in

ചൈനയിലേക്ക് പോകാനുണ്ടായ കാരണം ബ്രസീലിയൻ സൂപ്പർ താരം വെളിപ്പെടുത്തുന്നു…

ബ്രസീലിയൻ അറ്റാക്കിങ് മിഡ്‌ഫീൽഡറും ചെൽസി മുൻ താരവുമായ ഓസ്കാർ 2017ലാണ് റെക്കോർഡ് പ്രതിഫല തുകയ്ക്ക് ചൈനീസ് ഫുട്ബോൾ ലീഗിലേക്ക് ചേക്കേറിയത്. ചൈനീസ് ലീഗിൽ ഷാങ്ഹായി പോർട്ട് ക്ലബിന്റെ പ്രധാന താരമാണ് 30 കാരനായ ഓസ്കാർ. 2014 ലോകകപ്പിന്റെ സെമിയിൽ എത്തിയ ബ്രസീൽ ടീമിൽ അംഗമായിരുന്ന ഓസ്കറിനെ ചൈനീസ് ലീഗിൽ പോയതോടെ പിന്നീട് ദേശീയ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.i

Oscar in Brazil

ലോക ഫുട്ബോളിലെ അനേകം പ്രതിഭകൾക്ക് ജന്മം നൽകിയ രാജ്യമാണ് ബ്രസീൽ, ഒരുകാലത്തും ആ നാട്ടിൽ കാൽപന്ത് പ്രതിഭകൾക്ക് ക്ഷാമം ഉണ്ടായിട്ടില്ല. ലോകത്തിലെ വിവിധ രാജ്യങ്ങൾക്ക് വേണ്ടിയും ക്ലബുകൾക്ക് വേണ്ടിയും ബ്രസീലിൽ നിന്നുള്ള പലരും കളിക്കുന്നുണ്ട്. ഇന്ന് സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിൽ അല്ല ഈ രാജ്യം.

ബ്രസീലിലെ ദരിദ്രമായ തെരുവുകളിൽ കളിച്ചുവളർന്ന പലർക്കും ഒരു സാമ്പത്തിക സുരക്ഷിതത്വം നൽകുന്നത് ഫുട്ബോൾ എന്ന ഗെയിം തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു പരിധിവരെ ഫുട്ബോൾ അവരുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും കൂടി ഭാഗമാണ്. സാമ്പത്തികമായ അരക്ഷിതാവസ്ഥ പലപ്പോഴും ബ്രസീലിയൻ താരങ്ങളെ രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കാറുണ്ട്. അങ്ങനെ പോയ ഒരാളാണ് ബ്രസീലിയൻ അറ്റാക്കിങ് മിഡ്‌ഫീൽഡറും
ചെൽസി മുൻ താരവുമായ ഓസ്കാർ.

Oscar in Brazil

.”കായിക രംഗത്ത് പണമൊഴുക്കുന്ന രാഷ്ട്രമാണ് ചൈന. ചൈനീസ് ഫുട്ബോൾ ലീഗിൽ നിന്ന് വരുന്ന വമ്പൻ ഓഫറുകൾ എളുപ്പത്തിൽ നിരസിക്കാൻ താരങ്ങൾക്ക് സാധിക്കില്ല. ആവശ്യത്തിന് പണം സമ്പാദിച്ച് കുടുംബത്തെ നല്ല നിലയിൽ നോക്കാൻ ഏതൊരു ഫുട്ബോൾ താരവും ആഗ്രഹിക്കും. ഞാൻ ബ്രസീലിലെ ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നത്. എനിക്കിപ്പോൾ നല്ല വരുമാനം ലഭിക്കുന്നത് മികച്ച രീതിയിൽ കളിക്കുന്നത് കൊണ്ടാണ്.

ഞാൻ ചൈനയിൽ വന്ന് കളിക്കുന്നതിൽ ഏറെ വിമർശനങ്ങൾ ഉയരുന്നുണ്ട്, പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല. എന്റെ ചിന്ത കുടുംബത്തെ കുറിച്ച് മാത്രമാണ്, അവരുടെ ഭാവിയെ പറ്റിയാണ്. വീണ്ടും പണമില്ലാത്ത ആ പഴയ അവസ്ഥയിലേക്ക് പോകാൻ എനിക്ക് താൽപ്പര്യമില്ല” – ഓസ്‌കാർ

ബ്രസീലിയൻ അറ്റാക്കിങ് മിഡ്‌ഫീൽഡറും
ചെൽസി മുൻ താരവുമായ ഓസ്കാർ 2017ലാണ് റെക്കോർഡ് പ്രതിഫല തുകയ്ക്ക് ചൈനീസ് ഫുട്ബോൾ ലീഗിലേക്ക് ചേക്കേറിയത്. ചൈനീസ് ലീഗിൽ ഷാങ്ഹായി പോർട്ട് ക്ലബിന്റെ പ്രധാന താരമാണ് 30 കാരനായ ഓസ്കാർ. 2014 ലോകകപ്പിന്റെ സെമിയിൽ എത്തിയ ബ്രസീൽ ടീമിൽ അംഗമായിരുന്ന ഓസ്കറിനെ ചൈനീസ് ലീഗിൽ പോയതോടെ പിന്നീട് ദേശീയ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.i

ബാഴ്സയുടെ അവസ്ഥ കണ്ട് റിയൽ മാഡ്രിഡ്‌ അത്ഭുതപ്പെട്ടുവെന്ന് കാർവജാൽ…

ബ്ലാസ്റ്റേഴ്സിനായി താൻ എത്തിച്ച ഏറ്റവും വിശ്വസ്തനായ വിദേശ താരം അവനാണെന്നു കരോളിൻസ്…