in

LOLLOL LOVELOVE AngryAngry

എത്രയായിട്ടും അങ്ങട് മെനയാവുന്നില്ലല്ലോ സജി!!; ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പ്രകടനത്തിൽ അതൃപ്തിയറിയിച്ച് ആരാധകർ

പരിശീലന സെക്ഷനിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെയ്ക്കുന്നത് എന്ന് പല ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ നല്ല വേഗതയുള്ള താരം കൂടിയാണ് ഈ 24 കാരൻ. പക്ഷെ പരിശീലന സെക്ഷനിലെ മികവും താരത്തിന്റെ വേഗതയും ഗ്രൗണ്ടിൽ കാണാത്തത് എന്ത് കൊണ്ടെന്ന് ചോദിച്ചാൽ അത് താരത്തിന്റെയോ പരിശീകരുടെയോ ന്യുനത കൊണ്ടായിരിക്കാം.

players not satisfied with the performance of prasanth

കളിക്കാരുടെ മോശം പ്രകടനങ്ങളിൽ വിമർശനമുയരുക എന്നത് സർവസാധാരണമാണ്. താരങ്ങൾക്കെതിരെയുള്ള ആരാധകരുടെ ആരോഗ്യപരമായ വിമർശനങ്ങൾ ലോകത്ത് എല്ലായിടത്തും ഉയർന്നിട്ടുണ്ട്. താരങ്ങളെ പ്രകടനത്തിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യുക എന്നതിനോട് ഒരുകാലത്തും യോജിക്കാൻ കഴിയില്ല. പക്ഷെ ആരോഗ്യപരമായ വിമർശനങ്ങൾ എന്നും ഒരു ടീമിന് ആവശ്യമാണ് താനും.

പറഞ്ഞു വരുന്നത് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ പറ്റിയും പ്രശാന്ത് എന്ന താരത്തെ പറ്റിയുമാണ്. 2016 മുതൽ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ള താരമാണ് പ്രശാന്ത്. കേവലം 24 വയസ്സ് മാത്രമേ പ്രായമുള്ളൂ എങ്കിലും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെ സീനിയറാണ് പ്രശാന്ത്. ഐഎസ്എല്ലിൽ ഇത് വരെ ബ്ലാസ്റ്റേഴ്സിനായി 49 മത്സരങ്ങളിൽ ഭാഗമായ പ്രശാന്ത് 2511 മിനുട്ടുകളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ളത്. ഇത് വരെ ഗോളുകൾ ഒന്നും നേടാനാവാത്ത താരത്തിന് 2 അസ്സിസ്റ്റുകൾ തന്റെ പേരിലുണ്ട്.

players not satisfied with the performance of prasanth

പ്രശാന്ത് മികച്ച ടാലെന്റ്റ് ഉള്ള ഒരു താരം തന്നെയാണ് എന്ന കാര്യത്തിൽ ഈയുള്ളവനും സംശയമില്ല. പക്ഷെ പ്രശാന്തിന്റെ ടാലെന്റ്റ് ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്രദമയോ എന്ന് ചോദിച്ചാൽ നെറ്റിചുളിക്കേണ്ടി വരും. കാരണം ആരാധകരെയൊ ടീമിനെയോ തൃപ്തിപ്പെടുത്തുന്ന ഒരു മാസ്റ്റർ ക്ലാസ്സ്‌ പ്രകടനം പ്രാശാന്തിൽ കണ്ടില്ല എന്ന് വേണം പറയാൻ.

പ്രശാന്ത് പരിശീലന സെക്ഷനിൽ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത് എന്ന് പല ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ നല്ല വേഗതയുള്ള താരം കൂടിയാണ് പ്രശാന്ത്. പക്ഷെ പരിശീലന സെക്ഷനിലെ മികവും താരത്തിന്റെ വേഗതയും ഗ്രൗണ്ടിൽ കാണാത്തത് എന്ത് കൊണ്ടെന്ന് ചോദിച്ചാൽ അത് പ്രശാന്തിന്റെയോ പരിശീകരുടെയോ ന്യുനത കൊണ്ടായിരിക്കാം.

പ്രശാന്തിന് നല്ല വേഗതയുണ്ടെന്ന് സമ്മതിക്കുന്നവർ പോലും താരം സഹതാരങ്ങളെ തലയുയർത്തി നോക്കാതെയാണ് കളിക്കുന്നത് എന്നും താരത്തിന്റെ ക്രോസ്സുകൾ മോശമാണെന്നും വിമർശിക്കാറുണ്ട്.

എതിരാളികളെ വേഗത കൊണ്ട് തോല്പിക്കാൻ കഴിയുന്ന പ്രശാന്തിന് എന്ത് കൊണ്ടാണ് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാത്തത്. താരത്തിന്റെ കഴിവുകൾ ഫലപ്രദമായ രീതിയിൽ വളർത്തിയെടുക്കാൻ പരിശീലകർക്ക് സാധിക്കാത്തത് എന്ത് കൊണ്ടാണ് എന്നത് ഒരു ചോദ്യചിഹ്നമാണ്.

ഇതു ഞാൻ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി

ഹാലൻഡിനെ ടീമിലെത്തിക്കാൻ പുതിയ തന്ത്രമൊരുക്കി യുണൈറ്റഡ്, റാൾഫ് റാങ്നിക്കിന് €10m യൂറോ നൽകുമെന്ന് റിപ്പോർട്ട്‌