in

LOVELOVE OMGOMG CryCry LOLLOL AngryAngry

കേരളത്തിന്റെ ഹാട്രിക് ഹീറോ ജിജോയെ സൈൻ ചെയ്യണമെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ഈ വലിയ കടമ്പ കടക്കണം

സന്തോഷ് ട്രോഫിയില്‍ ഉദ്ഘാടന മത്സരത്തില്‍ രാജസ്ഥാനെതിരേ തകര്‍പ്പന്‍ ഹാട്രിക്ക് നേടിയ കേരള ക്യാപ്റ്റന്‍ ജിജോ ജോസഫിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമോ? ആരാധകര്‍ പലരും ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ജിജോയ്ക്ക് ബ്ലാസ്‌റ്റേഴ്‌സില്‍ എന്നല്ല ഏതെങ്കിലുമൊരു പ്രെഫഷണല്‍ ടീമില്‍ കളിക്കണമെങ്കില്‍ പോലും വലിയ പാടാണ്.

കാരണം മറ്റൊന്നുമല്ല, ജിജോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജീവനക്കാരനാണ്. ഏതെങ്കിലുമൊരു പ്രഫഷണല്‍ ലീഗില്‍ ജിജോയ്ക്ക് കളിക്കണമെങ്കില്‍ ഒന്നുകില്‍ എസ്ബിഐയുടെ അനുമതി വേണം. അത് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. കാരണം, എസ്ബിഐയ്ക്ക് ടീമുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ജിജോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ എസ്ബിഐയില്‍ ജോലിക്ക് കയറിയത്.

എസ്ബിഐ പങ്കെടുക്കുന്ന നിരവധി ടൂര്‍ണമെന്റുകള്‍ ഓരോ വര്‍ഷവും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പ്രഫഷണല്‍ ടീമുകള്‍ക്കായി കളിക്കുകയെന്നത് എളുപ്പമല്ല. നിലവില്‍ കേരള പ്രീമിയര്‍ ലീഗില്‍ കെഎസ്ഇബിയുടെ താരമാണ് ജിജോ. ഡിപ്പാര്‍ട്ട്‌മെന്റ് ടീമായതിനാലാണ് ജിജോയ്ക്ക് കെഎസ്ഇബിയ്ക്കായി ഗസ്റ്റ് താരത്തിന്റെ റോളില്‍ കളിക്കാനായത്.

ഐലീഗിലേക്കോ ഐഎസ്എല്ലിലേക്കോ വരുമ്പോള്‍ ഈ ഇളവ് താരത്തിന് ലഭിക്കില്ല. പിന്നെ ആകെയുള്ളൊരു സാധ്യത ജോലി രാജിവച്ച് കളിക്കാന്‍ ഇറങ്ങുകയെന്നതാണ്. ഇപ്പോഴും പൂര്‍ണമായി ഫുട്‌ബോള്‍ പ്രെഫഷണലാകാത്ത ഒരു സിസ്റ്റത്തില്‍ അത്തരത്തിലൊരു തീരുമാനമെടുക്കുക അത്ര എളുപ്പമല്ല. കാരണം, കളി മാത്രമല്ലല്ലോ ജീവിതം.

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം വിതറുന്ന സന്തോഷവാർത്ത

അഗ്നിയായ് ഉമ്രാൻ മാലിക്, അവസാന ഓവറിൽ മെയ്ഡനും നാലു വിക്കറ്റും