in

LOVELOVE

മൊഹമ്മദൻസ് തോറ്റത് പാഞ്ചാബിനോട് ആണെങ്കിലും സന്തോഷം കേരളത്തിന്…

നാലു മിനുട്ടുകൾക്ക് ശേഷം കർടിസ് തന്നെ പഞ്ചാബിന് ലീഡ് തിരികെ നൽകി. ഇത്തവണ മൊഹമ്മദൻസ് ഡിഫൻസിലെ ഒരു പിഴവ് മുതലെടുത്തായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ റുപേർട് നോങ്റമിന്റെ ഗോളിലൂടെ മൂനനം ഗോളും മൂന്ന് പോയിന്റ് പഞ്ചാബ് ഉറപ്പിച്ചു.

ഐ ലീഗിൽ ഗോകുലത്തിന് വലിയ സഹായമായി പഞ്ചാബ് എഫ് സിയുടെ വിജയം. ഇന്ന് മൊഹമ്മദൻസിനെ നേരിട്ട റൗണ്ട് ഗ്ലാസ് പഞ്ചാബ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. ഈ വിജയം ഗോകുലത്തിനെ ഒന്നാം സ്ഥാനത്ത് തന്നെ നിർത്തും എന്നത് കേരള ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകും. ഇന്ന് പത്താം മിനുട്ടിൽ കർടിസ് ഗുത്റെയുടെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടാണ് പഞ്ചാബിന് ലീഡ് നൽകിയത്.

ഈ ഗോളിന് 33ആം മിനുട്ടിൽ സ്റ്റൊഹാനോവിചിന്റെ വോളിയിലൂടെ മൊഹമ്മദൻസ് മറുപടി നൽകി. സ്കോർ 1-1
നാലു മിനുട്ടുകൾക്ക് ശേഷം കർടിസ് തന്നെ പഞ്ചാബിന് ലീഡ് തിരികെ നൽകി. ഇത്തവണ മൊഹമ്മദൻസ് ഡിഫൻസിലെ ഒരു പിഴവ് മുതലെടുത്തായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ റുപേർട് നോങ്റമിന്റെ ഗോളിലൂടെ മൂനനം ഗോളും മൂന്ന് പോയിന്റ് പഞ്ചാബ് ഉറപ്പിച്ചു.

ഈ വിജയത്തോടെ പഞ്ചാബ് 20 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. മൊഹമ്മദൻസ് 22 പോയിന്റുമായി രണ്ടാമതും നിൽക്കുന്നു. ഈ മത്സര ഫലത്തോടെ ഗോകുലം കേരള 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

മുപ്പത്തിയെട്ടാം വയസ്സിൽ പ്രീമിയർ ലീഗിലേക്ക് മടക്കം അർജൻറീനയുടെ പോക്കറ്റ് ഡൈനാമോ ചരിത്രം കുറിക്കുന്നു…

ലക്ഷ്യം യൂറോപ്യൻ പര്യടനം തന്നെ ഇവാൻ തയ്യാറെടുപ്പ് തുടങ്ങി