in ,

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്..

മാഞ്ചേസ്റ്റർ യുണൈറ്റഡ്, ഒരു കാലത്ത് പ്രീമിയർ ലീഗ് വിറപ്പിച്ച ക്ലബ്ബാണ്. ആർക്കും തോല്പിക്കാൻ കഴിയാത്ത അജയ്യരായി മുന്നേറുന്ന ടീം. പക്ഷെ കാര്യങ്ങൾ ഇപ്പോൾ അത്ര സുഖകരമല്ല.

MANCHESTER, ENGLAND - APRIL 28: Cristiano Ronaldo of Manchester United reacts during the Premier League match between Manchester United and Chelsea at Old Trafford on April 28, 2022 in Manchester, England. (Photo by Michael Steele/Getty Images)

മാഞ്ചേസ്റ്റർ യുണൈറ്റഡ്, ഒരു കാലത്ത് പ്രീമിയർ ലീഗ് വിറപ്പിച്ച ക്ലബ്ബാണ്. ആർക്കും തോല്പിക്കാൻ കഴിയാത്ത അജയ്യരായി മുന്നേറുന്ന ടീം. പക്ഷെ കാര്യങ്ങൾ ഇപ്പോൾ അത്ര സുഖകരമല്ല.

കഴിഞ്ഞ സീസണിൽ പ്രതീക്ഷ നൽകി പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ഈ സീസണിൽ യുണൈറ്റഡ് തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുക്കുന്നത്.കണക്കുകൾ അത് വ്യക്തമായി സൂചിപ്പിക്കുകയും ചെയ്യുന്നു. നമ്മുക്ക് ആ കണക്കുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1981 ന്ന് ശേഷം ഇംഗ്ലീഷ് ടോപ് ഡിവിഷനിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും ദയനീയമായ പ്രകടനമാണ് ഇത്.ഒരു മത്സരം കൂടി ശേഷിക്കേ ഇത് പോലെയാണ് യുണൈറ്റഡ് കളിക്കുന്നതെങ്കിലും ഇതിലും വലിയ തകർച്ചയിലേക്ക് യുണൈറ്റഡ് കൂപ്പ് കുത്തും.യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടണമെങ്കിൽ അടുത്ത മത്സരം വിജയിക്കുക തന്നെ വേണം.

ഒരു പ്രീമിയർ ലീഗ് സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് നേടുന്ന ഏറ്റവും കുറവ് പോയിന്റാകും ഈ സീസണിൽ.2013/14 സീസണിൽ ഡേവിഡ് മോയസിന് കീഴിൽ നേടിയ 64 പോയിന്റ് ഇനി പഴങ്കഥയാകും.അടുത്ത മത്സരത്തിൽ യുണൈറ്റഡ് വിജയിച്ചാലും ഇനി 61 പോയിന്റ് മാത്രെ ലഭിക്കു.

ഈ സീസണിൽ യുണൈറ്റഡ് ഇത് വരെ വഴങ്ങിയത് 56 ഗോളുകൾ.2018-19 സീസണിൽ വഴങ്ങിയ 54 ഗോളുകളാണ് ഇതിന് മുന്നേ യുണൈറ്റഡിന്റെ ഏറ്റവും മോശം പ്രകടനം.പ്രീമിയർ ലീഗ് ചരിത്രത്തിൽ രണ്ടേ രണ്ട് തവണ മാത്രമേ യുണൈറ്റഡ് 45 ൽ കൂടുതൽ ഗോളുകൾ വഴങ്ങിയിട്ടൊള്ളു.

നിലവിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഗോൾ വിത്യാസം +1 മാത്രമാണ്.ഇത് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഗോൾ വിത്യാസമാണ്. അടുത്ത മത്സരം കൂടി തോറ്റാൽ നെഗറ്റീവ് ഗോൾ ഡിഫറൻസിൽ സീസൺ അവസാനിപ്പിച്ച ആദ്യത്തെ മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനാകും രാൾഫ് രാഗ്നിക്ക്.

സഞ്ജുവിന് തിരച്ചടി സൂപ്പർ താരം ക്യാമ്പ് വിട്ടു..

ചെന്നൈ ഡൽഹി മത്സരം അനിശ്ചിതത്വത്തിൽ, ഡൽഹി ക്യാമ്പിൽ വീണ്ടും കൊറോണ..