in

CryCry LOVELOVE LOLLOL AngryAngry OMGOMG

ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പേ എടികെയ്ക്ക് തിരിച്ചടി; വിദേശ താരത്തിന് പരിക്ക്; ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം നഷ്ടമാവും

ഐഎസ്എൽ എട്ടാം സീസന്റെ ആദ്യമത്സരത്തിന് ബ്ലാസ്റ്റഴ്‌സും എടികെ മോഹൻ ബഗാനും തയാറെടുക്കുമ്പോൾ എടികെ സംബന്ധിച്ച് ഒരു ശുഭകരമല്ലാത്ത ഒരു വാർത്തായാണ് അവരുടെ ടീം ക്യാമ്പിൽ നിന്ന് പുറത്ത് വരുന്നത്. എടികെയുടെ വിദേശതാരത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള ആദ്യമത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.ഐഎസ്എൽ എട്ടാം സീസന്റെ ആദ്യമത്സരത്തിന് ബ്ലാസ്റ്റഴ്‌സും എടികെ മോഹൻ ബഗാനും തയാറെടുക്കുമ്പോൾ എടികെ സംബന്ധിച്ച് ഒരു ശുഭകരമല്ലാത്ത ഒരു വാർത്തായാണ് അവരുടെ ടീം ക്യാമ്പിൽ നിന്ന് പുറത്ത് വരുന്നത്. എടികെയുടെ വിദേശതാരത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള ആദ്യമത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

ATK

ഐഎസ്എല്ലിന്റെ എട്ടാം പൂരത്തിന് നാളെ തുടക്കമാവുകയാണ്. ബദ്ധവൈരികളായ കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനുമാണ് ആദ്യമത്സരത്തിൽ ഏറ്റുമുട്ടുക. ഇത്തവണയും കിരീട പ്രതീക്ഷയോടെ തന്നെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മറുഭാഗത്ത് കഴിഞ്ഞ സീസണിൽ ഫൈനലിൽ മുംബൈയോട് തോറ്റ് കിരീടം നഷ്ടമായതിന്റെ മുറിവുണക്കാനാണ് എടികെ മോഹൻ ബഗാൻ ഇറങ്ങുന്നത്.

ആദ്യമത്സരത്തിന് ഇരു ടീമുകളും തയാറെടുക്കുമ്പോൾ എടികെ സംബന്ധിച്ച് ഒരു ശുഭകരമല്ലാത്ത ഒരു വാർത്തായാണ് അവരുടെ ടീം ക്യാമ്പിൽ നിന്ന് പുറത്ത് വരുന്നത്. എടികെയുടെ സ്പാനിഷ് പ്രതിരോധതാരം തിരിയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള ആദ്യമത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

ATK

താരത്തിന് മസിൽ ഇഞ്ചുറിയുണ്ടെന്നും അതിനാൽ ആദ്യമത്സരത്തിൽ താരം ഇറങ്ങില്ല എന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണവും താരത്തിന്റെ പരിക്കിന്റെ നിലവിലെ സ്ഥിതിയും നാളെ മാത്രമേ കൂടുതൽ വ്യക്തമാവൂ.

മാർകസ് മാർഗല്ലോ അടക്കമുള്ളവർ തിരി ആദ്യമത്സരം കളിക്കുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. നാളത്തെ മത്സരത്തിൽ തിരി കളിക്കുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് മാർഗല്ലോ തിരി നാളെ ഇറങ്ങുമോ എന്ന കാര്യം സംശയത്തിലാണ് എന്ന് മറുപടി നൽകിയത്.

താരത്തിന് മസിൽ ഇഞ്ചുറി ആന്നെന്നാണ് ടീം ക്യാമ്പിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ താരത്തെ വെച്ച് കൂടുതൽ റിസ്ക് എടുക്കാതെ താരത്തിന് വിശ്രമം നൽകാൻ തന്നെയായിരിക്കും പരിശീലകൻ ഹബാസിന്റെ തിരുമാനം.

തിരി നാളത്തെ മത്സരത്തിൽ ഇറങ്ങില്ല എങ്കിൽ പോലും മികച്ച ബെഞ്ച് സ്‌ട്രെങ്ത് ഉള്ള ടീമാണ് എടികെ മോഹൻ ബഗാൻ എന്നതിനാൽ പരിശീലകൻ ഹബാസിന് തിരിയുടെ പരിക്ക് വെല്ലുവിളിയാവില്ല. തിരിക്ക് പകരം കാൽ മക്യുഗ് ആയിരിക്കും കൊൽകത്തൻ ടീമിന്റെ പ്രതിരോധം നയിക്കുക.

മെസിയും റൊണാൾഡോയും അല്ല പകരം ആ രണ്ട് താരങ്ങളാണ് ഇത്തവണ ബാലൻഡിയോർ അർഹിക്കുന്നത്…

ഫുട്ബോൾ പ്രേമികൾക്ക് ആവേശവും ആശ്വാസവും പകർന്നു ബ്രസീലിന്റെ ലിവർപൂൾ താരംആലിസൺ