in

LOVELOVE CryCry

മെസ്സി പോയതിനുശേഷം ഇത്ര കടുത്ത പ്രതിസന്ധിയിലേക്ക് ബാഴ്സലോണ എത്തുന്നത് ഇതാദ്യമായാണ്…

സൂപ്പർ താരം ലയണൽ മെസ്സി പടിയിറങ്ങിയ ശേഷം ബാഴ്സലോണ പ്രശ്നങ്ങൾ അനുഭവിക്കുകയായിരുന്നു എങ്കിലും ഇത്തരത്തിൽ ഒരു കടുത്ത ദുരവസ്ഥയിലേക്ക് ക്ലബ്ബ് എത്തുന്നത് ഇതാദ്യമാണ് എന്നാൽ കാറ്റലോണിയ ക്ലബ്ബിൻറെ ഭൂതകാല ചരിത്രം എടുത്തു നോക്കുകയാണെങ്കിൽ ഇതിനേക്കാൾ വലിയ പ്രതിസന്ധികളെ അതിജീവിച്ച ഏടുകൾ കാണുവാൻ കഴിയും

ഒരുകാലത്ത് ലോക ഫുട്ബോൾ അടക്കി ഭരിച്ചിരുന്ന ചക്രവർത്തിമാർ ആയിരുന്നു കാറ്റലോണിയൻ ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ എഫ് സി. എന്നാൽ ഇപ്പോൾ അവർ പതിവില്ലാത്തവിധം അടുത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് അവരുടെ സൂപ്പർ താരമായിരുന്ന ലയണൽ മെസ്സി പോയതിന് പിന്നാലെ ഇത്ര വലിയ ഒരു ദുരവസ്ഥയിലേക്ക് അവർ എത്തുന്നത് ഇതാദ്യമാണ്.

പല്ലു കഴിഞ്ഞു സിംഹങ്ങളെ പോലെയായ അവർ യുവേഫ ചാമ്പ്യൻസ് യോഗ്യത നിർത്തുന്നതിൽ പോലും പരാജയപ്പെട്ടിരുന്നു. ടീമിലെ പ്രബലരായ താരങ്ങൾ എല്ലാവരും പോയതോടെ അനാഥമായ ക്ലബ്ബിന് നിലവിൽ കളിക്കുന്ന താരങ്ങളുടെ പരിക്ക് വളരെ വലിയ ഒരു തലവേദന സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോൾ കോവിഡ് മഹാമാരി കൂടി ക്ലബ്ബിനെ പിടിച്ചു കിടക്കുകയാണ്

ഇന്നലെ ബാഴ്സലോണയുടെ താരങ്ങളായ ലെങ്ലെറ്റും ഡാനി ആൽവസും ജോർദി ആൽബയും കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചിരുന്നു. ഇന്ന് ഇപ്പോൾ ഡെംബലെ, ഉംറ്റിറ്റി, ഗാവി എന്നിവരും പോസിറ്റീവ് ആയിരിക്കുകയാണ്. താരങ്ങൾ ഇന്ന് മുതൽ ക്ലബിന്റെ ട്രെയിനിങിൽ പങ്കെടുക്കില്ല. കൊറോണ ബാധിച്ച എല്ലാവരും ഐസൊലേഷനിൽ ആണെന്നു ക്ലബ് അറിയിച്ചു. 

പെഡ്രി,ഡെസ്റ്റ്,_റൊബേർടോ, ടോറസ് എന്നിവർ ബാഴ്സലോണയിൽ പരിക്കിന്റെ പിടിയിലുമാണ്. ഞായറാഴ്ച മയ്യോർകയെ നേരിടാൻ ഇരിക്കെ ഇത് സാവിയെ വലിയ പ്രശ്നത്തിൽ എത്തിച്ചിരിക്കുകയാണ്. സ്പാനിഷ് ക്ലബ്ബിന് സ്ഥിര പുരോഗതിയിലേക്ക് എത്തണമെങ്കിൽ ഇനി വളരെ വലിയ സമയം ആവശ്യമുണ്ട് എന്നത് ഉറപ്പാണ്.

സൂപ്പർ താരം ലയണൽ മെസ്സി പടിയിറങ്ങിയ ശേഷം ബാഴ്സലോണ പ്രശ്നങ്ങൾ അനുഭവിക്കുകയായിരുന്നു എങ്കിലും ഇത്തരത്തിൽ ഒരു കടുത്ത ദുരവസ്ഥയിലേക്ക് ക്ലബ്ബ് എത്തുന്നത് ഇതാദ്യമാണ് എന്നാൽ കാറ്റലോണിയ ക്ലബ്ബിൻറെ ഭൂതകാല ചരിത്രം എടുത്തു നോക്കുകയാണെങ്കിൽ ഇതിനേക്കാൾ വലിയ പ്രതിസന്ധികളെ അതിജീവിച്ച ഏടുകൾ കാണുവാൻ കഴിയും

ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ ഇവരിൽ ആരാണ് 2021ൽ സോഷ്യൽ മീഡിയ ഭരിച്ചത്…

ക്രിസ്റ്റ്യാനോയോ മെസ്സിയോ ആരാണ് മികച്ചത് എന്ന ചോദ്യത്തിന് ലെവൻഡോവ്സ്കിയുടെ ഉത്തരം ഇങ്ങനെ…