in ,

LOVELOVE

മാഞ്ചേസ്റ്റർ യുണൈറ്റഡ് ടീമായി നിലകൊള്ളണമെന്ന് യുവരാജ് സിംഗ്

യുവരാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാൾ.ഇന്ത്യക്ക് രണ്ട് ലോകകപ്പ് നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം. അദ്ദേഹം ഒരു മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകൻ കൂടിയാണ്.

യുവരാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാൾ.ഇന്ത്യക്ക് രണ്ട് ലോകകപ്പ് നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം. അദ്ദേഹം ഒരു മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകൻ കൂടിയാണ്.

ഇപ്പോൾ മാഞ്ചേസ്റ്റർ യുണൈറ്റഡിന് പിന്തുണയുമായി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ യുവരാജ് സിങ്‌ രംഗത്ത് വന്നിരിക്കുകയാണ്.മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇപ്പോൾ വളരെ മോശകരമായ സമയങ്ങളിലൂടെയാണ് കടന്നു പോകുന്നത്.താരങ്ങൾ ഒരു ടീമായി നിലകൊള്ളണം.സ്പോർട്സ്മാൻ എന്നാ നിലയിൽ താനും ഇത് പോലത്തെ സാഹചര്യങ്ങളിലൂടെ കടന്നു വന്നാളാണ്. അത് കൊണ്ട് തന്നെ ഒരിക്കലും വിട്ട് കൊടുക്കരുത് എന്നും യുവി കൂട്ടിച്ചേർത്തു.

മാഞ്ചേസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ തലയെടുപ്പോള്ള ക്ലബ്ബുകളിൽ ഒന്നായിരുന്നു. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബ്‌. പക്ഷെ ക്ലബ്‌ ഇപ്പോൾ തങ്ങളുടെ പ്രതാപ കാലത്തിന്റെ നിഴലിൽ മാത്രമാണ്. ഫെർഗിക്ക് ശേഷം മാറി മാറി വന്ന പരിശീലകർക്കും യുണൈറ്റഡിനെ തിരകെ കൊണ്ട് വരാൻ സാധിച്ചില്ല.

എറിക് ടെൻ ഹാഗ് കഴിഞ്ഞ ദിവസം യുണൈറ്റഡ് പരിശീലകനായി സ്ഥാനമേറ്റിരുന്നു. പക്ഷെ അദ്ദേഹത്തിനും യുണൈറ്റഡിൽ മാറ്റങ്ങൾ കൊണ്ട് വരുന്ന കുറച്ചു സമയം നൽകേണ്ടതുണ്ട്. ഒരു വലിയ അയച്ചു പണി ഉണ്ടാകുമെന്ന് താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡിന് പഴയ പ്രതാപം തിരിച്ചു പിടിക്കാൻ സാധിക്കട്ടെ.

പ്രീമിയർ ലീഗിൽ നൂറാം ഗോൾ സ്വന്തമാക്കി ക്രിസ്ത്യാനോ..

ഗോകുലത്തിന് ചരിത്രനേട്ടം, ബ്ലാസ്റ്റേഴ്സ് ആരാധകർ നിസ്വാർത്ഥരല്ല…