in

LOVELOVE OMGOMG

അയാൾക്ക് ഒരങ്കത്തിന് കൂടി ബാല്യം ഉണ്ടായിരുന്നില്ലേ…

റോഡ് സേഫ്റ്റി സീരീസ്, കുട്ടികാലം മനോഹരമാക്കിയ ഒരു കൂട്ടം താരങ്ങൾ ഒരിക്കൽ കൂടി 22 വാര യിലേക്ക് നടന്നു വരുകയാണ്.വീരു- സച്ചിൻ ഓപ്പണിങ് ജോടികൾ മനോഹരമാക്കിയ കുട്ടികാലത്തെ ഓർമ്മകളിലും ഏറെ സ്നേഹിച്ച ആ ഇടതന്റെ ബാറ്റിങ്ങിന്ന് ആയിരുന്നല്ലോ കാത്തിരുന്നത്. വർഷങ്ങൾൾക്ക് ഇപ്പുറം നടന്ന റോഡ് സേഫ്റ്റി സീരീസിലും സ്ഥിഥി മറ്റൊന്നായിരുന്നില്ല.യുവരാജ് സിങ്ങിലെ ബാറ്ററേ ആസ്വദിക്കാൻ വേണ്ടി മാത്രം കണ്ട റോഡ് സേഫ്റ്റി സീരീസ് അത്രമേൽ ആസ്വദനകരമായിരുന്നു ഒരോ ആരാധകർക്കും.

മാർച്ച്‌ 7 2020,റോഡ് സേഫ്റ്റി സീരിയസിന്റെ ആദ്യത്തെ മത്സരം.ഇന്ത്യ വിൻഡിസിനെതിരെ . ഒരിക്കൽ കൂടി ആരാധകരെ ആവേശത്തിൽ എത്തിച്ച വീരുവിന്റെ വെടികെട്ട് ഇന്നിങ്സിൽ ഇന്ത്യക്ക് ആധികാരികമായ വിജയം. യുവിക്ക് ഒന്നും ചെയ്യണ്ടി വന്നില്ല.ഇർഫാൻ പത്താൻ മാജിക്കിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാമത്തെ വിജയം. യുവി തീർത്തും നിറം മങ്ങിയ മത്സരം.

കൊറോണ കാരണം നിർത്തി വെച്ച സീരീസ് പുനരാരംഭിച്ചത് 2021 മാർച്ചിലാണ്. ഇന്ത്യയുടെ ആദ്യത്തെ മത്സരം ബംഗ്ലാദേശിനെതിരെ. തകർപ്പൻ തുടക്കം നൽകിയ ബംഗ്ലാ ഓപ്പൺറെ പുറത്താക്കി കൊണ്ട് യുവി തന്റെ ബൌളിങ്ങിന്റെ മൂർച്ചയും ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ചു. ബാറ്റ് കൊണ്ട് ഒന്നും ചെയ്യാൻ വീരു സമ്മതിക്കാതെ ഇരുന്ന മത്സരത്തിൽ ഇന്ത്യ പത്തു വിക്കറ്റ് ന്ന് വിജയിക്കുമ്പോൾ യുവി രണ്ട് മുൻനിര ബംഗ്ലാദേശ് ബാറ്റസ്മാൻ മാരെ കൂടാരം കേറ്റിയിരുന്നു.തൊട്ടടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി കെവിൻ പീറ്റേഴ്സൺ ഉഗ്രരൂപം പൂണ്ടപ്പോൾ ഇന്ത്യ ചാമ്പലായി പോയതാണ് കണ്ടത്.യുവി ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല.

അടുത്ത മത്സരത്തിൽ ഇന്ത്യ ദക്ഷിണ ആഫ്രിക്ക യെ നേരിടുകയാണ്. യുവി എന്ന തീയിൽ ദക്ഷിണ ആഫ്രിക്ക ചുട്ട് ചാമ്പൽ ആകുന്നതാണ് പിന്നീട് ക്രിക്കറ്റ്‌ ലോകം കണ്ടത്. 18 മത്തെ ഓവറിൽ തുടർച്ചയായി നേടിയ നാലു സിക്സിറുകൾ ഡർബനിലെ ആ മഞ്ഞുള്ള രാത്രിയിൽ ബ്രോഡിനെ ഗ്രൗണ്ടിന് ചുറ്റും പറത്തിയ ആ 27 വയസുകാരനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.22 പന്തിൽ 52 റൺസും രണ്ട് വിക്കറ്റ് കളും നേടി അയാൾ ഇന്ത്യയെ രാജകീയമായി സെമിഫൈനലിലേക്ക് എത്തിച്ചു.

വിൻഡിസിന് എതിരെയായ സെമി ഫൈനലും അയാൾ ഒട്ടും മോശമാക്കിയില്ല. ക്രിക്കറ്റ്‌ ന്റെ ദൈവം താരമായ മത്സരത്തിന്റെ അവസാന ഓവറുകളിൽ വിൻഡിസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം വെച്ച് കൊടുത്ത്ത് അവസാന ഓവറകളിൽ അയാൾ അടിച്ചു കൂട്ടിയ കൂറ്റൻ സിക്സറുകൾ കൊണ്ട് തന്നെയായിരുന്നു.

Yuvi king of Indian T20

ഒടുവിൽ അനിവാര്യമായ ഫൈനൽ ദിനം എത്തി. എതിരാളികൾ ശ്രീ ലങ്ക.7 കൊല്ലങ്ങൾക്ക് മുന്നേ താൻ കാരണം നഷ്ടപ്പെട്ട ലോകകപ്പിന്റെ വേദന അയാളിൽ വേട്ടയാടി ഇരിക്കണം. അതി സൂക്ഷ്മമായാണ് അയാൾ ഓരോ ഷോട്ടുകളും കളിച്ചത്. ഒടുവിൽ ഇന്ത്യ ടൂർണമെന്റ് ജയിക്കുമ്പോൾ 41 പന്തിൽ 60 റൺസ് നേടി അയാൾ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

194 റൺസും 17 സിക്സറുകൾ നേടി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച അയാളെ പോലെ ഒള്ള ഒരു താരത്തെ തന്നെയായിരുന്നു ഇന്ത്യക്ക് കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പിൽ വേണ്ടിയിരുന്നത്.

തിരിച്ചു വരുവകൾ ഒരുപാട് നടത്തിയിട്ടില്ലേ അയാൾ. ഒരങ്കത്തിന് കൂടി അയാൾക്ക് ബാല്യം ഉണ്ടായിരുന്നില്ലേ. 6 days to go Advance happy birthday yuvi

ഉടനെ തന്നെ അത് കാണാം; മെസ്സി ആരാധകർക്ക് സന്തോഷവാർത്തയുമായി ലുയി സുവരസ്…

സാവി പണിപറ്റിച്ചു, സാല ബാഴ്സലോണയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്…