2011 ലോകക്കപ് ഫൈനലിൽ റൺ ഒന്നും എടുക്കാതെ അയാൾ മടങ്ങുമ്പോൾ കുറച്ചു പേരെങ്കിലും അയാൾക് പതിച്ചു നൽകിയ ഒരു വിശേഷണം ഉണ്ട് “ഇയാളെ അല്ലേലും നിർണായക മത്സരത്തിന് ഒന്നും ഉപയോഗമില്ലന്നെ ” ഈ 2021 ലും ചില പാണന്മാർ ആ പാട്ട് പാടി നടക്കുന്നുണ്ട്. കൂടുതലും 2011 ലോകകപ്പ് തൊട്ട് കളി കണ്ടു തുടങ്ങിയവർ ആകാൻ ആണ് സാധ്യത
ഇനി കാര്യത്തിലേക് വരാം, ആദ്യം 2002 ഇൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സംയുക്തമായി ലങ്കയോടൊപ്പം ചാമ്പ്യൻമാർ ആകുന്നത് തൊട്ട് തന്നെ തുടങ്ങാം. 2002 ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ ജയിക്കുമ്പോ അവിടെ മാൻ ഓഫ് ദി മാച്ച് വീരു ആയിരുന്നു. ഫൈനലിലും ആ മഴയത്തു നോട് ഔട്ട് ആയി അയാൾ ഉണ്ടായിരുന്നു. ആ ടൂർണമെന്റ് ലെ ടോപ് സ്കോറർ
Nz നു എതിരെ അവരുടെ നാട്ടിൽ 200 റൺ പിന്തുടരുമ്പോൾ ഒരു സെഞ്ച്വറി നേടി അയാൾ ഇന്ത്യയുടെ രക്ഷക്ക് എത്തുന്നുണ്ട്. ഇന്ത്യ ഒരു വികറ്റ് നു മാത്രം ജയിച്ച കളിയിൽ 2003 ലോകകപ്പ് ഫൈനൽ. ഇന്ന് സേവാഗ് നെ ഒരു ഫൈനൽ ന്റെ പേര് പറഞ്ഞു ട്രോളുന്നവർ ഒക്കെ അന്ന് കളി കണ്ടു തുടങ്ങിയിട്ട് ഉണ്ടോ എന്നറിയില്ല. അന്ന് ഇന്ത്യയുടെ പ്രതീക്ഷ ആ ഒരൊറ്റ മനുഷ്യന്റെ മാത്രം മുകളിൽ ആയിരുന്നു. അന്നത്തെ ആ ഒരു 80+ റൺസ്.
ലോർഡ്സിൽ ഗാംഗുലി ഷർട് ഊരി കറക്കിയ ലോർഡ്സ് ലെ കളിയിൽ ഗാംഗുലിയുടെ വാക്കുകൾ കേൾക്കാതെ അയാൾ ബൗളേഴ്‌സ് നെ തലങ്ങും വിലങ്ങും അടിക്കുന്നുണ്ട്. ക്യാപ്ട്ടൻ ഒപ്പം 100 റൺ പാർട്ണർഷിപ്പും. ഇംഗ്ലണ്ടിൽ തന്റെ ആദ്യ പരമ്പരയിൽ തന്നെ ഒരു 100 ഉം ലോർഡ്സിൽ 80+ ഉം അടിക്കുന്നുണ്ട് അയാൾ
2008 ലെ ചെന്നൈ ലെ ആദ്യ ടെസ്റ്റ്. കേവലം 4 സെഷൻ കൊണ്ട് 340 നു പുറത്തു റൺ അടിക്കേണ്ട അവസ്ഥയിൽ സമനില വേണോ അതോ ചെസ് ചെയ്യാൻ ശ്രമിക്കുമോ എന്ന കൺഫ്യൂഷൻ ഇൽ കളി കാണുന്ന എല്ലാരും നിൽക്കേ കേവലം ഒരൊറ്റ സെഷൻ കൊണ്ട് കളി ഇന്ത്യക്ക് അനുകൂലമാക്കുന്ന ഒരു ഇന്നിങ്സ് ഉണ്ട്. തെറ്റായ തീരുമാനത്തിൽ പുറത്തു ആയിട്ടും കേവലം ഒരു സെഷൻ ബാറ്റിംഗ് പ്രകടനം കൊണ്ട് സെഞ്ച്വറി നേടിയ സച്ചിന് മുകളിൽ അയാൾ കളിയിലെ താരം ആകുന്നുണ്ട്
ശ്രീലങ്കക് എതിരെ t20 യിൽ 200 റൺ ചെസ് ചെയുമ്പോൾ അയാൾ ഒരു 60+ അടിച്ചു മുന്നിൽ നിന്ന് നയിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു അന്നോളം ഇന്ത്യ t20 ക്രിക്കറ്റിൽ നേടുന്ന ഏറ്റവും വലിയ chasing ആയിരുന്നു ആ കളി എന്നാണ്. അത് പോലെ തന്നെ ബാറ്റിസ്മന്മാരുടെ ശവപറമ്പയ ശ്രീലങ്കയിൽ ബൗളേഴ്‌സ് നെ തുണക്കുന്ന പിച്ചകളിൽ അയാൾ എല്ലായിപ്പോഴും ബാറ്റ് കൊണ്ട് വിസ്മയം തീർക്കുന്നുണ്ട് ടെസ്റ്റിൽ ഇതേ ലങ്കയിൽ തന്നെ ബാറ്റിംഗ് ദുഷ്‌കാരം ആയ പിച്ചിൽ 171 റൺ പിന്തുടരുമ്പോൾ അവസാനം വരെ നിന്ന് ഒരു 99 നേടുന്നുണ്ട്.
അവസനം സിക്സ് അടിച്ചു 100 ആഘോഷിക്കുമ്പോ രണ്ടീവ് ന്റെ നോ ബോൾ ചതിയിൽ ആ സെഞ്ച്വറി ഇല്ലാതാകുന്നുണ്ട്. 2008 ഇൽ തന്നെ ഏഷ്യ കപ്പ് ഫൈനലിൽ അയാൾ 36 ബോൾ 60 റൺ അടിച്ചിട്ടും ഇന്ത്യ നാണം കെട്ട് തോൽക്കുന്നത് കണ്ടിരിക്കേണ്ടി വരുന്നുണ്ട് അയാൾക്.
2011 ലോകക്കപ്പിൽ സെമിയിൽ ചിര വൈരികൾ ആയ പാകിസ്താനെ കേവലം അഞ്ച് ഓവർ കൊണ്ട് കളി ഇന്ത്യക്ക് അനുകൂലം ആക്കുന്നുണ്ട് അയാൾ. എന്തിന് വിരാട് കോലി ചെസ് മാസ്റ്റർ ആയ ഇന്ത്യ vs ശ്രീലങ്ക മത്സരത്തിൽ ആദ്യ 5 ഓവറിൽ ടീം സ്കോർ 50 കടത്തി ഇന്ത്യക്ക് ഒരു ഡ്രീം സ്റ്റാർട്ട് കൊടുക്കുന്നുണ്ട് അയാൾ. അത് വഴി പിന്നാലെ വരുന്നവർക്ക് സെറ്റ് ആകാൻ ആവശ്യത്തിന് ബോൾ ഉം ലഭിക്കുന്നുണ്ട്.
ഇത് പോലെ ഒരുപാട് ഒരുപാട് ഇന്നിങ്സുകൾ ഇനിയും കാണാം. കേവലം 2011 ലെ ലോകകപ്പ് ഫൈനൽ കണ്ടു അയാളെ വിലയിരുത്തുന്നവരിലും വലിയ കോമെഡി വേറെ ഉണ്ടെന്ന് തോന്നുന്നില്ല