യുവന്റസിന്റെ പുതിയ പരിശീലകനായി മാസിമിലിയാനോ അലെഗ്രിനി.
അലെഗ്രിനിയുമായി അവസാനവട്ട ചർച്ചകളിലാണ് യുവന്റസ് മാനേജ്‌മന്റ് എന്നാണ് പുറത്തു വരുന്ന ന്യൂസ്. ആൻഡ്രോ പിർലോയെ ഉടനെ പുറത്താക്കും എന്ന വാർത്തയും പരക്കുന്നു
മൗറീഷ്യോ പൊചെട്ടിനൊയെ തിരിച്ചെത്തിക്കാൻ ടോട്ടൻഹാം.
ടോട്ടൻഹാമിനെ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച പൊചെട്ടിനൊയെ തങ്ങളുടെ ഭാവി ടീമിനെ വാർത്തെടുക്കാനുള്ള ധൗത്യം ഏൽപ്പിക്കാൻ സാധ്യത.
സൈമൺ ജോർദാൻ ഈയടുത്തു നടത്തിയ വിമര്ശനം ശെരിയായ അർഥങ്ങളിലേക്ക്
ടോക്ക് സ്പോർട്ടിൽ ഈയടുത്തു നടത്തിയ അഭിമുഖത്തിൽ സൈമൺ ജോർദ്ദാൻ ഒലെ ഗുണ്ണാർ സോൽചെയർക്ക് മാഞ്ചെസ്റ്ററിനു ഒരു കിരീടം പോലും നേടി തരാൻ പറ്റില്ല എന്ന പ്രവചനം അക്ഷരാർഥത്തിൽ ശെരിയാകുന്നു.
നാലു വട്ടം സെമിഫൈനലിൽ കാലിടറിയതും, യൂറോപ്പ ലീഗിൽ വിയ്യാറലിനെതിരെ ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ടതും ഈ പ്രവചനങ്ങൾക്ക് കരുത്തേകുന്നു. ഒലെയുടെ തന്ത്രങ്ങളെ സൈമൺ നിശിതമായി വിമർശിച്ചിരുന്നു.?
CONTENT SUMMARY: Aavesham CLUB Capsule 27 May