in

അഹകാരം അഴകാക്കി മാറ്റിയ ഫുട്‌ബോളറുടെ കഥ വായിക്കാം

Zlatan Ibrahimovic [France Football]

വർഷങ്ങൾ കുറച്ചു പുറകോട്ടു സഞ്ചരിക്കാം .2012 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ട് സ്വീഡന്നെ നേരിടുന്നു . തന്റെ പെനാൽറ്റി ബോക്സ്‌ വിട്ടു പുറത്തേക്ക് ഇറങ്ങി വന്നു പന്ത് ക്ലിയർ ചെയ്തതിനു ശേഷം പുറകോട്ടു നടന്ന ഇംഗ്ലീഷ് ഗോൾ കീപ്പർ ജോ ഹാർട്ട് കണ്ടത് തന്റെ തലക്കുമീതെ കൂടി ഇംഗ്ലീഷ് ഗോൾ പോസ്റ്റിൽ പതിച്ച ബോളിനെ ആണ്. 30 വാര അകലെ നിന്നും ഒരു കിടിലൻ ബൈസൈക്കിൾ കിക്ക്. ഗോൾ നേടിയ താരത്തെ പറ്റി കൂടുതലൊന്നും പറയണ്ടേതില്ലലോ.ഒറ്റ പേര് സ്ലാട്ടൻ ഇബ്രാഹിംവിച്.

മാൽമോയിൽ ആ അത്ഭുതബാലന്റെ കളി കണ്ട അർസെൻ വെങ്ങർ അദ്ദേഹത്തെ ട്രയൽസിനു വിളിക്കുന്നു. ട്രയൽസ് അഹങ്കാരിയായ ഇബ്ര നിഷേധിക്കുന്നു.അയാൾക്ക് ട്രയൽസിന്റെ ആവശ്യമുണ്ടെന്ന് അയാൾക്ക് തോന്നിയിരുന്നില്ലത്ര . പിന്നീട് അർസെൻ വെങ്ങർ അഹങ്കാരിയായ ആ പയ്യനെ പറ്റി പറഞ്ഞ വാക്കുകളിൽ തന്നെയുണ്ട് എന്താണ് ഇബ്രയുടെ മഹത്വംമെന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.’അന്ന് ഇബ്രയെ സൈൻ ചെയ്യാത്തതായിരുന്നു താൻ ചെയ്ത ഏറ്റവും വലിയ തെറ്റ്’ . പിന്നീട് ഇബ്ര അജാക്സിലേക്കും അതിന് ശേഷം ജുവന്റ്‌സ്സി ലേക്കും അവിടെ നിന്ന് ഇന്റർ മിലാൻ വഴി ബാഴ്സലോണയിലേക്കും കൂടുമാറി.

റോസോനേരിയുടെ ഹൃദയത്തുടിപ്പ് ആയ ചുവപ്പും കറുപ്പും അടങ്ങുന്ന ആ ജേഴ്സി അദ്ദേഹം ആദ്യംമായി ധരിച്ചത് 2011ലായിരുന്നു.അവിടെയവർക്ക് ലീഗ് കിരീടം സമ്മാനിച്ചുകൊണ്ട് അദ്ദേഹം പി സ് ജി യിലേക്ക് ചേക്കേറി.അവിടെ 122 മൽസരങ്ങളിൽ നിന്ന് 113 ഗോളുകൾ അടിച്ചു കൂട്ടിയ ശേഷം തീയേറ്റർ ഓഫ് ഡ്രീംസിലേക്ക്. ഓൾഡ് ട്രാഫോർഡിൽ പരിക്കുകൾ വില്ലനായപ്പോൾ പല വിഖ്യാത കളിക്കാരും കളി നിർത്തിയ മേജർ ലീഗ് സോക്കർ ലീഗിലേക്ക്. അവിടെ നിന്ന് അയാൾ എങ്ങോട്ടേക്കാണ് പോയതെന്ന് പറയേണ്ടതില്ലല്ലോ.

Zlatan Ibrahimovic [France Football]

500 ക്ലബ് കരിയർ ഗോളുകൾ , നാല് പതിറ്റാണ്ടിൽ പ്രൊഫഷണൽ ഫുട്ബോളിൽ ഗോൾ നേടിയ താരം, മിലാൻ ഡെർബിയിൽ ഗോൾ നേടിയ ഏറ്റവും പ്രായം കൂടിയ താരം, ഇറ്റാലിയൻ ലീഗിൽ ഒരു സീസണിൽ 10 ഗോൾ നേടിയ ഏറ്റവും പ്രായം കൂടിയ താരം. അങ്ങനെ നീളുന്നു സ്ലാട്ടൻ ന്റെ റെക്കോർഡുകൾ

എന്നും തന്റെ വാക്കുകളാൽ വിമർശകരെ സൃഷ്ടിച്ച ഇബ്രയോട് ഈ അടുത്തിടെ ഒരു അവതാരകൻ ഇങ്ങനെ ചോദിക്കുകയുണ്ടായി ‘നിങ്ങൾക്ക് ബാലൻ ഡിയോർ മിസ്സ്‌ ചെയ്തിട്ടില്ലേ ‘. അതിന് സ്ലാട്ടൻ നൽകിയ മറുപടി ഇപ്രകാരമായിരുന്നു തനിക്ക് ബാലൻഡിയോറിനെയല്ല ബാലൻഡിയോറിന്ന് തന്നെയാണ് മിസ്സ്‌ ചെയ്തത്. അതെ ഇബ്ര അങ്ങനെയാണ്. ഏതൊരു ഫുട്ബോൾ പ്രേമിക്കും അഹങ്കാരം അഴകായി തോന്നിപ്പിച്ച ഒരേയൊരു വ്യക്തിത്വം.

ഇന്ന് അയാൾ പരിക്കിന്റെ പിടിയിലാണ്. മിലാൻ ഇറ്റാലിയൻ ലീഗും തുടർന്ന് ചാമ്പ്യൻസ് ലീഗും സ്വന്തമാക്കുമ്പോൾ സാൻ സിറോയിലെ ചുവന്ന പോരാളികളുടെ കൂട്ടത്തിൽ അവരുടെ അഹങ്കാരിയു മുണ്ടാണ്ടാകും. Happy birthday zlatan Ibrahimovic

ചെന്നൈയെ അടിച്ചു പറത്തി രാജസ്ഥാൻ, ട്രാക്കിലേക്ക്

അഹങ്കാരം അഴകാക്കി മാറ്റിയ ഫുട്‌ബോൾ ചക്രവർത്തി