in

ലോക കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ഫുട്ബോൾ ടീം ദോഹയിൽ പരിശീലനം ആരംഭിച്ചു

ലോക കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ഫുട്ബോൾ ടീം ദോഹയിൽ പരിശീലനം ആരംഭിച്ചു. എല്ലാവരും യൂറോപ്യൻ ഫുട്ബാളിന്റെ പിന്നാലെ ഓടുന്നതിനിടയിൽ ആരുടെയും കണ്ണിൽ പെടാതെ ഇന്ത്യൻ നാഷണൽ ഫുട്‌ബോൾ ടീം ദോഹയിൽ പരിശീലനം ആരംഭിച്ചു.

ഇന്ത്യൻ ഫുട്ബോൾ ടീമിലെ എല്ലാ കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഖത്തറിലെത്തിയ ശേഷം കോവിഡ് -19 നെഗറ്റീവ് ആണെന്ന് സ്ഥിതീകരിച്ചു. അടുത്ത മാസം 2022 ലോകകപ്പിനും 2023 ഏഷ്യൻ കപ്പിനുമുള്ള സംയുക്ത യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ആണ് പരിശീലനം ആരംഭിച്ചത്.

ബുധനാഴ്ച വൈകുന്നേരം ദോഹയിലെത്തിയ സംഘം നിർബന്ധിത ഏകാന്ത വാസത്തിലായിരുന്നു, പ്രിപ്പറേറ്ററി ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് ആർടി-പിസിആർ പരിശോധനകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ടീമങ്കങ്ങൾ.

ആതിഥേയരായ ഖത്തറിനെതിരായ ജൂൺ മൂന്നിന് നടക്കുന്ന ആദ്യ മത്സരത്തിന് മുമ്പ് സുനിൽ ഛേത്രിയുടെ തിരിച്ചുവരവ് ടീമിനെ ശക്തിപ്പെടുത്തുന്ന ഘടകം ആയിരിക്കും. ബയോ ബബിളിനുള്ളിൽ ആയിരിക്കും തയ്യാറെടുപ്പുകൾ നടക്കുന്നത്.

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക

CONTENT HIGHLIGHT- Indian Football team started Training

ചെൽസിയിലേക്ക് താൻ വർഷങ്ങളായി പിന്തുടരുന്ന മിഡ് ഫീൽഡറേ എത്തിക്കാൻ ടൂഷൽ

ആവേശം ക്രിക്കറ്റ് ക്യാപ്സൂൾ മെയ് 23, ഒരൊറ്റ ക്ലിക്കിൽ ഒരു ദിവസത്തെ ക്രിക്കറ്റ് വിശേഷങ്ങൾ മുഴുവനും