in

2023 ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യയുടെ മത്സരക്രമങ്ങളും പോയിന്റ് നിലയും പ്രഖ്യാപിച്ചു

Indian Team WTC Final

ഏറെ പ്രതീക്ഷകളുമായി ആയിരുന്നു ഇന്ത്യ പ്രഥമ ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിന് പാഡ് കെട്ടിയത്. എന്നാൽ ന്യൂസിലൻഡിനെതിരേ ദയനീയമായി ഫൈനൽ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു ഇന്ത്യ.

നിലവിൽ ലോക ക്രിക്കറ്റ് ഭൂപടത്തിലെ അഭിമാന പോരാട്ടം ആയി അറിയപ്പെടുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ 2021- 23 കാലഘട്ടത്തിലേക്കുള്ള ഇന്ത്യൻ ടീമിൻറെ സമയക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ കാലയളവിൽ ഇന്ത്യയ്ക്ക് 6 ടെസ്റ്റ് പരമ്പരകൾ ആണ് ഉള്ളത്.
ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിൽ വച്ച് 5 ടെസ്റ്റുകളുടെ ഒരു പരമ്പരയും ന്യൂസിലാൻഡിനെതിരെ ഇന്ത്യയിൽ വച്ച് രണ്ട് ടെസ്റ്റുകൾ അടങ്ങിയ ഒരു പരമ്പരയും.

ദക്ഷിണാഫ്രിക്കക്കെതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ വച്ച് മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന ഒരു പരമ്പരയും ഇന്ത്യയിൽ വെച്ച് ശ്രീലങ്കയ്ക്കെതിരെ 3 ടെസ്റ്റുകൾ അടങ്ങിയ ഒരു പരമ്പരയും ബംഗ്ലാദേശിനെതിരെ ബംഗ്ലാദേശിൽ വച്ച് രണ്ട് ടെസ്റ്റുകൾ അടങ്ങിയ ഒരു പരമ്പരയുമാണ് 2021 23 കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഉള്ളത്.

ഓരോ ടെസ്റ്റ് മത്സരത്തിലും ഓരോ ജയത്തിനും 12 പോയിന്റ് വീതമാണ് ലഭിക്കുക. മത്സരം സമനിലയിൽ ആയാൽ 4 പോയിന്റ് ആണ് ലഭിക്കുക മത്സരം രണ്ടുപേരുടെയും റൺസുകളുടെ അടിസ്ഥാനത്തിൽ സമനില ആയാൽ രണ്ടു ടീമുകൾക്കും 6 പോയിന്റ് വീതംവച്ച് 12 പോയിന്റ് വിഭജിക്കുന്നതാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആദ്യ ഉദ്യമത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെ അടുത്ത കനക കിരീടത്തിനായി ഇന്ത്യ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഉറ്റുനോക്കുന്നത്.

എംബപ്പേ-റയൽ മാഡ്രിഡ് ട്രാൻസ്ഫർ വിവാദത്തിൽ നിലപാട് വ്യക്തമാക്കി റാമോസ്

ക്രിസ്റ്റ്യാനോ റൊണാൾഡയെയും ആക്ഷേപിച്ചു പെരസിന്റെ വികൃതമായ മുഖം കൂടുതൽ വ്യക്തമാവുന്നു