ്രറ്റ് ലീ യുടെ 140 ന്ന് മുകളിൽ വരുന്ന പന്തുകളെ ഗ്രൗണ്ടിന് പുറത്തേക്ക് അയക്കാൻ നിങ്ങൾക്കേ കഴിയു. കൊല്ലാൻ വന്ന കാൻസറിനെ തോൽപിച്ചു ക്രിക്കറ്റിന്റെ ദൈവത്തിന് ലോകകിരീടം സമ്മാനിക്കാൻ നിങ്ങൾക്ക് മാത്രെ കഴിയു.

പക്ഷെ അർബുദത്തെ തോൽപിച്ചു വന്ന യുവിയിൽ ഞങ്ങൾ ഞങ്ങളുട ആ പഴയ യുവരാജാവിനെ കണ്ടില്ല. സ്ഥിരത നഷ്ടപെട്ട ഒടുവിൽ അർഹിച്ച വിടവാങ്ങൽ മത്സരം പോലും ലഭിക്കാതെ അയാൾ പടിയിറങ്ങി.ഒരുപാട് നല്ല ഓർമ്മകൾ നൽകി കൊണ്ട്.

നമുക്ക് നന്ദി പറയാം, പഞ്ചാബിൽ നിന്ന് ആ യുവാവിനെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ച ദാദക്ക് .നന്ദി മഹി,2007 11 ലോകകപ്പുകളിൽ നിങ്ങൾ അയാളെ അതിമനോഹരമായി ഉപോയിഗച്ചതിന്.നന്ദി യോഗ് രാജ് സിംങ്‌ റോളർ സ്കേറ്റിംഗ് സ്വർണ മെഡൽ നേടി വന്ന മകന്റെ മെഡൽ വലിച്ചു എറിഞ്ഞു അവനെ ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടത്തിന്. എല്ലാത്തിനും ഉപരി നന്ദി യുവി, മരണത്തെ തോൽപിച്ചു 130 കോടി ഭാരതീയരുടെ സ്വപ്നത്തെ സാക്ഷാത്കരിച്ചതിന്. പ്രിയപ്പെട്ട യുവരാജാവിന് ഒരായിരം ജന്മദിനാശംസകൾ.

ഈസ്റ്റ്ബംഗാളിന് എതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് ഒരു കാര്യത്തിൽ ആശ്വസിക്കാം…

കരൗ റോഡിൽ നൊർവിച്‌ സിറ്റിക്കെതിരെ ചെകുത്താൻമ്മാർ ജയിച്ചു കയറി