in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ഈ പേരുകൾ ഓർമിച്ച് വെച്ചോളൂ; ഐഎസ്എല്ലിൽ ഈ സീസണിലെ ഏറ്റവും അപകടകാരികളായ അഞ്ച് വിദേശ താരങ്ങൾ ഇവരാണ്…

ലോകഫുട്ബാളിലെ തന്നെ നിരവധി പ്രമുഖതാരങ്ങൾ പന്ത് തട്ടിയ ലീഗാണ് ഇന്ത്യൻ സൂപ്പർ ലീഗ്. എല്ലാ സീസണുകളിലും ഐഎസ്എൽ പ്രേമികളുടെ മനം കവരുന്ന ഒരുപാട് വിദേശ താരങ്ങൾ ഐഎസ്എല്ലിലുണ്ടാവാറുണ്ട്. ഓരോ സീസൺ കഴിയുമ്പോൾ നിരവധി വിദേശ താരങ്ങൾ നമ്മുടെ ഇഷ്ടലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട് എന്നാൽ ഈ സീസൺ അവസാനിക്കുമ്പോൾ ആരാധകരുടെ മനം കവരുന്ന പുതിയ വിദേശ താരങ്ങൾ ആരൊക്കെയാവും?

Top 5 foreigners in ISL 2021-2022

ഡെൽപീറോ, അനേൽക്ക, ഡേവിഡ് ജെയിംസ് തുടങ്ങിയ പ്രമുഖതാരങ്ങൾ പന്ത് തട്ടിയ ലീഗാണ് ഇന്ത്യൻ സൂപ്പർ ലീഗ്. എല്ലാ സീസണുകളിലും ഐഎസ്എൽ പ്രേമികളുടെ മനം കവരുന്ന ഒരുപാട് വിദേശ താരങ്ങൾ ഐഎസ്എല്ലിലുണ്ടാവാറുണ്ട്. ഹ്യുഗോ ബോമസ്, റോയ് കൃഷ്ണ, എടു ബെഡിയ തുടങ്ങിയ താരങ്ങൾ ഇതിനോടകം തന്നെ തങ്ങളുടെ പ്രകടനം കൊണ്ട് ആരാധകർക്കിടയിൽ സ്വീകാര്യത ലഭിച്ചവരാണ്. എന്നാൽ ഈ സീസൺ അവസാനിക്കുമ്പോൾ ആരാധകരുടെ മനം കവരുന്ന പുതിയ വിദേശ താരങ്ങൾ ആരൊക്കെയാവും? ഈ സീസണിൽ ഐഎസ്എല്ലിൽ എത്തിയതും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധ്യതയുള്ളതുമായ അഞ്ച് വിദേശ താരങ്ങൾ പരിചയപ്പെടാം.

5. ഗ്രേഗ് സ്റ്റിവാർട്ട്; ഇത്തവണത്തെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച വിദേശ സൈനിംങ്ങുകളിൽ ഒന്നാണ് ജംഷദ്പൂർ എഫ്സിയുടെ ഈ 31 കാരൻ. അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയും സെന്റർ ഫോർവെർഡായും കളിക്കാൻ കെൽപ്പുള്ള സ്റ്റിവാർട്ട് ഏറ്റവും കൂടുതൽ അപകടം വിതയ്ക്കുന്നത് അറ്റാക്കിങ് മിഡ്‌ഫീൽഡർ റോളിലാണ്. മധ്യ നിരയിൽ നിന്നും മികച്ച ഗോൾ അവസരങ്ങൾ ഒരുക്കുന്നതിലും ഗോൾ നേടുന്നതിലും മിടുക്കാനാണ് സ്റ്റിവാർട്ട്. ഈ സീസണിൽ ജംഷദ്പൂരിന്റെ മുന്നേട്ടങ്ങൾ ഈ താരത്തെ ആശ്രയിച്ചയിരിക്കും.

Top 5 foreigners in ISL 2021-2022

4. ഡാനിയൽ ചിമാച്ചുക്വ് മുന്നേറ്റനിരയിൽ ഈസ്റ്റ് ബംഗാളിന്റെ ഗോളടി മിഷനാവുമെന്ന് കരുതപ്പെടുന്ന താരമാണ് നൈജീരിയക്കാരൻ ഡാനിയൽ ചിമാ ചുക്വ. 30 കാരനായ താരം തന്റെ കരിയറിലിത് വരെ 292 മത്സരങ്ങളിൽ നിന്ന് 91 ഗോളുകളും 44 അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

3. അൽവാരോ വാസ്ക്വസ് കേരളാ ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷകളുമായി സ്വന്തമാക്കിയ താരമാണ് അൽവരോ വാസ്ക്വസ്. ലാലിഗയിലും പ്രിമീയർ ലീഗിലും കളിച്ചു പരിചയമുള്ള ഈ 30 കാരന്റെ പരിചയസമ്പത്തും ഗോളടി മികവും തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ.

2. ഐരം കബ്റേറ ഐഎസ്എല്ലിന് മികച്ച വിദേശ താരങ്ങളെ സംഭാവന നൽകാറുള്ള എഫ്സി ഗോവയുടെ ഈ സീസണിൽ മികച്ച ട്രാൻസ്ഫറാണ് സ്പാനിഷ് താരം ഐരം കബ്റേറയുടേത്. 34 കാരനായ ഈ സെൻട്രൽ ഫോർവെർഡ് സ്പെയിൻ, പോളണ്ട്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ ഒന്നാം ഡിവിഷൻ ലീഗുകളിൽ കളിച്ച പരിചയസമ്പത്തുണ്ട്

1. ജോനാഥസ് ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ് എന്ന് വിശേഷിപ്പിക്കാൻ പറ്റുന്നതാണ് ബ്രസീലിയൻ താരം ജോനാഥസിന്റെത്. ഒഡിഷ എഫ്സിയാണ് 32 കാരനായ ബ്രസീൽ സ്ട്രൈക്കാരെ ഐഎസ്എല്ലിലെത്തിച്ചിരിക്കുന്നത്. യൂറോപ്പിലും ഏഷ്യയിലും പന്ത് തട്ടി പരിചയമുള്ള ജോനാഥസ് തന്നെയാണ് ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ താരം.

തകരുമോ MNM? നെയ്മറിനെ PSG വിൽക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ…

ബാഴ്സയെ രക്ഷിക്കാൻ PSG നെയ്മറെ ഓഫർ ചെയ്തു ഞെട്ടിച്ചു, പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി…