in

LOVELOVE LOLLOL OMGOMG AngryAngry CryCry

PSG പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി സിദാന് മുന്നിൽ ഈ ഒരു കടമ്പ മാത്രം…

രണ്ടര വര്‍ഷത്തിനിടെ റയല്‍ മാഡ്രിഡിനെ മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിച്ച പരിശീലകനാണ് സിദാൻ. രണ്ട് തവണ റയല്‍ മാഡ്രിഡിന്റെ പരിശീലകക്കുപ്പായം അണിഞ്ഞ സിദാന് കീഴില്‍ രണ്ട് ലാലിഗ കിരീവും സ്‌പാനിഷ്‌ വമ്പന്മാർ സ്വന്തമാക്കിയിട്ടുണ്ട്.

zidane

ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ട് പിഎസ്‌ജി ടൂർണമെന്റിൽ നിന്ന് പുറത്തായാൽ സിദാന്‍ ഫ്രഞ്ച് ക്ലബിന്റെ പരിശീലക വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റയല്‍ മാഡ്രിഡിനോടുള്ള ബഹുമാനം കാരണം പ്രീ ക്വാര്‍ട്ടറില്‍ അവർക്കെതിരെയുള്ള മത്സരത്തിന് ശേഷമേ സിദാൻ പിഎസ്‌ജി പരിശീലകസ്ഥാനം ഏറ്റെടുക്കൂ എന്ന് ആണ് റിപ്പോർട്ട്.

Zidane to PSG

രണ്ടര വര്‍ഷത്തിനിടെ റയല്‍ മാഡ്രിഡിനെ മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിച്ച പരിശീലകനാണ് സിദാൻ. രണ്ട് തവണ റയല്‍ മാഡ്രിഡിന്റെ പരിശീലകക്കുപ്പായം അണിഞ്ഞ സിദാന് കീഴില്‍ രണ്ട് ലാലിഗ കിരീവും സ്‌പാനിഷ്‌ വമ്പന്മാർ സ്വന്തമാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറെ പുറത്താക്കിയപ്പോള്‍ സിദാനെ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും യുണൈറ്റഡിന്റെ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ 21 വർഷത്തിന്റെ ഭൂരിഭാഗവും കളിക്കാരനായും, പരിശീലകനായും, മറ്റു വിവിധ റോളുകളിലായും റയൽ മാഡ്രിഡിനൊപ്പം ചിലവഴിച്ചയാളാണ് സിദാന്‍. 2021ൽ റയൽ പരിശീലകസ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഇപ്പോൾ ഫ്രീയാണ്.

ഒരു തോൽവി കൊണ്ടൊന്നും തളരുന്നവരല്ല കൊമ്പന്മാർ , നാളെ കളി ജയമുറപ്പിച്ചു തന്നെ

വിജയ വഴിയിൽ തിരിച്ചെത്താൻ തന്നെയിന്നു കൊമ്പന്മാർ ഇറങ്ങുന്നു