in , , ,

LOVELOVE

ഡെവലപ്പ്മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനം ഉറപ്പിച്ചു ബ്ലാസ്റ്റേഴ്‌സ്, ഇനി കാത്തിരിക്കുന്നത് പ്രീമിയർ ലീഗ് വമ്പന്മാർ..

നിലവിൽ ആറു മത്സരങ്ങളിൽ അഞ്ചു വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ബാംഗ്ലൂറാണ് ആദ്യ സ്ഥാനത്ത്.

ഡെവലപ്പ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തി. യങ് ചാമ്പ്യൻസിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ചു.നിഹാലും ബാസിത്തും വിൻസിയും, ശ്രീ കുട്ടനുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ നേടിയത്.

സന്തോഷ്‌ ട്രോഫി വിജയികൂടിയായ ബാസിതാണ് ഗോൾ വേട്ടക്ക്‌ തുടക്കം കുറിച്ചത്. ലീഗിൽ തന്റെ നാലാമത്തെ ഗോൾ നേടിയ നിഹാൽ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഉയർത്തി. വിൻസി ഗോൾ മൂന്നാമത്തെ ഗോൾ നേടിയപ്പോൾ ശ്രീക്കുട്ടൻ ബ്ലാസ്റ്റേഴ്‌സ് ഗോൾ പട്ടിക തികച്ചു..

നിലവിൽ ആറു മത്സരങ്ങളിൽ അഞ്ചു വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ബാംഗ്ലൂറാണ് ആദ്യ സ്ഥാനത്ത്.

പ്രീമിയർ ലീഗ് ആതിഥേയത്വം വഹിക്കുന്ന നെക്സ്റ്റ് ജെൻ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ ലീഗിന്റെ അവസാനത്തിൽ മികച്ച രണ്ട് ടീമുകൾ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോകും. ആർഎഫ് ഡെവലപ്‌മെന്റ് ലീഗിലെ രണ്ട് ടീമുകളും തിരഞ്ഞെടുത്ത പിഎൽ യൂത്ത് ക്ലബ്ബുകൾക്കെതിരെ ഏറ്റുമുട്ടും. ബാംഗ്ലൂർ എഫ് സി യും കേരള ബ്ലാസ്റ്റേഴ്‌സുമാണ് യോഗ്യത നേടിയ ടീമുകൾ.

അനിശ്ചിതങ്ങൾക്ക് വിട, ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം നിശ്ചയിച്ച പ്രകാരം നടക്കും

ബാംഗ്ലൂരും ബ്ലാസ്റ്റേഴ്സും ഇംഗ്ലണ്ടിലേക്ക്