in ,

എംബപ്പേ-റയൽ മാഡ്രിഡ് ട്രാൻസ്ഫർ വിവാദത്തിൽ നിലപാട് വ്യക്തമാക്കി റാമോസ്

Ramos PSG

നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും സമ്പന്നമായ രണ്ടു ക്ലബ്ബുകളാണ് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയും. വമ്പൻ താരങ്ങളെ മോഹവില നൽകി കൊണ്ടുവരുന്നതിന് പേരുകേട്ട ക്ലബ്ബ് റയൽമാഡ്രിഡ് ആയിരുന്നു എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി പണം വീശി താരങ്ങളെ സ്വന്തം ടീമിൽ എത്തിക്കുന്നതിൽ റയലിനെ കടത്തിവെട്ടിയ ക്ലബ്ബാണ് PSG.

ലോക റെക്കോർഡ് തുകക്കു ബാഴ്സലോണയിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിനെ തങ്ങളുടെ ടീമിലെത്തിച്ചത് പിന്നാലെ നിരവധി വമ്പൻ ട്രാൻസ്ഫറുകൾ ഫ്രഞ്ച് ക്ലബ്ബ് നടപ്പിലാക്കി. റയൽ മാഡ്രിഡിന്റെ ഇതിഹാസ താരവും പ്രതിരോധത്തിലേ കരുത്തനുമായ സെർജിയോ റാമോസിനെയും പി എസ് ജി സ്വന്തം പാളയത്തിൽ എത്തിച്ചു.

Ramos PSG

ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത് ഫ്രഞ്ച് താരം കെയ്‌ലിൻ എംബപ്പേ റയൽ മാഡ്രിഡിലേക്ക് പോകുമോ എന്നതാണ്. അതിനെ പറ്റിയുള്ള തന്റെ അഭിപ്രായം ഇപ്പോൾ മുൻ റയൽ താരവും നിലവിലെ PSG താരവുമായ റാമോസ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ മഹാന്മാരായ ഒട്ടുമിക്ക താരങ്ങളും റയൽമാഡ്രിഡിലേക്കാണ് പോകുന്നത്. എന്നാൽ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എംബപ്പേ അവിടേക്ക് പോകാതെ എന്റെ ടീമിൽ എനിക്കൊപ്പം ഇവിടെ തുടരണമെന്നാണ്.

റാമോസ് റയലുമായി മാനസികമായി ആകുന്നുവോ എന്ന് റയൽ മാഡ്രിഡ് ആരാധകർ ഇപ്പോൾ ആശങ്കപ്പെടുന്നുണ്ട്. ഒരു പ്രൊഫഷണൽ താരമെന്ന നിലയിൽ അദ്ദേഹത്തിന് വികാരത്തിനെ മാറ്റിവെച്ചു നിലവിൽ പി എസ് ജിയെമാത്രമേ പിന്തുണയ്ക്കാൻ കഴിയുകയുള്ളൂ .

എനിക്ക് ബൂട്ട് വാങ്ങാനായി എന്റെ അമ്മ വഴിയരികിൽ പച്ചക്കറികൾ വിൽക്കുകയായിരുന്നു, ISL താരം പറയുന്നു….

2023 ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യയുടെ മത്സരക്രമങ്ങളും പോയിന്റ് നിലയും പ്രഖ്യാപിച്ചു