in

LOVELOVE

ഇന്ത്യയിൽ വച്ച് വീഡിയോ പകർത്തി, ബ്ലാക്മെയ്ലിങ്ങും മാച്ച് ഫിക്സിങും. ടെയ്ലറിന് രണ്ട് വർഷം വിലക്ക്.

മുൻ സിംബാബ്വെ ക്യാപ്റ്റൻ ബ്രണ്ടൻ ടെയ്ലറെ രണ്ട് വർഷത്തേക്ക് വിലക്കിയേക്കും. മാച്ച് ഫിക്സിങിനായി സമീപിക്കപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാൻ വൈകിയതിനാണ് ബാൻ. ഇക്കാര്യം വ്യക്തമാക്കി ബ്രണ്ടൻ ടെയ്ലർ ട്വീറ്റ് ചെയ്തു. ഒരു ഇന്ത്യൻ ബിസിനസ്മാനിലൂടെ ആണ് പ്രശ്നങ്ങൾ തുടങ്ങിയത് എന്നും തന്നെ കൊക്കെൻ ഉപയോഗിക്കാൻ നിർബന്ധിക്കുകയും അത് വീഡിയോ പകർത്തി തന്നെ മാച്ച് ഫിക്സിങിനായി ബ്ലാക്മെയ്ൽ ചെയ്തു എന്നും ടെയ്ലറുടെ ട്വീറ്റിൽ പറയുന്നു.

തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രണ്ട് വർഷമായി താൻ ചുമക്കുന്ന ഭാരം പങ്കുവെക്കുകയാണ് ടെയ്ലർ. ഒക്ടോബര്‍ 2019 ൽ ഒരു ടിട്വന്റി ടൂർണമെന്റ് സ്പോൺസർഷിപ്പ് വിഷയമായി ഒരു ഇന്ത്യൻ ബിസിനസ്മാന്റെ ക്ഷണം സ്വീകരിച്ച് താൻ ഇന്ത്യയിൽ വന്നതായി ടെയ്ലർ പറയുന്നു. ഈ കാലയളവില്‍ ഒരു പാർട്ടിയുടെ ഭാഗമായതായും മദ്യവും കൊക്കൈനും അതിന്റെ ഭാഗമായിരുന്നു എന്നും ആതിഥേയരുടെ നിർബന്ധിത്തിൽ താൻ കൊക്കൈൻ പരീക്ഷിച്ചതായും ടെയ്ലർ പറയുന്നു.

അടുത്ത ദിവസം രാവിലെ ടെയ്ലർ നേരിടേണ്ടി വന്നത് ബ്ലാക്മെയ്ലിങ്ങാണ്. തന്റെ മുറിയിൽ എത്തിയ ആറോളം ആളുകൾ താൻ കൊക്കെൻ ഉപയോഗിക്കുന്ന വീഡിയോ കാണിച്ച് ബ്ലാക്മെയ്ലിങ്ങിന് ശ്രമിച്ചു. ആവശ്യം മാച്ച് ഫിക്സിങിന് സമ്മതിക്കുക എന്നതായിരുന്നു. സ്വയ രക്ഷക്കായി അതിന് സമ്മതിച്ച് അവർ നൽകിയ തുകയുമായി നാട്ടിലേക്ക് മടങ്ങി എന്നതാണ് ടൈലർ പറയുന്നത്.

പിന്നീട് ഈ ബിസിനസ്മാൻ തന്നെ കോണ്ടാക്ട് ചെയ്ത് പൈസ തിരിച്ച് ആവശ്യപ്പെട്ടു എങ്കിലും അത് തിരിച്ച് നൽകാൻ ടൈലർ തയാറായില്ല. ഈ പ്രശ്നത്താൽ വേട്ടയാടപ്പെട്ട ടൈലർ നാല് മാസങ്ങൾക്ക് ശേഷമാണ് ICC യെ സമീപിക്കുന്നത്. തന്റെ കുടുംബത്തിന്റെ സേഫ്റ്റി കൂടി പരിഗണിച്ചാണ് ഇത്രയും വൈകിയത് എന്നും തന്റെ ഭാഗം ICC യിൽ വ്യക്തമാക്കി എന്നും അത് അവർ മനസിലാക്കും എന്ന് പ്രതീക്ഷിച്ചതായും ടെയ്ലറുടെ വാക്കുകൾ. പക്ഷേ അത് സംഭവിച്ചില്ല. തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റ് മനസിലാക്കുന്നു എന്നും ടെയ്ലർ കൂട്ടി ചേർത്തു.

പക്ഷേ താൻ യാതൊരു വിധത്തിലും മാച്ച് ഫിക്സിങ് ചെയ്തിട്ടില്ല എന്നും ടെയ്ലർ വ്യക്തമാക്കുന്നുണ്ട്. ‘ഞാനൊരിക്കലും ഒരു വഞ്ചകനല്ല, ഈ മനോഹരമായ ഗെയിമോടുള്ള പ്രണയം ഏതൊരു ഭീഷണിക്കും മാറ്റാനാവില്ല’ എന്നും കൂട്ടിച്ചേർക്കുന്നു. ICC യുടെ അന്വേഷണങ്ങൾക്കൊടുവിൽ തനിക്ക് രണ്ട് വർഷത്തിൽ കുറയാത്ത വിലക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഞാൻ അത് സ്വീകരിക്കാൻ തയാറാണ്. എന്റെ ഈ അനുഭവം മറ്റ് ക്രിക്കറ്റർമാർക്ക് ഒരു പാഠവാനാനും ഞാൻ ആഗ്രഹിക്കുന്നു.

36 കാരൻ ടെയ്ലർ നേരത്തെ തന്നെ ഇന്റർനാഷണൽ ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. സിംബാബ്വെക്ക് വേണ്ടി 34 ടെസ്റ്റ് മത്സരങ്ങളിലും, 205 ഏകദിന മത്സരങ്ങളിലും, 44 ടിട്വന്റി മത്സരളുടെയും ഭാഗമായിരുന്നു. പതിനേഴ് ഇന്റർനാഷണൽ സെഞ്ച്വറികളുടെ അകമ്പടിയോടെ 9863 ഇന്റർനാഷണൽ റൺസ് നേടിയിട്ടുണ്ട്.

എറിക്സെൻ തിരകെ ഫുട്ബോളിലേക്ക്….

ഐ സി സി അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച താരം ഷഹീൻ ഷാ ആഫ്രിദി…