in

ഛേത്രിയുടെ അരങ്ങേറ്റത്തിന് ഇന്ന് 16 വർഷം തികയുന്നു

Suni Chethri [Goal]

ഇന്നേക്ക് 16 വർഷങ്ങൾക്ക് മുൻപാണ് സുനിൽ ഛേത്രി ഇന്ത്യക്കായി ഇന്റർ നാഷണൽ ഫുട്ബാളിൽ ആദ്യമായി ബൂട്ട് ബൂട്ട് കെട്ടിയത് പിന്നീട് നടന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ തങ്ക ലീപികളാൽ കൊത്തി വയ്‌ക്കേണ്ട ചരിത്രം ആയിരുന്നു. പിന്നീട് ഇന്ത്യൻ ഫുട്ബാളിന്റെ ഭാഗധേയം നിർണയിച്ചത് ഛേത്രിയുടെ ബൂട്ടുകൾ ആയിരുന്നു.

2004 മാർച്ച് 30ന് ഇന്ത്യക്കായി അണ്ടർ 20 ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഛേത്രി തൊട്ടടുത്ത വർഷം 2005 ജൂൺ മാസം 12 ന് പാകിസ്ഥാന് എതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. അന്ന് തന്നെ തന്റെ ആദ്യ ഗോൾ നേടാനും ഛേത്രിക്ക് കഴിഞ്ഞു. അന്ന് തുടങ്ങിയതാണ് വിസ്മയങ്ങൾ തീർക്കുന്ന ഛേത്രിയുടെ കുതിപ്പ്.

അന്ന് തുടങ്ങിയ വിസ്മയങ്ങൾ തീർക്കുന്ന ഛേത്രിയുടെ കുതിപ്പ് അദ്ദേഹത്തിന്റെ പ്രായത്തിനെ പോലും പരിഹസിച്ചു കൊണ്ട് ഇന്നും തുടരുന്നു. ഇന്ന് ലോകഫുട്ബോളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവുമധികം അന്താരാഷ്ട്ര ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്‌ഥാനത്താണ് ഛേത്രി.

അന്താരാഷ്ട്ര കോളുകളുടെ എണ്ണത്തിൽ സാക്ഷാൽ ലയണൽ മെസ്സിയെ പോലും പിന്തള്ളിയ സുനിൽ ഛേത്രിക്ക് മുന്നിൽ നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമേ ഉള്ളു…

ഇന്ത്യൻ ഫുട്‌ബോളിന്റെ പെലെയും മെസ്സിയും മറഡോണയും ക്രിസ്റ്റ്യാനോയും നെയ്മറും എല്ലാം സുനിൽ ഛേത്രി എന്ന ഒറ്റയാൻ തന്നെയാണ്. ആ കാലുകളെ പ്രായം തളർത്തി തുടങ്ങി എങ്കിലും സുനിൽ ഛേത്രിക്ക് പകരം ഒരാൾ ഉയർന്നു വന്നിട്ടില്ല. ഇനിയും എത്ര നാൾ ഇന്ത്യൻ ഫുട്‌ബോളിനെ അയാൾക്ക് ഒറ്റക്കു തോളിലേറ്റാൻ കഴിയുമെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഛേത്രിയുടെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷം ആയി കണക്കാക്കപ്പെടുന്നത് താജിക്കിസ്ഥാന് എതിരെ നേടിയ തകർപ്പൻ ഹാട്രിക് ആണ്, അദ്ദേഹത്തിന്റെ ആദ്യ ഹാട്രിക് എന്നതിന് പുറമെ ഒരു ഇന്റർ നാഷണൽ ടൂർണമെന്റിൽ ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക് കൂടി ആണ് അത്.

കണ്ണു നിറയുന്ന സെലക്ഷൻ ചേതൻ സക്കറിയ

ഛേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച ഗോളുകൾ ഒരുമിച്ചു ചേർത്ത് ഛേത്രിക്കുള്ള സമ്മാനം