in , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരം ഘടനക്ക്‌ മാറ്റം, ഇനി മുതൽ പ്ലേ ഓഫിൽ ആറു ടീം..

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവതകമായ മാറ്റങ്ങളാണ് കൊണ്ട് വന്നത്.2014 ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യമായി നടത്തപെടുന്നത്.8 ടീമുകൾ വെച്ചാണ് ആദ്യ സീസൺ ആരംഭിച്ചത്. ഇപ്പോൾ 11 ടീമാണ് ലീഗിലുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവതകമായ മാറ്റങ്ങളാണ് കൊണ്ട് വന്നത്.2014 ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യമായി നടത്തപെടുന്നത്.8 ടീമുകൾ വെച്ചാണ് ആദ്യ സീസൺ ആരംഭിച്ചത്. ഇപ്പോൾ 11 ടീമാണ് ലീഗിലുള്ളത്.

ആദ്യ സീസൺ മുതലേ ഗ്രൂപ്പ്‌ റൗണ്ടിലെ ആദ്യത്തെ നാല് ടീമുകൾ സെമിയിലേക്ക് മുന്നേറിയ ശേഷം സെമി ഫൈനൽ വിജയികൾ ഫൈനലിൽ കൊമ്പ് കോർക്കുന്നതായിരുന്നു മത്സരം ഘടന. എ ടി കെ മോഹൻ ബഗാൻ മൂന്നും ചെന്നൈയിൻ എഫ് സി രണ്ടും ബാംഗ്ലൂർ എഫ് സി, മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി എന്നിവർ ഓരോ കിരീടവും നേടിയിട്ടുണ്ട്. എന്നാൽ ഐ എസ് എൽ മത്സര ഘടനക്ക്‌ മാറ്റം വരുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

അടുത്ത സീസൺ മുതൽ നാല് ടീമുകൾക്ക് പകരം ആറു ടീമുകൾ പ്ലേ ഓഫിലേക്ക് മുന്നേറും. ക്ലബ്ബുകളുമായി ഐ എസ് എൽ കമ്മിറ്റി ചർച്ച നടത്തുകയും ഐ എസ് എൽ ടെക്നിക്കൽ കമിറ്റി ഈ ഫോർമാറ്റിന് പച്ച കോടി കാണിക്കുകയും ചെയ്തു.പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന ടീം നേരിട്ട് പ്ലേ ഓഫിലേക്ക് യോഗ്യത നേടും.

മറുവശത്ത്‌ 3,4,5,6 സ്ഥാനങ്ങളിലുള്ള ടീമുകൾ ഒരു നോക്ക്ഔട്ട് മത്സരം കളിക്കേണ്ടി വരും. മൂന്നാമത്തെ സ്ഥാനത്ത്‌ നിൽക്കുന്ന ടീം ആറാം സ്ഥാനകാരായിട്ടും നാലാം സ്ഥാനത്ത്‌ നിൽക്കുന്ന ടീം അഞ്ചാം സ്ഥാനക്കാരുമായി ഏറ്റു മുട്ടും.ഈ മത്സരങ്ങൾ ഒരു ലെഗ് മാത്രമേ കാണു.

പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്ന ടീമുകളുടെ ഹോം ഗ്രൗണ്ടിലാകും ഈ മത്സരങ്ങൾ.മത്സരം വിജയികൾ അവസാന നാലിലേക്ക് കുതിക്കും.അവസാന നാല് ടീമുകൾ നിലവിൽ ചെയ്യുന്നത് പോലെ രണ്ട് ലെഗ് സെമി വിജയിച്ചു ഫൈനലിലേക്ക് മുന്നേറും .

ബ്രസീലിയൻ സൂപ്പർ താരം ATKMBയിൽ വരുമോ യാഥാർത്ഥ്യമിതാണ്

വമ്പൻ ഏഷ്യൻ സൈനിങ് ജപ്പാനീസ് അറ്റാക്കർ ബ്ലാസ്റ്റേഴ്സിലേക്ക്