in

ചൊറിയാൻ വന്ന സായിപ്പ് ഓർത്തില്ല അവനെ ദാദ വളർത്തിയത് ആണെന്ന്

Yuvi smashed six sixes

എക്‌സ്ട്രീം ഡി സ്പോർട്സ്: 2007 സെപ്റ്റംബർ 19, ഇന്ത്യ ഇംഗ്ലണ്ട് അന്താരാഷ്ട്ര t20 ലോകകപ്പ് മത്സരം പുരോഗമിക്കുന്നു. 18 ഓവറുകൾ കഴിഞ്ഞിരുന്നു . ഇന്ത്യ ശക്തമായ നിലയിൽലാണ്.അൻട്രു ഫ്ലിന്റോഫ് എന്ന ഇംഗ്ലീഷ് താരം യുവരാജ് സിംഗിനോട് എന്തോ പറയുന്നു . യുവി പ്രകോപിതനാകുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ധോണിയും അമ്പയർമാരും രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നു.

പക്ഷെ യുവി വീണ്ടും പ്രകോപിതനാ കുന്നു. ഒടുവിൽ രംഗം ശാന്തമാക്കി ഇംഗ്ലീഷ് ക്യാപ്റ്റൻ കോളിങവുഡ് സ്റ്റുവർട് ബ്രോഡ് എന്ന ഇന്ന് ലോകം കണ്ട ഐതിഹസൈക പേസർ ക്ക് പന്ത് നൽകുന്നു. ഇപ്പോൾ ഇന്ത്യൻ സ്കോർ 171 റൺസ്. അർദ്ധസതകം നേടിയ ഗംഭീറും സേവാഗും അടക്കം മൂന്നു ഇന്ത്യൻ താരങ്ങൾ കൂടാരം കേറിയിരിക്കുന്നു.19ആം ഓവറിന്റെ ആദ്യ പന്ത് യുവരാജ് ക്രീസിൽ.

Yuvi smashed six sixes

ബ്രോഡിന്റെ ഒരു ഫുൾ ലെങ്ത് ഡെലിവറി യുവി അനായാസം ലോങ്ങ്‌ ഓണിന് മുകളിലൂടെ ഒരു സിക്സ്.ഓവറിലെ രണ്ടാമത്തെ പന്ത് തന്റെ ട്രേഡ് മാർക്ക്‌ ഷോട്ടായ ഫ്ലിക്കിലുടെ യുവി ഗാലറിയിൽ എത്തിച്ചു. മൂന്നാമത്തെ പന്തിൽ ലോങ്ങ്‌ ഓഫിനു മുകളിലൂടെ മറ്റൊരു മനോഹരമായ സിക്സെർ. തൊട്ടടുത്ത പന്ത് അറൌണ്ട് ദി വിക്കറ്റ് വന്നു ഓഫ്‌സ്റ്റമ്പിനു താഴെ ഒരു ഫുൾ ടോസ് അതും പോയിന്റിനു മുകളിലൂടെ മറ്റൊരു മനോഹരമായ സിക്സെർ.

അഞ്ചാമത്തെ പന്തിന് മുന്നേ ബ്രോഡിന് ക്യാപ്റ്റൻ കോളിങവുഡ് വന്നു വേണ്ട നിർദേശങ്ങൾ നൽകുന്നു. നിർദേശങ്ങളെല്ലാം വിഫലമാക്കികൊണ്ട് അഞ്ചാം പന്തും ഗാലറിയിലേക്ക്. ഇനി ഒരു പന്ത് മാത്രം ബാക്കി ആയുധങ്ങളെല്ലാം എല്ലാം വെച്ചു കീഴടങ്ങിയ ബ്രോഡിന്റെ ആ പന്തും സിക്സെർ പറത്തി യുവി ചരിത്രം സൃഷ്ടിച്ചരിക്കുന്നു. അന്താരാഷ്ട്ര t20 ക്രിക്കറ്റ്‌ ൽ ആദ്യമായി ഒരോവറിൽ 6 സിക്സെറുകൾ,അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിലുള്ള അർദ്ധശതകം. അങ്ങനെ ഒട്ടേറെ നേട്ടങ്ങൾ യുവി ആ മത്സരത്തിൽ സ്വന്തമാക്കി

യുവിയോട് കോർക്കാൻ ചെന്ന ഫ്ലിന്റോഫ് മറന്നു പോയ ഒരു കാര്യം ഉണ്ടായിരുന്നു. പണ്ട് മുംബൈയിൽ നീ കാണിച്ച അഹങ്കാരത്തിൻ ലോർഡ്സിൽ മറുപടി തന്നെ ഒരു 20 വയസ്സ് കാരൻ പയ്യനെ. അതെ ആ പയ്യൻ തന്നെ 5 വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി സായിപ്പമാരുടെ അഹങ്കാരം മാറ്റി കൊടുത്തിരിക്കുന്നു. യുവി എന്നും അങ്ങനെയായിരുന്നു കേറി ചൊറിഞ്ഞാൽ അവൻ കേറിയങ് മാന്തും

വില്ല പാർക്കിൽ അവേശ തിരയിളക്കം സമ്മാനിച്ചുകൊണ്ട് ആസ്റ്റൺ വില്ല

ഐപിഎല്ലിൽ ബെഞ്ചിലിരുന്ന് 30 കോടി സമ്പാദിച്ച സൂപ്പർതാരം