in

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ പുതിയ നീക്കങ്ങൾ ആരംഭിച്ചു…

Cristiano Ronaldo [Manchester United]

ഫുട്ബോൾ താരങ്ങൾക്ക് മാത്രമല്ല വ്യക്തിത്വങ്ങൾക്ക് പോകും പോലും മാതൃകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഓരോ സംഭവവികാസങ്ങളും വീണ്ടും വീണ്ടും അത് തെളിയിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ അവതരിക്കുന്നവരാണ് യഥാർത്ഥ വീരനായകൻമാർ എങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോ അതിന് ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ്.

ദേശീയ ടീമിൽ ആയാലും ക്ലബ്ബ് ഫുട്ബോളിൽ ആയാലും തന്റെ ടീം പ്രതിസന്ധിയിൽ ആകുമ്പോൾ എല്ലായ്പ്പോഴും ക്രിസ്ത്യാനോ റൊണാൾഡോ ഒരു രക്ഷകന്റെ കരം നീട്ടി ആ പ്രതിസന്ധിയിൽ നിന്നും തൻറെ ടീമിനെ രക്ഷിക്കാറുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ വീണ്ടും ക്രിസ്ത്യാനോ പ്രഭാവം അവരുടെ രക്ഷയ്ക്ക് വരികയാണ്.

Cristiano Ronaldo [Manchester United]

കടുത്ത വിമർശനങ്ങൾ നേരിടുന്ന ഒലെയെ രക്ഷിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിർണായക നീക്കം നടക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് FC യിൽ. ക്രിസ്ത്യാനോ റൊണാൾഡോ തന്നെ ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ് എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ട്. അതിനുവേണ്ടി താരങ്ങളെ മുഴുവൻ ഒന്നിച്ച് അണിനിരത്തുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ.

വിമർശനങ്ങളുടെ മുന എല്ലാം പരിശീലകന് മാത്രം നേരെ നീളുമ്പോൾ പരിശീലകനെ ചേർത്തുപിടിക്കുവാൻ താരങ്ങളോട് ക്രിസ്ത്യാനോ ആവശ്യപ്പെട്ടുകഴിഞ്ഞു. തങ്ങൾക്ക് പരിശീലകനിലുള്ള പൂർണ വിശ്വാസം പുറത്ത് പ്രകടിപ്പിക്കണം എന്ന് അദ്ദേഹം താരങ്ങളോട് ആവശ്യപ്പെട്ടു.

പരിശീലകൻ കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നാൽ അല്ലെങ്കിൽ എന്തെങ്കിലും കടുത്ത പ്രതിസന്ധി ഇനി അദ്ദേഹത്തിന് വരികയാണെങ്കിൽ തങ്ങളുടെ പരിപൂർണമായ പിന്തുണ ടീം മുഴുവൻ അദ്ദേഹത്തിന് നൽകണമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ താരങ്ങളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. തൻറെ പ്രകടനവും കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തു പറഞ്ഞു.

PSG-യിൽ മെസ്സിക്ക് സംഭവിച്ചത് എന്താണ് എന്നോർത്ത് പേടിക്കേണ്ട ആവശ്യമില്ലെന്ന് ഫുട്‌ബോൾ വിദഗ്ധർ..!

ബാലൻ ഡി ഓർ ലിസ്റ്റ് ചോർന്നു! ഈ താരം നേടുമോ? ഇതാദ്യമയല്ല ഇങ്ങനെ….