in

CryCry AngryAngry LOLLOL OMGOMG LOVELOVE

PSG-യെ സിറ്റി ചതച്ചരച്ചു, ഫ്രഞ്ച് ക്ലബ്ബിൻറെ തോൽവിക്ക് കാരണം ഇതാണ്…

ചൊവ്വാഴ്ച രാത്രി എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനിയൻ പ്ലേമേക്കർ ലയണൽ മെസ്സി ആരാധകരെ തളർത്തി. ആദ്യ 45 മിനിറ്റിനുള്ളിൽ അലസമായ പ്രകടനം പുറത്തെടുത്തെങ്കിലും, PSG 1-0 ന് ലീഡ് നേടിയപ്പോൾ, മെസ്സി ഓപ്പണിംഗ് ഗോളിനായി കൈലിയൻ എംബാപ്പെയെ സജ്ജമാക്കിരുന്നു.

PSG Trio

ഓയിൽ ഡർബി എന്ന് വിശേഷിപ്പിക്കപ്പെട്ട മാഞ്ചസ്റ്റർ സിറ്റിയും പാരീസ് സെന്റ് ജെർമെയ്‌നും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ലയണൽ മെസ്സി ഉൾപ്പെടെയുള്ള അതികായന്മാർ അണിനിരന്ന പാരീസ് സെൻറ് ജർമൻ ക്ലബ്ബിനെ പെപ്പ് ഗാർഡിയോള എന്ന പരിശീലകന്റെ കുട്ടികൾ എയറിൽ കയറ്റി. മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട പരാജയത്തിന് പകവീട്ടി.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പി എസ് ജി യെ തോൽപ്പിച്ചത്. പി എസ് ജി തോറ്റെങ്കിലും ഇരുടീമുകളും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ കടന്നു. പി എസ് ജി ക്ക് വേണ്ടി ആദ്യം എംബാപ്പെ ലക്ഷ്യം കണ്ടപ്പോൾ സ്റ്റെർലിംഗ്, ജിസുസ് എന്നിവരാണ് സിറ്റിയുടെ ഗോൾ നേടിയത്.

PSG Trio

ചൊവ്വാഴ്ച രാത്രി എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനിയൻ പ്ലേമേക്കർ ലയണൽ മെസ്സി ആരാധകരെ തളർത്തി. ആദ്യ 45 മിനിറ്റിനുള്ളിൽ അലസമായ പ്രകടനം പുറത്തെടുത്തെങ്കിലും, PSG 1-0 ന് ലീഡ് നേടിയപ്പോൾ, മെസ്സി ഓപ്പണിംഗ് ഗോളിനായി കൈലിയൻ എംബാപ്പെയെ സജ്ജമാക്കിരുന്നു.

എന്നാൽ റഹീം സ്റ്റെർലിങ്ങിന്റെയും ഗബ്രിയേൽ ജീസസിന്റെയും ഗോളിൽ സ്‌കോർലൈൻ തലകീഴായി മാറി. കളിയിലുടനീളം തങ്ങളുടെ മൊത്തത്തിലുള്ള ആധിപത്യം ഉപയോഗപ്പെടുത്താൻ ആതിഥേയർക്ക് കഴിഞ്ഞു. ഈ പരാജയത്തിന്റെ പേരിൽ പഴിക്കേണ്ടത് പി എസ് ജിയുടെ സൂപ്പർതാരങ്ങളെയോ പരിശീലകരെയോ അല്ല അവരുടെ പ്രതിരോധനിരയെയാണ്.

Psg ബാക്ക് സ്വന്തം ടീമിനെ പൂർണ്ണമായും നിരാശപ്പെടുത്തി ഇങ്ങനെ കുഴിയിലിറക്കാൻ എങ്ങനെ സാധിക്കുന്നെന്നു തോന്നും വിധം നിരാശാജനമായിരുന്നു കളി, സ്വന്തം പകുതിക്കകത്ത് പന്ത് അവർ പരസ്പ്പരം തട്ടിക്കൊണ്ടിരിക്കും.ഫോർവേഡുകൾക്ക് പന്ത് എത്തിച്ചു കൊടുക്കുന്ന കാര്യം അവരുടെ ചിന്തയിൽ പോലുമില്ല. മെസ്സിയൊക്കെ സ്വന്തം പോസ്റ്റിലെത്തി പന്തെടുത്തു മുന്നേറുന്ന കാഴ്ച സഹതാപം തോന്നുന്നതായിരുന്നു

പുതിയ ഫോർമേഷനിലേക്ക് ബ്ലാസ്റ്റേഴ്‌സ്; നോർത്ത് ഈസ്റ്റിനെ തളയ്ക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ചെയ്യേണ്ടത്…

പി എസ് ജിയിൽ പോകുന്നതിനേക്കാൾ മെസ്സിക്ക് നല്ലത് സിറ്റിയിൽ വരുന്നതായിരുന്നു, ആ പൊസിഷനിൽ അവൻ കൂടുതൽ തിളങ്ങും ഇനിയും സമയം ബാക്കിയുണ്ട്…