69 റൺസ് എടുത്ത് ശങ്കർ ടീമിന്റെ ടോപ് സ്‌കോറർ ആയെങ്കിലും 54 പന്തുകൾ നേരിട്ടാണ് താരം ഇത്രയും റൺസ് എടുത്തത്. റൺസുകൾ നിർണായകമായ സമയത്ത് ശങ്കറിന്റെ മെല്ലെപോക്ക് ടീമിന്റെ തോൽവിക്ക് കാരണമായി.
ചെന്നൈയുടെ നിലവിലെ പ്രധാന പ്രശ്‌നം ബാറ്റിംഗ് തന്നെയാണ്. ടി20യിൽ ഏറെ പ്രധാനപ്പെട്ട പവർ പ്ലേയിൽ പോലും മികച്ച റൺസ് കണ്ടെത്താൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല.
ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് സീസണിലെ നാലാം പോരാട്ടത്തിന് ഇറങ്ങുകയാണ്. നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം. അതിനാൽ നില സുരക്ഷിതമാക്കണമെങ്കിൽ ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ചെന്നൈയുടെ സാധ്യത ഇലവൻ