in

LOVELOVE LOLLOL CryCry OMGOMG

കേരള സന്തോഷ്‌ ട്രോഫി ടീമിന് ആശംസകളുമായി ഇവാൻ വുകമനോവിച്..

ഒരു വിജയം മാത്രം അകലെയാണ് കേരളത്തിന് സന്തോഷ്‌ ട്രോഫി. ഫൈനലിൽ വെസ്റ്റ് ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കേരള സന്തോഷ്‌ ട്രോഫി ടീമിന് ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ്.

KBFC boss Ivan Vukomanovic

ഒരു വിജയം മാത്രം അകലെയാണ് കേരളത്തിന് സന്തോഷ്‌ ട്രോഫി. ഫൈനലിൽ വെസ്റ്റ് ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കേരള സന്തോഷ്‌ ട്രോഫി ടീമിന് ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഇവാൻ ഇപ്പോൾ ബെൽജിയത്തിലാണ്. ഏഷ്യനെറ്റ് ന്യൂസിലൂടെയാണ് അദ്ദേഹം തന്റെ ആശംസകൾ അറിയിച്ചത്. ആരാധകരെ വാ തോരാതെ ഇവാൻ പ്രശംസിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ വാക്കുകളിലേക്ക്.

താൻ സന്തോഷ്‌ ട്രോഫി പിന്തുടരുന്നുണ്ട്‌. മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് നമ്മൾ ജയിച്ച സെമി ഫൈനൽ താൻ കണ്ടിരുന്നു. നമ്മൾ തന്നെയാണ് മികച്ചത്. നമ്മളെ ആർക്കും മറികടക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ആരാധകരെ വാ തോരാതെ അദ്ദേഹം പ്രശംസിച്ചു. ആരാധകരാണ് എല്ലാം. അവർ ഉള്ളത് കൊണ്ട് മാത്രമാണ് കഴിഞ്ഞ ഐ എസ് എൽ സീസണിൽ തങ്ങൾ ഫൈനലിലേക്കെത്തിയത്.

കേരള സന്തോഷ്‌ ട്രോഫി ടീമിന് എന്തെങ്കിലും ഉപദേശം നൽകാനുണ്ടോ എന്നാ ചോദ്യത്തിന് രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയത്. ഒരിക്കലും പെനാൽറ്റിയിലേക്ക് പോകരുത് എന്ന ഹാസ്യരൂപണേ മറുപടിയാണ് അദ്ദേഹം നൽകിയത്.നാളെയാണ് സന്തോഷ്‌ ട്രോഫി ഫൈനൽ.രാത്രി 8:30 ക്ക്‌ മഞ്ചേരിയിൽ വെച്ചാണ് ഫൈനൽ.

സ്വന്തം താരത്തിനെ എതിരാളികൾക്ക് വാഗ്‌ദാനം ചെയ്തു ബംഗളൂരു FC ഞെട്ടിക്കുന്നു

ജാപ്പനീസ് സൂപ്പർ താരം ISL ക്ലബ്ബിലേക്ക്