ഇന്ത്യൻ പ്രീമിയർ ലീഗിൽ കുപ്രസദ്ധി പ്രാപിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസ് മത്സരത്തിന് ഇടയിൽ നടന്നത്. നോ ബോൾ വിവാദത്തിൽ ഡൽഹി നായകൻ റിഷബ് പന്തും ടീം അംഗങ്ങളും പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു.പരിശീലകന്മാരിൽ ഒരാളായ പ്രവിണ് അംറേ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതിനെ അനൂകുലിച്ചു പ്രതികൂലിച്ചു മുൻ താരങ്ങൾ രംഗത്ത് വന്നിരിക്കുകയാണ്.
ഇപ്പോൾ ശ്രീലങ്കൻ ഇതിഹാസ താരവും മുംബൈ ഇന്ത്യൻസ് പരിശീലകനുമായ മഹേല ജയവർദേനെയാണ് ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. നിയമങ്ങൾ മാറ്റേണ്ടത് അതാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐ സി സി റിവ്യൂന്ന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. മഹേലയുടെ വാക്കുകളിലേക്ക്.
ഈ കാര്യം നമ്മൾ പരിശോധിക്കേണ്ടത് അതാവശ്യമാണ്. മൂന്നാം അമ്പയർക്ക് ഈ കാര്യങ്ങളിൽ പരിശോധന നടത്താൻ കഴിയണം.ആ ഡെലിവറി നോ ബോൾ അല്ല എന്ന് ഫീൽഡ് അമ്പയർ അറിയിക്കാൻ എന്തെങ്കിലും മാർഗം കണ്ടെത്തേണ്ടതുണ്ട്.
മത്സരം നിർത്തി കളിക്കാർ ഫീൽഡിലേക്ക് വരുന്നത് തികച്ചും നിരാശജനകമായ കാര്യമാണ്.അവസാന ഓവറുകളിൽ വികാരനിറബരമായ സംഭവങ്ങളാണ് ടീമിനെ അതിലേക്ക് നയിച്ചത്.രണ്ട് സിക്സറുകൾ അടിച്ചു നിൽകുമ്പോൾ അമ്പയരുടെ തെറ്റായ തീരുമാനം ഉണ്ടാകുന്നത് വിഷമകരമായ കാര്യമാണ്. അത് കൊണ്ട് തന്നെ നിയമങ്ങൾ മറ്റേണ്ടതുണ്ടെന്ന് മഹേല കൂട്ടിച്ചേർത്തു.