in ,

ദി വാക്കിങ് അസാസിൻ, ആരൊക്കെയോ ബോധപൂർവം പിടിച്ചു കെട്ടിയ ഒരു കൊടുങ്കാറ്റാണവൻ…

സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ വരെ വിറപ്പിച്ച ബ്രെറ്റ് ലീയുടെ 150 കിലോമീറ്റർ വേഗത്തിൽ നെഞ്ചൊപ്പം വന്ന ബൗൺസറിനെ ലോങ് ഓഫിനു മുകളിലൂടെ സിക്സർ പറത്തി ഫിയർലസ് ക്രിക്കറ്റിൻ്റെ കെട്ടഴിച്ചുകൊണ്ട് താൻ ഏതൊരു ബൗളറുടെയും മനോവീര്യം കെടുത്താൻ പോന്നവനാണന്ന് പലവുരി തെളിയിച്ച യോദ്ധാവ്.

Robin Uthappa the Walking assassin

2006-ൽ ‘വൺഡേ ഇൻറർനാഷണൽ’ ക്രിക്കറ്റിൽ അരങ്ങേറിയ മത്സരത്തിൽ തന്നെ ഒരു ഇന്ത്യൻ ‘ഡെബ്യൂട്ടൻ്റി’ൻ്റെ ഉയർന്ന സ്കോർ നേടിക്കൊണ്ട് റെക്കോർഡ് ബുക്കിൽ തനിക്കും ഒരു സ്ഥാനം റിസർവ് ചെയ്ത പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെക്കുള്ള വരവ് രാജകീയമാക്കിയ പുതുമുഖം പിന്നീട് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ വരെ വിറപ്പിച്ച ബ്രെറ്റ് ലീയുടെ 150 കിലോമീറ്റർ വേഗത്തിൽ നെഞ്ചൊപ്പം വന്ന ബൗൺസറിനെ ലോങ് ഓഫിനു മുകളിലൂടെ സിക്സർ പറത്തി ഫിയർലസ് ക്രിക്കറ്റിൻ്റെ കെട്ടഴിച്ചുകൊണ്ട് താൻ ഏതൊരു ബൗളറുടെയും മനോവീര്യം കെടുത്താൻ പോന്നവനാണന്ന് പലവുരി തെളിയിച്ചു .

യുവരാജിനെ അഞ്ച് സിക്സ്ടിച്ച മസ്ക്കരാനസിൻ്റെ പ്രകടനത്തെ കടത്തിവെട്ടി ഇന്ത്യയെ വിജയതീരത്തെത്തിച്ച ആ സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ഓപ്പണർ മാത്രമല്ല ഫിനിഷർ റോളും തനിക്ക് വഴങ്ങും എന്ന് അടിവരയിട്ടു കൊണ്ട് 2007 ടി-ട്വൻറി വേൾഡ് കപ്പ് ടീമിലേക്ക്. ഏകദിന വേൾഡ് കപ്പിലെ നാണം കെട്ട തോൽവിക്ക് ശേഷം നടക്കുന്ന ലോകകപ്പിൽ ചിരവൈരികളായ പാകിസ്ഥാനോട് തോൽവിയെ മുഖാമുഖം കണ്ട് ചരിത്രത്തിലെ ഇന്ത്യയുടെ ഒരേ ഒരു ബൗളൗട്ടിലെ ഹീറോമാരിൽ ഒരാൾ ആകുന്നതോടൊപ്പം തന്നെ 20-20 -യിലെ ഒരു ഇന്ത്യൻ പ്ലെയറുടെ ആദ്യത്തെ ‘ഫിഫ്റ്റിയും’ അന്നയാൾ നേടിയിരുന്നു..

Robin Uthappa the Walking assassin

പക്ഷേ പിന്നീട് കണ്ടത് എല്ലാം തൻ്റെ പ്രതിഭയോട് നീതി പുലർത്താൻ കഴിയാത്ത പ്രകടനങ്ങൾ, റൺ വരൾച്ചയുടെ നാളുകൾ, ടീമിൽ വന്നും പോയുമുള്ള ദിനങ്ങൾ, മറ്റ് പ്രതിഭകളുടെ നിഴലിലേക്കുള്ള മടക്കം. ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മിന്നലാട്ടങ്ങളും 2014 ഐ പി എല്ലിലെ മിന്നും പ്രകടനവും ദേശീയ ടീമിലേക്ക് തിരിച്ചെത്തിച്ചെങ്കിലും മങ്ങിയ ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളും വീണ്ടും തലപൊക്കിയതോടെ തൻ്റെ ആദ്യ ഇന്നിംഗ്സിലെ സ്കോർ തന്നെ തൻ്റെ അന്തർദേശീയ കരിയറിലെ ഉയർന്ന പ്രകടനമായ് ‘കരിയർ’ അവസാനിപ്പിക്കണ്ട-

അവസ്ഥയിലോട്ട് എത്തപ്പെടുമ്പോഴും ഐപിഎല്ലിലും പ്രാദേശിക മത്സരങ്ങളിലും ഒഴിവാക്കാനാവാത്ത ക്രിക്കറ്റർ ആണ് താനെന്ന് 2021 ഐ പി എല്ലിലെ ചെന്നൈക്ക് വേണ്ടിയുള്ള പ്രകടനങ്ങളിലൂടെയും സയ്ത് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിനായുള്ള മിന്നലാക്രമണങ്ങളിലൂടെയും ചിലപ്പോഴെങ്കിലും പഴയ ഫിയർലെസ് ആറ്റിറ്റ്യൂഡിൻ്റെ നിഴലാട്ടങ്ങൾ കാണിച്ചു തന്നുകൊണ്ട്, തെളിയിച്ചു കൊണ്ട് അയാൾ ക്രീസിലൂടെ നടന്ന് കയറുകയാണ്.

പ്രതിഭ ധാരാളിത്തമുള്ള ദേശീയ ടീമിലേക്ക് 36-)o വയസ്സിൽ ഇനിയൊരു വിളി എത്താനുള്ള സാധ്യത വിരളമെങ്കിലും ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങി കൊണ്ട് സ്വന്തം കരിയർ ഇനിയും ബലപ്പെടുത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതിനൊപ്പം തന്നെ ഇനിയും വർഷങ്ങൾ ആഘോഷിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു..

ബ്ലാസ്റ്റേഴ്സിനായി താൻ എത്തിച്ച ഏറ്റവും വിശ്വസ്തനായ വിദേശ താരം അവനാണെന്നു കരോളിൻസ്…

മെസ്സി-റൊണാൾഡോ വിഷയത്തിൽ പീറ്റർ ഡ്രൂറി പറഞ്ഞത് ഇങ്ങനെയാണ്…