in ,

26 ഓവർസീസ് താരങ്ങൾക്ക് IPL ന്റെ ആദ്യവാരം നഷ്ടമാവും? ഡൽഹിക്കും ബാംഗ്ലൂരിനും കനത്ത തിരിച്ചടി.

IPL 2022 തുടങ്ങാൻ രണ്ട് വാരം മാത്രം ബാക്കി നിൽക്കെ അത്ര സുഖകരമല്ലാത്ത വാർത്തകളാണ്  ടീമുകളെയും ആരാധകരേയും തേടി എത്തുന്നത്. 26 ഓവർസീസ് താരങ്ങൾക്ക് ആദ്യ വാരം പൂർണമായും നഷ്ടമാവും എന്നാണ് അറിയുന്നത്. അതിൽ പല ടീമുകളുടെയും മുൻനിര താരങ്ങളും ഉൾപടുന്നുണ്ട്.

IPL 2022 തുടങ്ങാൻ രണ്ട് വാരം മാത്രം ബാക്കി നിൽക്കെ അത്ര സുഖകരമല്ലാത്ത വാർത്തകളാണ്  ടീമുകളെയും ആരാധകരേയും തേടി എത്തുന്നത്. 26 ഓവർസീസ് താരങ്ങൾക്ക് ആദ്യ വാരം പൂർണമായും നഷ്ടമാവും എന്നാണ് അറിയുന്നത്. അതിൽ പല ടീമുകളുടെയും മുൻനിര താരങ്ങളും ഉൾപടുന്നുണ്ട്.

എന്ത് കൊണ്ട്?

മൂന്ന് ഇന്റർനാഷണൽ പരമ്പരകളും IPL ന്റെ തുടക്കവും തമ്മിൽ ‘ക്ലാഷ്’ ആവുന്നതാണ് പ്രധാന കാരണം. ഈ സീരിസുകളിൽ ഭാഗമാവുന്നവരാണ് കളികൾ നഷ്ടമാവുന്ന ഭൂരിഭാഗം താരങ്ങളും.  ഇംഗ്ലണ്ട് ടീമിന്റെ വിൻഡീസ് പര്യടനം – നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് മാർച്ച് 28 ന്, IPL തുടങ്ങിയ ശേഷം! പാകിസ്താന്‍ – ഓസ്ട്രേലിയ പരമ്പരയാണ് രണ്ടാമൻ, നിലവിൽ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം ഏകദിന ടിട്വന്റി മത്സരങ്ങളും ഉണ്ട് – സീരിസ് അവസാനിക്കുന്നത് ഏപ്രിൽ 5 ന് മാത്രം!

സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് പരമ്പരയാണ് മൂന്നാമൻ. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ. 23 ന് ഏകദിന പരമ്പര തീരുമെങ്കിലും  പിന്നാലെ ടെസ്റ്റ് പരമ്പരയുണ്ട്. ഏകദിന പരമ്പരക്കുള്ള ടീമിൽ 8 IPL താരങ്ങളാണ് ഭാഗമായിട്ടുള്ളത്, എന്നാൽ ടെസ്റ്റ് പരമ്പരയില്‍ നിന്നും വേണ്ടവർക്ക് മാറി നിൽക്കാനുള്ള സ്വാതന്ത്ര്യം ബോർഡ് നൽകിയിട്ടുണ്ട്.

ഓരോ ടീമുകൾക്കും നഷ്ടമാവുന്ന താരങ്ങളെ നോക്കാം!

ചെന്നൈ സൂപ്പര്‍ കിങ്സ് – ഡ്വൊയ്ൻ പ്രിട്ടോറിയസ്.

മുംബൈ ഇന്ത്യൻസ് – ജോഫ്രാ ആർച്ചർ (ഇഞ്ചുറി)

കൊൽക്കത്ത – പാറ്റ് കമ്മിൻസ്, ആരോൺ ഫിഞ്ച്.

രാജസ്ഥാൻ റോയൽസ് – റാസീ വാണ്ടർ ഡുസൻ.

സൺ റൈസേസ് – മാർക്കോ യാൻസൻ, ഷോൺ ആബോട്ട്, ഏദൻ മാർക്രം

ഡൽഹി ക്യാപ്പിറ്റൽസ് – ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ആൻറിച്ച് നോർക്യേ (പരിക്ക്), മുസ്തഫിസുർ റഹ്മാൻ, ലുങ്കി ഇങ്കിടി.

റോയൽ ചലഞ്ചേർസ് – ജേസൻ ബഹ്റൻഡോഫ്, ഗ്ലെൻ മാക്സ്വെൽ (കല്യാണം) , ജോഷ് ഹേസൽവുഡ്.

പഞ്ചാബ് കിങ്സ് – ജോണി ബെയർസ്റ്റോ, കഗീസോ റബാഡ, നതാൻ എല്ലിസ്.

സൂപ്പർ ജയന്റ്സ് – മാർക്കസ് സ്റ്റോയിനസ്, ജേസൻ ഹോൾഡർ, കൈൽ മായേർസ്, മാർക്ക് വുഡ്, ക്വിന്റൻ ഡീക്കോക്ക്.

ഗുജറാത്ത് ടൈറ്റൻസ് – ഡേവിഡ് മില്ലർ, അൽസാരി ജോസഫ്.

താരങ്ങളുടെ അഭാവം ചെന്നൈ മുംബൈ രാജസ്ഥാൻ പോലുള്ള ടീമുകളെ അധികം ബാധിക്കില്ല. അതേ സമയം ഡൽഹി, ലക്നൗ, ബാംഗ്ലൂര്‍ തുടങ്ങിയവർക്ക് ഇത് വമ്പൻ തിരിച്ചടിയാണ്. നന്നായി തന്നെ തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരു ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ ടീമിന്റെ പ്രധാനികൾ ഇല്ലാ എന്നത് തലവേദന സൃഷ്ടിച്ചേക്കാം.

എന്തിനാണ് സെമി ഫൈനലിൻ രണ്ട് പാദം, തുറന്നടിച്ചു ഇവാൻ

റഫറി പണി തരുമോ??, ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ആശങ്ക…