in ,

കോഹ്ലിക്ക് ഇന്നും രക്ഷയില്ല, സീസണിലെ മൂന്നാമത്തെ ഗോൾഡൻ ഡക്ക്..

എന്നും റെക്കോർഡുകൾ സ്വന്തമാക്കുന്നത് കോഹ്ലിക്ക്‌ ഒരു ഹരമായിരുന്നു.ഇന്നത്തെ മത്സരത്തിലും കോഹ്ലി റെക്കോർഡുകൾ സ്വന്തമാക്കി.പക്ഷെ ഇത്തവണത്തെത് നാണകെട്ട റെക്കോർഡാണെന്ന് മാത്രം.

വിരാട് കോഹ്ലി, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ.പക്ഷെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരം തന്റെ ഫോമിന്റെ നിഴലിലാണ്. പക്ഷെ കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടി അദ്ദേഹം തിരിച്ചു വരവിന്റെ പ്രതീതി നൽകിയെങ്കിലും ഇന്ന് ഒരിക്കൽ കൂടി പരാജയപെട്ടു.

എന്നും റെക്കോർഡുകൾ സ്വന്തമാക്കുന്നത് കോഹ്ലിക്ക്‌ ഒരു ഹരമായിരുന്നു.ഇന്നത്തെ മത്സരത്തിലും കോഹ്ലി റെക്കോർഡുകൾ സ്വന്തമാക്കി.പക്ഷെ ഇത്തവണത്തെത് നാണകെട്ട റെക്കോർഡാണെന്ന് മാത്രം.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ഒരു സീസണിൽ തന്നെ മൂന്നു തവണ ഗോൾഡൻ ഡക്കായി പുറത്തായ ബാംഗ്ലൂർ താരം ഇനി മുതൽ കോഹ്ലിയാണ്. ഈ സീസണിൽ ഇത് മൂന്നാമത്തെ തവണയാണ് കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുനത്.സൺ രൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് രണ്ട് വട്ടവും ലക്കനൗ സൂപ്പർ ജയന്റ്സിനോട് ഒരു വട്ടവും കോഹ്ലി നേരിട്ട ആദ്യ പന്തിൽ പുറത്തായി.

ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ ആറാമത്തെ ഗോൾഡൻ ഡക്കാണ് ഇത്. ഒരു സീസണിൽ തന്നെ മൂന്നു തവണ ഗോൾഡൻ ഡക്കായ നാലാമത്തെ ബാറ്റസ്മാനാണ് കോഹ്ലി. രോഹിത് ശർമ, സുരേഷ് റൈന, നിതിഷ് റാണ എന്നിവരാണ് കോഹ്ലിയുടെ മുൻഗാമികൾ.

ചെന്നൈ ഡൽഹി മത്സരം അനിശ്ചിതത്വത്തിൽ, ഡൽഹി ക്യാമ്പിൽ വീണ്ടും കൊറോണ..

അനിശ്ചിതങ്ങൾക്ക് വിട, ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം നിശ്ചയിച്ച പ്രകാരം നടക്കും