in , ,

LOVELOVE LOLLOL

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അടക്കം 3 പേർ; ടീം ഇന്ത്യയ്ക്ക് പുതിയ പരിശീലകരാവാൻ മുൻ ഐഎസ്എൽ പരിശീലകർ

ഖാലിദ് ജമീൽ, റെനഡി സിങ് തുടങ്ങിയ പേരുകളാണ് എഐഎഫ്എഫ് പരിഗണിച്ചിരുന്നതെങ്കിൽ ഇപ്പോഴിതാ ഐഎസ്എല്ലിലെ 3 വിദേശ പരിശീലകർ കൂടി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ചതായി റിപോർട്ടുകൾ പുറത്ത് വരികയാണ്.

ഇഗോർ സ്ടിമാച്ചിനെ എഐഎഫ്എഫ് പുറത്താക്കിയ സാഹചര്യത്തിൽ പുതിയ പരിശീലകനായുള്ള നീക്കങ്ങൾ എഐഎഫ് ആരംഭിച്ചിരിക്കുകയാണ്. ഖാലിദ് ജമീൽ, റെനഡി സിങ് തുടങ്ങിയ പേരുകളാണ് എഐഎഫ്എഫ് പരിഗണിച്ചിരുന്നതെങ്കിൽ ഇപ്പോഴിതാ ഐഎസ്എല്ലിലെ 3 വിദേശ പരിശീലകർ കൂടി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ചതായി റിപോർട്ടുകൾ പുറത്ത് വരികയാണ്.

ALSO READ: സ്പെയിനിൽ നിന്നൊരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

മുൻ ബംഗളുരു പരിശീലകൻ സൈമൺ ഗ്രൈസണുമായി എഐഎഫ്എഫ് പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ഫൂട്ടി ഇൻസൈഡർ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻ ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ട്രെവർ മോർഗനും ഇന്ത്യൻ പരിശീലകനാവാൻ ആഗ്രഹം പ്രകടിപിപ്പിച്ചിട്ടുണ്ട്.

ALSO READ; ഇന്ത്യയ്ക്ക് വീണ്ടും ഫിഫ ബാൻ കിട്ടിയേക്കും?;കാരണം സ്ടിമാച്ച്

തനിക്ക് ഇന്ത്യൻ ദേശീയ ടീം ഹെഡ് കോച്ച് റോളിൽ താൽപ്പര്യമുണ്ടെന്നും അതിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ട്രെവർ മോർഗനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ബംഗള റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ജീക്സന്റെ കാര്യം ആശങ്കയിൽ; അപ്‌ഡേറ്റുമായി മാർക്കസ് മെർഗുലോ

കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്സിയെ പരിശീലിപ്പിച്ച ഗ്രീക്ക് പരിശീലകൻ സ്ടിക്കോസ് വർഗറ്റിസും ഇന്ത്യൻ പരിശീലകനാവാനുള്ള അപേക്ഷ നൽകിയതായി സ്‌പോർട്സ് കീട റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: മെസ്സിയെ അനുസ്മരിപ്പിക്കുന്ന കളി ശൈലി; യുവതാരത്തെ പുകഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ കൊച്ചാശാൻ

ഇന്ത്യൻ പരിശീലകരെക്കാൾ വിദേശ പരിശീലകർ ടീമിന് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ എഐഎഫ്എഫിനുണ്ടായാൽ സ്റ്റിമാച്ചിന്റെ പകരക്കാരനും വിദേശി തന്നെയായിരിക്കും.

നിരാശ കോപ്പ അമേരിക്ക കാണാൻ സാധിക്കില്ല;ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല

ഗംഭീറിന്റെ പ്ലാനിൽ സഞ്ജുവിന് ഇടംലഭിക്കുമോ? പരിശോധിക്കാം…