in ,

PSG റാമോസിനെ റാഞ്ചുന്നതിന് പിന്നിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങൾ

Ramos PSG

റയൽ മാഡ്രിഡ് എന്ന സ്പാനിഷ് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച നായകന്മാരുടെ പട്ടികയിൽ മുൻപിൽ തന്നെയായിരിക്കും സെർജിയോ റാമോസ് എന്ന സ്പാനിഷ് താരത്തിന് സ്ഥാനം. ഒരു പ്രതിരോധ ഭടൻ എന്നതിലുപരി റയൽ മാഡ്രിഡിന് ഒരുകാലത്ത് എല്ലാമായിരുന്നു സെർജിയോ റാമോസ് എന്ന അവരുടെ എൽ ക്യാപ്പിറ്റനോ.

സ്വന്തം ടീമിൻറെ വിജയത്തിനായി ഏതറ്റംവരെയും പോകുവാൻ ഒരു മടിയുമില്ലാത്ത പോരാളിയായിരുന്നു സെർജിയോ റാമോസ് എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിനൊപ്പം സ്വന്തം ടീമിന്റെ ആക്രമണങ്ങൾക്ക് ചില നിർണായകഘട്ടങ്ങളിൽ ഒരു നായകനെപ്പോലെ മുന്നിൽ നിന്ന് നയിക്കാൻ ഉള്ള നേതൃപാടവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു

റയൽ മാഡ്രിഡ് ടീം പ്രതിസന്ധിയിലാക്കുന്ന മിക്ക ഘട്ടങ്ങളിലും അവസാനഘട്ടത്തിൽ ഒരു രക്ഷകന്റെ റോൾ ഏറ്റെടുത്ത് നിർണായക ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിക്കുവാൻ സെർജിയോ റാമോസ് എന്ന പോരാളിക്ക് കഴിഞ്ഞിരുന്നു.

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമൻ റയൽമാഡ്രിഡ് ഈ ഇതിഹാസമായ റാമോസ് അദ്ദേഹം ഫ്രീ ഏജൻറ് ശേഷം റാഞ്ചിയതിന് പിന്നിൽ ഒരൊറ്റ കാരണം മാത്രമാണ്. താര സമ്പന്നമായ PSG ക്ക് ഒരിക്കലും റാമോസിനെ പോലെ ഒരു റോക്ക് സോളിഡ് ആയിട്ടുള്ള ലീഡർ ഉണ്ടായിട്ടില്ല.

ടീം പ്രതിസന്ധിയിൽ ആകുമ്പോൾ മാനസികമായി കരുത്ത് ചോരുന്നത് ഫ്രഞ്ച് ക്ലബ്ബിലെ താരങ്ങളുടെ പ്രധാന പോരായ്മ തന്നെയാണ്. അതിൻറെ ഏറ്റവും വലിയ ഉദാഹരണങ്ങൾ ഒന്നായിരുന്നു യൂറോയിലും കണ്ടത്, നിർണായക പെനാൽറ്റി കിക്ക് സൂപ്പർതാരം എംബപ്പേ അടിച്ചു പാഴാക്കിയത്.

ഈ ഘട്ടങ്ങളിൽ ടീമിനെ ഉത്തേജിപ്പിക്കുന്ന ഒരു നായകന്റെ സാന്നിധ്യം വളരെ നിർണായകമാണ് റയൽ മാഡ്രിഡിന് 4 uefa ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുത്ത റാമോസ് തങ്ങൾക്കൊപ്പം എത്തുമ്പോൾ

നിർണായക മത്സരങ്ങളിൽ കാലിടറി വീഴുന്ന തങ്ങളുടെ താരങ്ങളെ ഉത്തേജിപ്പിച്ച് അവരെ ജയത്തിലേക്ക് നയിക്കുവാൻ റാമോസ് എന്ന് പോരാളിക്ക് കഴിയും എന്ന് അവർ വിശ്വസിക്കുന്നു കാലങ്ങളായി അവർ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം റാമോസിന്റെ സാന്നിധ്യത്തിൽ തങ്ങൾക്ക് ഉയർത്തുവാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാലാണ് അവർ താരത്തിലേക്ക് ഉറ്റുനോക്കുന്നത്. രണ്ട് കാരണങ്ങൾ ആണ് അവരെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

ലുക്കാക്കു ഒരു അത്ഭുത പ്രതിഭയാണ് പക്ഷേ ഞങ്ങൾക്കവനെ ഭയക്കേണ്ട കാര്യമില്ല- ഇറ്റാലിയൻ താരം

ആന്ദ്രേ എസ്കോബാർ മരിക്കാത്ത ഓർമയായിട്ട് ഇന്ന് 27 വർഷങ്ങൾ