in

LOVELOVE AngryAngry LOLLOL CryCry OMGOMG

ബാലൻഡിയോർ ജേതാവിന്റെ കാര്യത്തിൽ ഫാബ്രിസിയോ നിലപാടു മാറ്റി…

Ballon d'Or pick of Fabrizio

ലോക ഫുട്ബോളിലെ പ്രവചന സിംഹം എന്ന് അറിയപ്പെടുന്ന താരമാണ് ഫാബ്രിസിയോ റോമനോവ്. ഒരു ജേണലിസ്റ്റ് എന്നതിലുപരിയായി ഫുട്ബോൾ ലോകത്തെ പ്രവാചകൻ എന്നാണ് ഇദ്ദേഹത്തിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. കാരണം അത്രയേറെ കൃത്യമായാണ് ഇദ്ദേഹം തൻറെ റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. വിശ്വാസ്യതയാണ് അദ്ദേഹത്തിൻറെ മുഖമുദ്ര.

അദ്ദേഹം പുറത്തുവിടുന്ന റൂമറുകൾ ഒഫീഷ്യൽ റിപ്പോർട്ട് പോലെയാണ്. അദ്ദേഹം ഒരു വാർത്ത പുറത്തു വിട്ടു കഴിഞ്ഞാൽ അത് ഔദ്യോഗിക വാർത്തയ്ക്ക് സമമാണ്. യാഥാർത്ഥ്യവുമായി അണുവിട പോലും വ്യത്യാസം ഉണ്ടായിരിക്കുകയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ഉൾപ്പെടെയുള്ള അവിശ്വസനീയമായ ട്രാൻസ്ഫറും ആദ്യം പറഞ്ഞത് ഇദ്ദേഹമായിരുന്നു.

Ballon d’Or pick of Fabrizio

അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനെ പ്രവചന സിംഹം എന്നാണ് ഫുട്ബോൾ ലോകത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. അത്രയേറെ കൃത്യതയുള്ള പ്രവചനങ്ങൾ നിരന്തരം നടത്തുന്നതുകൊണ്ട് ആ പേര് ഒരിക്കലും അനുചിതവും ആവുകയില്ല. ഇത്തവണത്തെ ബാലൻഡിയോർ പുരസ്കാര പ്രഖ്യാപനം അടുക്കുന്നതോടുകൂടി അദ്ദേഹത്തിൻറെ പ്രവചനത്തിന് കാത്തിരിക്കുകയായിരുന്നു ആരാധകർ.

താൻ ആദ്യം നടത്തിയ പ്രവചനം ഇപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുകയാണ് അദ്ദേഹം. അർജൻറീന താരം ലയണൽ മെസ്സിക്ക് ആയിരിക്കും ഇത്തവണ പുരസ്കാരം ലഭിക്കുവാൻ സാധ്യത എന്ന നേരത്തെ പറഞ്ഞ ഫാബ്രിൻസിയോ ഇപ്പോൾ അത് മാറ്റി പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക് ബാലൻ ഡിയോർ പുരസ്കാരം ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഫ്രാൻസിന് വേണ്ടി ലോകകപ്പും ചെൽസിക്കുവേണ്ടി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ ഫ്രഞ്ച് താരം എൻഗോളോ കാന്റെ ആണ് തൻറെ അഭിപ്രായത്തിൽ പുരസ്കാര യോഗ്യൻ എന്നാണ് ഈ സീനിയർ ജേണലിസ്റ്റ് പറഞ്ഞത്. അതിനുള്ള വ്യക്തിഗത മികവ് അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട് എന്നുകൂടി അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്, ഏതായാലും അദ്ദേഹത്തിൻറെ ഈ പ്രസ്താവന മെസ്സി ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

വോട്ടിംഗിൽ മെസ്സിയെ മറികടന്ന് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് അപ്രതീക്ഷിത കുതിപ്പ്…

അവർ അഞ്ചു പേർക്കാണ് കൂടുതൽ സാദ്ധ്യത, എഴുതിത്തള്ളാൻ കഴിയില്ല…