ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഹോർമിപ്പാമിനെ വിൽക്കാൻ ഒരുകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ട്രാൻസ്ഫർ മാർക്കറ്റിൽ നിലവിൽ ഒട്ടേറെ ക്ലബ്ബുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര താരമായ ഹോർമിപ്പാമിനെ സ്വന്തമാക്കാനായി രംഗത്തുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് ക്ലബ്ബുകളാണ് നിലവിൽ താരത്തിനായി രംഗത്തുള്ളത്. മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ, ബംഗളുരു എഫ്സി എന്നി
ഡിമാൻഡ് കൂടുമ്പോൾ വില ഉയർത്തുക എന്നത് ഫുട്ബോളിൽ എന്നല്ല എവിടെയും സർവസ്വാഭാവികമാണ്. ഇത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായി മുതലാക്കുകയും ചെയ്‌തു. ഈ മുതലാക്കലും തന്ത്രവുമൊക്കെ കളത്തിൽ കാണിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്നേ ഒരു കിരീടം നേടിയേനെ…
ഐഎസ്എല്ലിൽ ഇത് വരെ മികവ് തെളിയിക്കാൻ കഴിയാത്തവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയെങ്കിലും വിധി മാറിയില്ല. എന്നാൽ അടുത്ത സീസണിൽ മികച്ച സൈനിംഗുകൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.
അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ ഭാവി. അതിനാൽ വലിയ ഓഫ്ലോഡുകളും ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
ഇതിൽ ലൂണ, ഹോർമിപാം എന്നിവർക്കായി എതിർ ടീമുകൾ നേരത്തെ രംഗത്ത് വന്നിരുന്നു. ലൂണയ്ക്കായി എഫ്സി ഗോവയും ഹോർമിപാമിനായി മോഹൻ ബഗാനും ബംഗളുരു എഫ്സിയുമാണ് നേരത്തെ രംഗത്തുണ്ടായിരുന്നത്.