in , ,

LOVELOVE

സിറ്റിയെ തകർക്കാനുള്ള യുണൈറ്റഡിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെയാണ്…

ഓൾഡ് ട്രാഫോഡിൽ തങ്ങളുടെ കാണികൾക്ക് മുന്നിൽ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തെറിയാൻ ചുവന്ന ചെകുത്താന്മാർക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം . നിലവിൽ മിന്നും ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന 36-കാരനായ CR7-നിൽ തന്നെയാണ് അവരുടെ പ്രതീക്ഷ.

War in Manchester

മാഞ്ചസ്റ്റർ യുണൈറ്റഡ് – മാഞ്ചസ്റ്റർ സിറ്റി എന്നിവർ ഏറ്റുമുട്ടുന്ന മാഞ്ചസ്റ്റർ ഡെർബി ഓൾഡ് ട്രാഫോഡിൽ അരങ്ങേറാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത് .

തങ്ങളുടെ അവസാന ഹോം മത്സരത്തിൽ ലിവർപൂളിനെതിരെ 5-0 എന്ന സ്കോറിന്റെ വലിയ പരാജയം നേരിട്ട ഒലെ ഗുന്നർ സോൾഷ്യയറിന് ആ തോൽ‌വിയുടെ ക്ഷീണം മാറ്റാൻ മാഞ്ചസ്റ്റർ ഡെർബിയിൽ വിജയം അനിവാര്യമാണ് .

അതേസമയം, പ്രീമിയർ ലീഗ് പോയന്റ് ടേബിളിൽ 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റുമായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 10 മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 10 മത്സരങ്ങളിൽ നിന്ന് 25 പോയന്റുള്ള ചെൽസിയാണ് ഒന്നാം സ്ഥാനത്തു നിലനിൽക്കുന്നത്.

War in Manchester

എന്തായാലും, സിറ്റിയെ നേരിടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യത ഇലവൻ നമ്മുക്കൊന്ന് പരിശോധിച്ചുനോക്കാം..

GK : ഡേവിഡ് ഡി ഗിയ

DF : ഹാരി മഗയർ , എറിക് ബെയിലി , ലുക്ക്‌ ഷാ , ആരോൺ വാൻ-ബിസാക

MF : സ്കോട് മക്ടോമിന , ഫ്രഡ്‌ , ബ്രൂണോ ഫെർണാണ്ടസ്

FW : ക്രിസ്റ്റ്യാനോ റൊണാൾഡോ, മേസൺ ഗ്രീൻവുഡ് , ജേഡൻ സാഞ്ചോ

ഓൾഡ് ട്രാഫോഡിൽ തങ്ങളുടെ കാണികൾക്ക് മുന്നിൽ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തെറിയാൻ ചുവന്ന ചെകുത്താന്മാർക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം . നിലവിൽ മിന്നും ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന 36-കാരനായ CR7-നിൽ തന്നെയാണ് അവരുടെ പ്രതീക്ഷ.

യൂറോപ്യൻ ഗോൾഡൻ ബൂട്ട് മത്സരത്തിൽ CR7-മെസ്സി-നെയ്മർ ആദ്യ 20-ൽ പോലുമില്ല…

ലോകത്തിലെ മികച്ച ക്ലബ്‌ ഏതാണെന്നു വെളിപ്പെടുത്തി യുണൈറ്റഡ് പരിശീലകൻ…