ഏറ്റവും കൂടുതൽ തവണ ലോകകപ്പ് വിജയികളായ ടീം എല്ലാത്തവണയും ലോകകപ്പ് ഫൈനൽ റൗണ്ട് കളിച്ച ഏക ടീം. ലോകകപ്പ് ഫുട്ബോൾ ബ്രസീൽ ടീമിൻറെ റെക്കോഡുകളുടെ എണ്ണത്തിനോട് വട്ടം പിടിക്കുവാൻ ലോകത്ത് മറ്റൊരു ടീമിനും കഴിഞ്ഞിട്ടില്ല. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല ബ്രസീൽ ആദ്യം തന്നെ ടിക്കറ്റ് എടുത്ത് കഴിഞ്ഞു ലോകകപ്പിലേക്ക്.
ഇനിയും 6 മത്സരങ്ങൾ ബാക്കിയിരിക്കെ ആണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്. ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ ടീമായാണ് കാനറികൾ ഖത്തറിലേക്ക് പറക്കുന്നത്. ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയയെ തോൽപ്പിച്ചതോടെ ആണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം.

രണ്ടാം പകുതിയിൽ ആയിരുന്നു വിജയ ഗോൾ വന്നത്. നെയ്മറിന്റെ ഫസ്റ്റ് ടച്ച് പാസ് സ്വീകരിച്ച് പക്വേറ്റ ആണ് പന്ത് കൊളംബിയൻ വലയിൽ എത്തിച്ചത്. ഈ ഗോളിന് കൊളംബിയക്ക് മറുപടി ഉണ്ടായിരുന്നില്ല. നേരത്തെ കൊളംബിയയെ ലോകകപ്പ് യോഗ്യത റൗണ്ടിൽ നേരിട്ടപ്പോൾ ബ്രസീൽ സമനില വഴങ്ങിയിരുന്നു.
ആറു മത്സരങ്ങൾ ബാക്കിനിൽക്കെ ലോകകപ്പ് യോഗ്യത നേടിയെങ്കിലും ആരാധകർ ഇന്നത്തെ ബ്രസീലിൻറെ പ്രകടനത്തിൽ തീർത്തും നിരാശരാണ്. ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയാണ് താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
അലക്ഷ്യമായ പാസുകൾ ആയിരുന്നു ഭൂരിഭാഗവും കണ്ടത്. താരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്തത് പോലെ ആയിരുന്നു പരിശീലകൻ ഒരുക്കിയ തന്ത്രങ്ങൾ. ഏതായാലും ഇന്ന് ഒരു വിജയവുമായി ബ്രസീൽ രക്ഷപ്പെട്ടു എന്ന് പറയുന്നതാകും കൂടുതൽ ശരി..